കേരളത്തിൽ നിന്നുള്ള ചലച്ചിത്രനടിയാണ് ശരണ്യ മോഹൻ. പല മലയാളം, തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിച്ചുതുടങ്ങി. തമിഴിലെ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. 2015 സെപ്ററംബർ 6 നു വിവാഹിതയായി. വിവാഹത്തോടെ സിനിമാഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ശരണ്യ പൊതുപരിപാടികളില്‍ കാര്യമായി പങ്കെടുക്കാറില്ലായിരുന്നു. അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശരണ്യ തമിഴിലെ 'ഒരു നാൾ ഒരു കനവ്' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. തുടർന്ന് നിരവതി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2009-ൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി മടങ്ങിയെത്തി. മുദ്ര എന്ന തെലുങ്ക് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
1989 ഫെബ്രുവരിയിൽ ആലപ്പുഴയിൽ ജനിച്ച ഒരു നാടൻ പെൺകുട്ടിയാണ് ശരണ്യ. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ തോന്നുന്ന മുഖ ഐശ്വര്യവും സൗന്ദര്യവും കൊണ്ട് തന്നെ മലയാളികളുടെ മനസിൽ വളരെ കുഞ്ഞിലേ വേഗം കയറിപ്പറ്റിയ നടിയാണ് ശരണ്യ. ആലപ്പുഴയിലെ മോഹനനും കലാമണ്ഡലം ദേവികയുടെയും രണ്ടാമത്തെ മകളാണ് ശരണ്യ. ശരണ്യയുടെ സഹോദരിയുടെ പേര് സുകന്യ എന്നാണ്. തിരുവനന്തപുരം സ്വദേശി ഡോക്ടർ അരവിന്ദന് ശരണ്യയുടെ ഭർത്താവു. ശരണ്യയുടെ എല്ലാ ചിത്രങ്ങളും എടുത്തുകൊടുക്കുന്നത് ഭർത്താവ് അരവിന്ദാണ്. സോഷ്യൽ മീഡിയയിലും ടിക്കറ്റോകിലും ഒക്കെ താരങ്ങളാണ് ഇരുവരും. ഇരുവർക്കും രണ്ടുമക്കളാണ് ഉള്ളത്. മൂത്ത മകൻ അനന്തപത്മനാഭനും ഇളയ മകൾ അന്നപൂർണ്ണയുമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നെ ഭാഷകളിലും നിരവധി സൂപ്പർ സ്റ്റാർസിന്റെ കൂടെ അഭിനയിക്കാനും അവസരം ലഭിച്ച മലയാളികളുടെ അഭിമാന താരവുമാണ് ശരണ്യ. നാൽപ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും നല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
അമ്മയുടെ ശിക്ഷണത്തിൽ കുഞ്ഞിലേ മുതലേ നൃത്തം നന്നായി അഭ്യസിച്ച് മികച്ച ഒരു നർത്തകിയാണ് ശരണ്യ. നൃത്ത വിദ്യാലയത്തിൽ ശരന്യ നൃത്തം ചെയ്യുന്നത് കണ്ട മലയാള സംവിധായകൻ ഫാസിലാണ് ശരണ്യയെ ആദ്യമായി സിനിമയിലേക്ക് കൂട്ടികൊണ്ടു വരുന്നത്. 1997 ലെ മലയാള ചലച്ചിത്രമായ അനിയത്തി പ്രാവിലും അതിന്റെ തമിഴ് റീമേക്ക് കാതലക്കു മരിയാധയിലും ഒരു ബാല താരമായി അഭിനയിച്ചു. അടുത്തതായി മമ്മൂട്ടി, മോഹൻലാൽ, ജൂഹി ചൗള എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹിറ്റ് മലയാള ചലച്ചിത്രമായ ഹരികൃഷ്ണനിലും ഒരു ബാലതാരമായി വന്നു. പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുറച്ചു നാൾ ചെറിയ ഇടവേള എടുത്തു താരം. അത് കഴിഞ്ഞ് ഫാസിൽ തന്നെ സംവിധാനം ചെയ്ത 2005ൽ പുറത്തിറങ്ങിയ ഒരു നാൾ ഒരു കനവ് എന്ന ചിത്രത്തിൽ നായികയുടെ അനിയത്തിയായി മികച്ച പ്രകടനത്തിലൂടെ തിരിച്ചു വന്നു. അതുകഴിഞ്ഞ് ധനുഷ്-നയാന്താര അഭിനയിച്ച യാരഡി നീ മോഹിനി എന്ന ചിത്രത്തിലെ നയൻതാരയുടെ അനിയത്തി വേഷമാണ് തമിഴിൽ ഒരു നേട്ടം കൊടുത്തത്. അങ്ങനെ സൗത്ത് ഇന്ത്യയിൽ അറിയുന്ന ഒരു നടിയായി ശരണ്യ മാറി എന്ന് തന്നെ പറയാം.
പ്രസവിച്ചതോടു കൂടി തടികൂടിയതിന്റെ പേരിൽ ശരണ്യയും ബോഡി ഷെയിമിംഗ് എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. തടി കൂടിയതും മറ്റും പുറത്തുള്ളവർക്കുള്ള തോന്നലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ജന്മം നൽകിയ കുഞ്ഞിനെ നല്ല രീതിയിൽ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ആ നേരത്ത് ഞാൻ ജിമ്മിൽ പോയി ശരീരഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാൽ എന്റെ കുഞ്ഞ് പട്ടിണി ആവും. അമ്മയാകുന്നതോടെ ശരീരത്തിൽ മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കും. പക്ഷേ മറ്റുള്ളവരുടെ പറച്ചിലുകൾ അവസാനിപ്പിക്കാനല്ല നമ്മുടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബോഡി ഷെയിമിംഗ് ചെയ്തവരോട് ഇങ്ങനെയാണ് ശരണ്യ പ്രതികരിച്ചത്.