പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി സൗമ്യ.നടന്‍ റാണ ദഗ്ഗുബാട്ടിയുടെ സഹോദരനും നിര്‍മാതാവുമായ അഭിറാം ദഗ്ഗുബാട്ടി തന്നെ ഒരിക്കല്‍ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് നടി സൗമ്യ. 2013 ല്‍ പുറത്തിറങ്ങിയ തടകാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവമാണ് സൗമ്യ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. നാഗ ചൈതന്യ, തമന്ന, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ സൗമ്യ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ ഇതെക്കുറിച്ച് പറഞ്ഞത്.
സിനിമയുടെ സെറ്റിലേക്ക് വളരെ വേഗത്തില്‍ കാര്‍ ഓടിച്ച് റാണയുടെ സഹോദരന്‍ അഭിറാം വന്നു. രാമനായ്ഡു സ്റ്റുഡിയോയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. അഭിറാം എന്നോട് ഹായ് പറഞ്ഞു, ഞാന്‍ തിരിച്ചും. അദ്ദേഹം എന്നേക്കാള്‍ ഇളയതാണ്, മാത്രമല്ല സ്വഭാവത്തില്‍ കുട്ടിത്തം വിട്ടുമാറിയിട്ടില്ല. പക്ഷേ എനിക്കെന്തോ അഭിറാമിനോട് സംസാരിക്കാന്‍ ഭയമായിരുന്നു. തെലുങ്കിലെ വലിയ നിര്‍മാതാവിന്റെ പേരക്കുട്ടിയാണ് അദ്ദേഹം. ഞാന്‍ അഹങ്കാരിയാണെന്ന് എന്ന് ചിന്തിച്ചത് കൊണ്ടാണോ എന്ന് അറിയില്ല, അദ്ദേഹം എന്റെ വണ്ടി ഒരുപാട് ദൂരെ കൊണ്ട് പാര്‍ക്ക് ചെയ്യിച്ചു. രണ്ടു വട്ടം അത് ആവര്‍ത്തിച്ചു. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞു. അവസാനം നാഗചൈതന്യയോട് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അദ്ദേഹം അഭിറാമിനെ വിളിച്ച് ഇനിയെന്നോട് ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പിന്നീട് അഭിറാം ഒന്നിനും മുതിര്‍ന്നിട്ടില്ല- സൗമ്യ പറഞ്ഞു.