അന്തരിച്ച ചലച്ചിത്ര നടൻ രതീഷിന്റെ മക്കൾ സിനിമയിലേക്ക് വന്നപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടു ആൺമക്കളും രണ്ടു പെൺകുട്ടികളുമാണ് ഉള്ളത്. ഇതിൽ മൂന്നുപേരും സിനിമയിലേക്ക് എത്തി കഴിഞ്ഞു. മകൻ പ്രണവും, പാർവതിയും, പദ്‌മരാജുമൊക്കെ സിനിമയിൽ എത്തി കഴിഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ രതീഷിൻ്റെ മക്കളായ പാർവതിയും പത്മരാജും പിന്നീട് മലയാള സിനിമയിലേക്കെത്തി തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്. ഇവരുടെ സഹോദരി പദ്മയുടെ കല്യാണം വളരെ വർത്തകളായതാണ്. അമ്മയെയും നഷ്‌ടമായപ്പോൾ പദ്മയുടെ കല്യാണം ജയറാം, പാർവതി, സുരേഷ് ഗോപി, മമ്മൂക്ക, മേനക ഇവരൊക്കെ ചേർന്നാണ് നടത്തിയത്. ഇത് വളരെ നാൾ വൈറൽ ആയിരുന്ന കഥകൾ ആയിരുന്നു. 2015 ൽ മലയാള സിനിമയിലേക്ക് വന്ന നടൻ ആണ് പദ്മരാജ് രതീഷ്. അതേ വർഷം തന്നെയാണ് മകൾ പാർവതിയും അഭിനയത്തിലേക്ക് കടന്നു വന്നത്. പ്രണവ് ആണ് ഈ കുടുംബത്തിൽ നിന്ന് ഉടൻ വരാൻ പോകുന്ന സിനിമാതാരം.
രതീഷിന്റെ അതെ കണ്ണ് ആണ് മകൾ പാർവതിക്ക് എന്ന് സിനിമാലോകത്ത് പൊതുവെ ഉള്ള പറച്ചിലാണ്. കണ്ണുകൾ മാത്രമല്ല. കാണാനും രതീഷിന്റെ ഛായ ഉള്ളത് ഒന്ന് മകൻ പദ്മരാജിനും ഒന്ന് മകൾ പാർവതിക്കുമാണ്. 1987 ൽ ജനിച്ച താരത്തിന് അച്ഛന്റെ അതെ ഛായ ഉള്ളതുകൊണ്ട് തന്നെ എല്ലാവരും വേഗം തിരിച്ചറിഞ്ഞു എന്ന് തന്നെ പറയാം. ആദ്യ സിനിമയിൽ തന്നെ എല്ലാവരും ശ്രദ്ധിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ മധുര നാരങ്ങ എന്ന ചിത്രത്തിലാണ് ആദ്യം പാർവതി അഭിനയിക്കുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ,ലച്ച്മി,കല്ലായി എഫ് എം തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. തുടർന്ന് ലെച്ച്‌മി, കല്ലായി എഫ് എം, വാക്ക് എന്നീ ചിത്രങ്ങളിലും പാർവതി പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുന്ന പാർവതി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭർത്താവിനോടൊപ്പവും കുഞ്ഞിന്റെ ഒപ്പവും നിരവധി ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാർവതി രതീഷ്, തന്റെ ഇളയ സഹോദരൻ പദ്മരാജ് രതീഷിന് സമാനമായി 2015 ൽ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ്. അതെ വര്ഷം തന്നെ പാർവതി മധുര നാരംഗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഇത് ബോക്സോഫീസിൽ മികച്ച പ്രതികരണം നേടാൻ സഹായിച്ചു. 2016 ലെ ഹൊറർ കോമഡി ചിത്രമായ ലെക്മിയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നതിന് മുമ്പ് 2016 ൽ പുറത്തിറങ്ങിയ കൊച്ചവ പോളോ അയ്യപ്പ കൊയൽഹോ ഒരു പത്രപ്രവർത്തകയായി അഭിനയിച്ചു. കല്ലായി എഫ്എം എന്ന ചിത്രത്തിനായി മലയാള നടൻ ശ്രീനിവാസന്റെ മകളായി അഭിനയിക്കാനുള്ള അവസരവും പാർവതി രതീഷിന് ലഭിച്ചു. അതിൽ പുഷ്പ വിൽപ്പനക്കാരിയുടെ വേഷമാണ് പാർവതി ചെയ്തത്. ഇത് ശ്രദ്ധേയമായിരുന്ന കഥാപാത്രമായിരുന്നു.
ഇടയ്ക്ക് മകന്റെ ചിത്രം പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. അഡോർ എന്നാണ് കുഞ്ഞിൻ്റെ പേരെന്ന് പാർവതി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിട്ടുണ്ടായിരുന്നു. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ ഭർത്താവ്. ദുബായിയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനാണ് മിലു. വിവാഹശേഷം പാർവതി ദുബായിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ സിനിമകളിലും ടിവി ഷോകളിലുമൊന്നും പാർവതിയെ ഇപ്പോൾ കാണാറില്ലാത്തത്. സിനിമ മേഖലയിലെ പ്രമുഖര്‍ ഒത്തുചേര്‍ന്ന വിവാഹച്ചടങ്ങിൽ നിര്‍മ്മാതാവ് സുരേഷ് കുമാറും മേനക സുരേഷുമായിരുന്നു പാർവതിയുടെ രക്ഷിതാക്കളായി വിവാഹ ചടങ്ങ് നിയന്ത്രിച്ചിരുന്നത്. സുരേഷ് കുമാറായിരുന്നു പാർവതിയുടെയും മിലുവിൻ്റെയും കൈകൾ പരസ്പരം പിടിച്ചേൽപ്പിച്ചത്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിൽ വെച്ചായിരുന്നു പാർവതിയുടെ വിവാഹ ചടങ്ങുകള്‍ അരങ്ങേറിയത്.