മരിച്ച കാമുകനെ കുറിച്ച് വീണ്ടും കുറിപ്പുമായി സഞ്ചയ് ദത്തിന്റെ മകള്‍ തൃഷാല ദത്ത്. കഴിഞ്ഞ മാസം മരിച്ച കാമുകന്റെ വിയോഗത്തില്‍ താന്‍ ഇപ്പോഴും അതീവ ദുഃഖിതയാണെന്നും എന്നാല്‍ സാധാരണ പോലെ ആകാനും ജീവിത്തിലേക്ക് തിരിച്ച് വരാനും താന്‍ ശ്രമിക്കുന്നുവെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. ബോളിവുഡിലെ താരദമ്പതികളായിരുന്ന സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകളാണ് തൃഷാല.
എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. എന്നെ സ്നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും.ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എല്ലായ്പ്പോഴും നിന്റെ ബെല്ല മിയ.'-കാമുകന്റെ വിയോഗത്തില്‍ മനം നൊന്ത് തൃഷാല നേരത്തെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞ വാചകങ്ങളായിരുന്നു ഇവ.
തൃഷാല ദത്തിന്റെ കുറിപ്പ് ഇങ്ങനെ
എന്റെയുള്ളിലെ പഴയ എന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ ആത്മാര്‍ഥ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നു. ഈ കഴിഞ്ഞ ആഴ്ച്ചകള്‍ എനിക്ക് സമ്മാനിച്ചത് വലിയ വേദനകളാണ്. പക്ഷേ പഴയ പോലെയാകാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാനവനെ മിസ് ചെയ്യുന്നു. ഞാന്‍ അവനെ സ്‌നേഹിക്കുന്നു. ഞാന്‍ അവനെ ആരാധിച്ചതുപോലെ തന്നെ അവന്‍ എന്നെയും ആരാധിച്ചിരുന്നു.