Latest News

ചേച്ചി അമൃതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഗായികയും നടിയുമായ അഭിരാമി

Malayalilife
ചേച്ചി അമൃതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഗായികയും നടിയുമായ അഭിരാമി

ഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വേര്‍പിരിയലുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ അമൃതം ഗമയ എന്ന മ്യൂസിക് ബാന്റും എ.ജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലുമായി തിരക്കിലാണ് അമൃത.  വേര്‍പിരിയലിന് ശേഷം അമൃതയ്ക്ക് താങ്ങും തണലുമായി ഒപ്പമുള്ളത് അനുജത്തി അഭിരാമിയാണ്. ഇന്ന് ചേച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ അഭിരാമി പങ്കുവച്ച് ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഏത് നേരവും പരിപാടികള്‍ക്കും അമൃതയ്ക്കൊപ്പം നില കൊള്ളുന്നത് നടിയും ഗായികയുമായ അനുജത്തി അഭിരാമിയാണ്. ഇവര്‍ ഒന്നിച്ചാണ് എ.ജി വ്ളോഗ്സ് ഗംഭീരമാക്കുന്നത്. തന്റെ ചേച്ചിക്ക് ഏറ്റവും മനോഹരമായ പിറന്നാളാണ് അഭിരാമി ആശംസിക്കുന്നത്. മകള്‍ എന്ന നിലയില്‍ അമൃത വിസ്മയമാണെന്നും നിസ്വാര്‍ത്ഥയായ അമ്മയാണെന്നും ജീവിതം മുഴുവന്‍ ഒപ്പമുണ്ടാകുന്ന സുഹൃത്താണെന്നും അഭിരാമി ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിക്കുന്നു. എല്ലാത്തിലുമപരി അവളെന്റെ സഹോദരിയാണ്, എന്റെ വെളിച്ചമാണ്, എന്റെ എല്ലാമാണ്...അമൃതയുടെ സഹോദരിയായിരുന്നില്ല താനെങ്കില്‍ ഇപ്പോള്‍ എത്തിയതിന്റെ പാതി വഴി പോലും താന്‍ എത്തിപ്പെടില്ലായിരുന്നു എന്നും എന്റെ വിജയത്തിന്റെ പകുതിയിലേറെയും നിനക്ക് അവകാശപ്പെട്ടതാണെന്നും അഭിരാമി പറയുന്നുണ്ട്.

അമൃത സ്വപ്രയത്നത്തിലൂടെ വളര്‍ന്ന വ്യക്തിയാണെന്നും കഠിനാധ്വാനിയായ കലാകാരിയാണെന്നും അനുഗ്രഹീതയായ ഗായികയാണ് എന്നും അഭിരാമി കൂട്ടിച്ചേര്‍ക്കുന്നു. ഒരു സഹോദരിയെന്ന നിലയിലും തൊഴില്‍പരമായും നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നുണ്ട്.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ...നിന്നില്‍ നിന്ന് പഠിക്കാനോ നിന്നെ വേണ്ടത്ര സ്നേഹിക്കാനോ എന്റെ ജീവിതം മതിയാകില്ല. നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്... എന്റെ പ്രചോദനമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും മുറിവേറ്റ മനസിനെ എങ്ങനെ സുഖപ്പെടുത്താമെന്നും തനിക്ക് പഠിക്കാന്‍ ഒരു മികച്ച മാതൃക നല്കിയതിന് ദൈവത്തിനോടും മാതാപിതാക്കളോടും അഭിരാമി നന്ദിയും പറയുന്നുണ്ട്. നീ ഇല്ലാതെ, നിന്റെ സ്നേഹവും സംരക്ഷണവും ഇല്ലാതെ ഞാന്‍ എന്തായിത്തീര്‍ന്നേനേ എന്നറിയില്ല. ഇനിയും വഴക്കിടാനും സ്നേഹിക്കാനും, വിജയങ്ങളും ആഘേഷങ്ങളും സംഗീതവും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ ഉണ്ടാകാനും അഭിരാമി ആശംസിക്കുന്നുണ്ട്.

singer abhirami wishes her sister amrutha in her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക