ഷാഹിദ് കപൂറിനു കാന്‍സറാണെന്നുള്ള പ്രചരണം വ്യാജം; താന്‍ ആരോഗ്യവാനാണെന്നും മറ്റു വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നടന്റെ ട്വീറ്റ്

Malayalilife
topbanner
 ഷാഹിദ് കപൂറിനു കാന്‍സറാണെന്നുള്ള പ്രചരണം വ്യാജം; താന്‍ ആരോഗ്യവാനാണെന്നും മറ്റു വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നടന്റെ ട്വീറ്റ്

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പലരും മരിച്ചെന്നും ജീവിച്ചെന്നും വാര്‍ത്തകള്‍ വരുന്നത് പതിവാണ്. മലയാളസിനിമയില്‍ അടക്കം നിരവധി നടന്മാരെയും നടിമാരെയും സോഷ്യല്‍ മീഡിയ ഇതുപോലെ കൊന്നുകളഞ്ഞിട്ടുണ്ട്. വ്യാജപ്രചരണങ്ങള്‍കൊണ്ട് പലരേയും വിഷമത്തിലാക്കിയിട്ടുമുണ്ട്.  എന്നാല്‍ ഇത്തവണ ഹിന്ദി നടന്‍ ഷാഹിദ് കപൂറാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ ഇര.

ഷാഹിദിന് വയറില്‍ കാന്‍സര്‍ ആണെന്ന രീതിയിലായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്ത ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. അതോടെ വാര്‍ത്ത നിഷേധിച്ച് നടന്‍ തന്നെ രംഗത്തെത്തി. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാഹിദ് കപൂര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ തന്റേയും ഭാര്യ മിറയുടേയും ചിത്രം ഷാഹിദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഉദരത്തില്‍ കാന്‍സറാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.താരം ചികിത്സയിലാണെന്നും അതിനാലാണ് സിനിമകള്‍ ഒഴിവാക്കുന്നതെന്നുമായിരുന്നു വാര്‍ത്ത. 'ബാട്ടി ഗുല്‍ മീറ്റര്‍ ചലു'വാണ് ഷാഹിദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സന്ദീപ് വാംഗ സംവിധാനം ചെയ്യുന്ന കബീര്‍സിങ്ങ് എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്.അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലെന്നും സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞതേയുള്ളു എന്നും ചിത്രത്തന്റെ സഹസംവിധായകന്‍ അശ്വിന്‍ വാര്‍ഡെ പ്രതികരിച്ചു.

shahid-kapoor-on-the-stomach-cancer-rumor- spread in social media

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES