Latest News

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തൃപ്രയാറില്‍ ഷൂട്ടിങ്; കാര്‍ത്തിക ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രം; കാര്‍ത്തിക ദീപം സീരിയല്‍ വിശേഷങ്ങള്‍ പങ്കുവച്ച് സ്‌നിഷ ചന്ദ്രന്‍

Malayalilife
 കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തൃപ്രയാറില്‍ ഷൂട്ടിങ്; കാര്‍ത്തിക ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രം; കാര്‍ത്തിക ദീപം സീരിയല്‍ വിശേഷങ്ങള്‍ പങ്കുവച്ച് സ്‌നിഷ ചന്ദ്രന്‍

നീലക്കുയില്‍ സീരിയലിലെ കസ്തൂരിയായി ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലപ്പുറംകാരി സ്‌നിഷ ചന്ദ്രന്‍. വെളുത്ത സ്‌നിഷ കറുത്ത മേക്കപ്പിട്ടാണ് നീലക്കുയിലില്‍ കാട്ടിലെ പെണ്‍കുട്ടിയായി അഭിനയിച്ചത്. തമിഴിലെ നീലക്കുയിലിലും കസ്തൂരിയായായത് സ്‌നിഷ തന്നെയായിരുന്നു. സീരിയല്‍ അവസാനിച്ചത് അടുത്തിടെയാണ്. ഇപ്പോള്‍ സീകേരളത്തിലെ കാര്‍ത്തികദീപം എന്ന പരമ്പരയില്‍ കാര്‍ത്തിക എന്ന നായികയായി സ്‌നിഷ വീണ്ടുമെത്തുകയാണ്.

മനോഹരമായ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ എത്തുന്ന സീരിയലാണ് കാര്‍ത്തികദീപം. കാര്‍ത്തികയും അവളുടെ ജീവിതകഥയും മലയാളികള്‍ക്ക് ഇഷ്ടമാകുമെന്ന് ഉറപ്പിച്ചു പറയുന്നു സ്നിഷ. തൃപ്രയാറിലാണ് സീരിയല്‍ ചിത്രീകരണം പുരോഗമിക്കുന്നത്.  ഇപ്പോള്‍ കാര്‍ത്തികയെ പറ്റിയും തന്റെ ലോക്ഡൗണ്‍ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുകയാണ് താരം.

കാര്‍ത്തിക ഒരേ സമയം പാവവും ബോള്‍ഡുമാണെന്ന് സ്‌നിഷ പറയുന്നു. വെല്ലുവിളികളെയൊക്കെ സധൈര്യം നേരിടുന്ന മിടുക്കികുട്ടി.യാകുമ്പോഴും നന്മ നിറഞ്ഞ ഒരു മനസ്സിനുടമയുമാണ് അവള്‍. ജീവിതത്തില്‍ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയും പ്രിയപ്പെട്ട ചേട്ടന്റെ ചിറകിലൊതുങ്ങി ജീവിക്കുകയും ചെയുന്ന ഒരു കഥാപാത്രമാണ് കാര്‍ത്തിക. യദു കൃഷ്ണനാണ് കാര്‍ത്തികയുടെ ജേഷ്ഠന്റെ വേഷത്തിലെത്തുന്നത്. പരസ്പരം ഫെയിം വിവേക് ഗോപന്‍ നായകനായുമെത്തുന്നു.  പ്രതീക്ഷകള്‍ തരുന്ന ഒരു കഥാപാത്രമാണ് തനിക്ക് കാര്‍ത്തിക എന്ന് സ്‌നിഷ പറയുന്നു. ഏറെ അഭിനയസാധ്യത ഉള്ള ഒരു വേഷം കൂടിയാണ് ഇത്.

ആദ്യമായിട്ടാണ് ഒരു സീരിയല്‍ ഷൂട്ടിങ്ങ് തൃപ്രയാറില്‍ നടക്കുന്നത്. വളരെ മനോഹരമായ ഗ്രാമമാണ് ഇത്. ഷൂട്ടിംഗ് ഒക്കെ കാണാന്‍ ധാരാളം നാട്ടുകാരൊക്കെ വരും. നല്ല സപ്പോര്‍ട്ട് ഒക്കെ തരുന്നുണ്ട് തൃപ്രയാര്‍കാര്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ്. അത് കൊണ്ട് തന്നെ ഒത്തിരി ആള്‍ക്കാരെയൊന്നും ഷൂട്ടിംഗ് സ്ഥലത്ത് അനുവദിക്കാറില്ല. എങ്കിലും നമ്മളൊക്കെ ഇവിടെ ഉണ്ടെന്നു അറിഞ്ഞു നമ്മളെ കാണാനായി എത്തുന്നവരും ഉണ്ട്. വലിയ സന്തോഷം തരുന്നതാണ് ഇവരുടെയൊക്കെ പെരുമാറ്റം. പിന്നെ സഹതാരങ്ങള്‍ മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാവരുമായി നല്ല ചെങ്ങാത്തമാണ്. ഇവിടെ തൃപ്രയാറിലെ ഷൂട്ടിംഗ് ഒരു ഹോമിലി മൂഡില്‍ ആണെന്നും താരം പറയുന്നു. കോവിഡ് സാഹചര്യങ്ങള്‍ കാരണം ശ്രദ്ധയോടെയാണ് ഷൂട്ടിങ്ങെല്ലാം. നിയന്ത്രണങ്ങളും കര്‍ശനമായും പാലിക്കുന്നു.


ലോക്ഡൗണില്‍ വളരയെറെ ദിവസം കുടുംബത്തൊടൊപ്പം ചിലവിടാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് സ്‌നിഷ. കോവിഡിന്റെ പോസിറ്റീവ് വശം അതാണ്.  രണ്ടര മാസത്തോളം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പ്രധാനമായും കുക്കിംഗ് തന്നെയായിരുന്നു ഈ സമയത്തെ പ്രധാന വിനോദം. പിന്നെ സിനിമ കാണലും. അച്ഛനും  അമ്മയും ചേച്ചിയും ചേട്ടനുമൊക്കെയായി കുറച്ചധികം ദിവസങ്ങള്‍ അടിച്ചുപൊളിച്ചെന്നും താരം വ്യക്തമാക്കുന്നു.

മോഡലിങ്ങിലൂടെയാണ് സ്‌നിഷ അഭിനയത്തിലേക്ക് എത്തുന്നത്. പഠിക്കുന്ന സമയത്തൊക്കെ എല്ലാത്തിലും നല്ല ആക്ടീവായിരുന്നു. പിന്നീടാണ് അഭിനയത്തിലേക്ക് എത്തുന്നത്. മോഡലിംഗ് ചെയ്തു തുടങ്ങിയ അവസരത്തില്‍ അഭിനയത്തില്‍ ഒരു കൈ നോക്കാമെന്നു വെച്ചു. വീട്ടുകാരണേല്‍ നമ്മുക്ക് എല്ലാവിധ സപ്പോര്‍ട്ടും ആയി കൂടെ ഉണ്ടായിരുന്നു. നടന്‍ പ്രതീഷ് ചേട്ടന്‍ ആണ് ആദ്യ സീരിയലിലെ അവസരത്തെക്കുറിച്ചു പറയുന്നത്. അങ്ങനെ ഓഡിഷന് പോകുന്നതും സെലക്ട് ആകുന്നതും. ആദ്യ സീരിയല്‍ തന്ന വിജയം ധൈര്യം തന്നു. കാര്‍ത്തികദീപവും എല്ലാവരുംകാണണമെന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാകുന്ന പെണ്‍കുട്ടിയാണ് കാര്‍ത്തികയെന്നും സ്‌നിഷ പറയുന്നു.


 

serial actress snisha chandran about karthika deepam serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES