മധുര പ്രണയം തീര്‍ത്ത് 'കാന്താരി കാമുകി' യൂടുബില്‍ തരംഗം ..!

Malayalilife
topbanner
മധുര പ്രണയം തീര്‍ത്ത് 'കാന്താരി കാമുകി' യൂടുബില്‍  തരംഗം ..!

പ്രേമം അത് മനസ്സില്‍ ഉണ്ടാകുന്ന ഒരു വികാരമാണ് ..അതില്‍ ജാതിയില്ല മതവും ഇല്ല.അല്ല അതൊക്കെ നോക്കീട്ട് പ്രേമിക്കാന്‍ പറ്റോ? യൂടുബില്‍ തരംഗമായി പുതിയ ഷോര്‍ട്ട് ഫിലിം കാന്താരി കാമുകി. പ്ലസ് ടു കാലത്തെ പ്രണയം വിവാഹത്തിലെത്തിയതാണ് പ്രമേയം. പക്ഷേ വ്യത്യസ്തമായി ഈ ഷോര്‍ട്ട് ഫിലിമിനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടാന്‍ വേറെ കാരണങ്ങളുമുണ്ട്.

രണ്ടു മതസ്ഥരായ കുട്ടികള്‍ പ്ലസ്ടു കാലഘട്ടത്തില്‍ ആരംഭിക്കുന്ന പ്രണയം കാലത്തേ അതിജീവിച്ചു അവരുടെ 24 വയസിലും അവരുടെ ഉള്ളില്‍ നിലനിന്നപ്പോള്‍ പരസ്പരം അവരവരുടെ മത വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് തന്നെ അവര്‍ വിവാഹിതവര്‍ ആവുന്നു പരസ്പരം മതം മാറാന്‍ നിര്‍ബന്ധിക്കാതെ എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടു അവര്‍ ജീവിതം തുടരുന്നു. അതിനിടയില്‍ നായകനും കൂട്ടുകാരും ഉണ്ടാക്കുന്ന കൊച്ചു കൊച്ചു തമാശകളും മനോഹരമായ ഗാനങ്ങളും ഒരു നല്ല അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത് ഫ്രെഡി ജോണ്‍. അഭിനയിച്ചവര്‍: സകെപി, ഹരിത ഹരിദാസ് , ആന്റണി പോള്‍, ഗിരിശങ്കര്‍, നീലകണ്ഠന്‍ നമ്ബൂതിരി, മാസ്റ്റര്‍ അലന്‍രാജ്

Read more topics: # short film,# kanthari kamuki,# trending
short film,kanthari kamuki,trending

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES