ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയുടെ പ്രശ്‌നമില്ലേയെന്ന് ആരാധകരുടെ ചോദ്യം; ജന്മദിനാഘോഷത്തിനായി അമ്മക്കും ഭര്‍ത്താവിനും ഒപ്പം അമേരിക്കയില്‍ എത്തിയ പ്രിയങ്ക ചോപ്രയുടെപുതിയ ചിത്രത്തിനെ ട്രോളി സോഷ്യല്‍മീഡിയ

Malayalilife
 ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയുടെ പ്രശ്‌നമില്ലേയെന്ന് ആരാധകരുടെ ചോദ്യം; ജന്മദിനാഘോഷത്തിനായി അമ്മക്കും ഭര്‍ത്താവിനും ഒപ്പം അമേരിക്കയില്‍ എത്തിയ പ്രിയങ്ക ചോപ്രയുടെപുതിയ ചിത്രത്തിനെ ട്രോളി സോഷ്യല്‍മീഡിയ


റ്റലിയിലെ അവധിയാഘോഷങ്ങള്‍ക്ക് ശേഷം പിറന്നാളാഘോഷത്തിനായി പ്രിയങ്ക അമേരിക്കയിലാണ് ഉള്ളത്. 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുള്ള തന്റെ ആദ്യ ജന്മദിനം ഭര്‍ത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് 
പ്രിയങ്ക ആഘോഷിച്ചത്. ഫ്‌ളോറിഡയിലെ മിയാമിയില്‍ വച്ചായിരുന്നു ആഘോഷം. ആഘോഷ ത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ക്കൊണ്ടിരിക്കുകയാണ്. നിക്കിനും അമ്മ മധു ചോപ്രയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രിയങ്ക പിറന്നാളാഘോഷി ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ അക്കൂട്ടത്തില്‍

ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുന്ന നടിയുടെ ചിത്രവുമെത്തിയതോടെ സോഷ്യല്‍മീഡിയ നടിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.അമേരിക്കയില്‍ ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ അമ്മ മധു ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജൊനാസിനും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമര്‍ശനം നേരിടുന്നത്.നേരത്തെ പുകവലിക്കെതിരെ രംഗത്തെത്തിയ പ്രിയങ്ക ചോപ്ര ഇപ്പോള്‍ സ്വന്തം ആഘോഷത്തിനിടെ വ്യതിചലിച്ചതാണ് സോഷ്യല്‍മീഡിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

2010 ല്‍ പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേര്‍ത്താണ് ഇത് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിച്ചത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ആസ്മയെക്കുറിച്ചുള്ള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും പലരും വിമര്‍ശിക്കുന്നുണ്ട്.
ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയുടെ പ്രശ്‌നമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മറ്റുള്ളവരെ നന്നാക്കും മുമ്പ് സ്വയം നന്നാകാനും ചിലര്‍ ഉപദേശിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍ ആഘോഷത്തിന് അമ്മ മധു ചോപ്രയും ബന്ധു പരനീതി ചോപ്രയും അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ജൂലൈ 18 ന് നടന്ന ആഘോഷങ്ങള്‍ക്കു ശേഷം ബീച്ചില്‍ എത്തിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രമാണ് പ്രിയങ്ക ഫാന്‍സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്

തനിക്ക് 5 വയസുള്ളപ്പോള്‍ ആസ്മ പിടിപെട്ടുവെന്നും പക്ഷേ, അത് തന്റെ കരിയറില്‍ നേട്ടങ്ങള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞില്ലെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിച്ച് വായുമലിനീകരണം നടത്തരുതെന്നും തന്നെപ്പോലെയുള്ള ആസ്മ രോഗികള്‍ക്ക് ഇത്തരം ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ അതുമൂലം കഴിയുമെന്നും കഴിഞ്ഞ വര്‍ഷം പ്രിയങ്ക പറഞ്ഞിരുന്നു. ആസ്മയ്ക്കെതിരെ ബോധവല്‍ക്കരണം നടത്തിയ പ്രിയങ്ക സിഗരറ്റ് വലിച്ചതാണ് സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിച്ചത്. പ്രിയങ്ക കപടനാട്യക്കാരിയാണെന്ന് ചിലര്‍ പറഞ്ഞത്

പ്രിയങ്കയുടെ പിറന്നാളിന് ഭര്‍ത്താവ് നിക് ജൊനാസ് ഗംഭീര പാര്‍ട്ടിയാണ് ഒരുക്കിയത്. ഫ്ളോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റില്‍ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാള്‍ ആഘോഷം. പാര്‍ട്ടിയില്‍നിന്നുള്ള ചിത്രങ്ങള്‍ നിക് ഷെയര്‍ ചെയ്തിരുന്നു.

ചുവപ്പു വസ്ത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു പ്രിയങ്ക ആഘോഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.ചുവപ്പ് നിറത്തിലുള്ള കാതറിന്‍ മിനി ഡ്രസ്സിന് 78,785 രൂപയാണ് വിലയാണെന്ന പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടാതെ ഒപ്പം ബാഗും വാര്‍ത്തകളില്‍ നിറയുകയാണ്,കണ്ടാല്‍ ലിപ്സ്റ്റിക് പോലെ. പക്ഷേ, ഈ ബാഗിന് 5,495 അമേരിക്കന്‍ ഡോളറാണ് വില. ഏകദേശം 3,78,202 ഇന്ത്യന്‍ രൂപ! ജൂഡിത്ത് ലീബര്‍ കൗച്ചര്‍ കലക്ഷനിലുള്ളതാണ് ഈ ഹാന്‍ഡ്ബാഗ്.


 

Read more topics: # priyanka chopra,# birthday pic,# smoking
priyanka chopras new pic went viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES