Latest News

മാര്‍ക്കോവിലൂടെ' ഒരു പ്രതിഭയുടെ  അരങ്ങേറ്റം; കൈയ്യടി നേടി  ഇഷാന്‍ ഷൗക്കത്തും

Malayalilife
മാര്‍ക്കോവിലൂടെ' ഒരു പ്രതിഭയുടെ  അരങ്ങേറ്റം; കൈയ്യടി നേടി  ഇഷാന്‍ ഷൗക്കത്തും

സണ്ണി മാളിയേക്കല്‍

ഇന്ത്യാന:ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദന്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ച മലയാളം പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്റര്‍ മാര്‍ക്കോ ലോകത്തെ മുഴുവന്‍ ചലച്ചിത്ര പ്രേമികളുടെയും മനസ്സില്‍ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഷെരീഫ് മുഹമ്മദ് നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫിസ് തകര്‍ത്തുകൊണ്ട് മുന്നേറുന്നു. കഥാഗതിയിലെ വ്യത്യസ്തത, ശക്തമായ പ്രകടനങ്ങള്‍, കഥാപാത്രങ്ങളുടെ സങ്കീര്‍ണമായ മാനസീകാവസ്ഥകള്‍ എന്നിവ ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം സിനിമയുടെ വിജയത്തില്‍ വേറിട്ട് നില്‍ക്കുന്നു.

ഉണ്ണിമുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോയുടെ അന്ധനായ സഹോദരന്‍ വിക്ടര്‍ ആയാണ്  ഇഷാന്‍ ഷൌക്കത്ത് എത്തുന്നത്. അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാന്‍ ഷൌക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. കണ്ണിലൂടെയും, ശരീര ഭാഷയിലൂടെയും വിക്ടര്‍ എന്ന കഥാപാത്രത്തിന്റെ മാനസീകാവസ്ഥകള്‍ കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ ഇഷാന് കഴിഞ്ഞു. സ്വാഭാവികമായ സംഭാഷണം അവരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനമാണ് ഇഷാന്‍ നടത്തിയത്. അല്‍പ്പം പാളിയിരുന്നെങ്കില്‍ അപകട സാധ്യത ഉണ്ടായിരുന്ന കഥാപാത്ര നിര്‍മ്മിതി ഇഷാന്റെ കൈകളില്‍ ഭദ്രമായി. പരിചയ സമ്പന്നരായ അഭിനേതാക്കളുടേതു പോലെ അത്രമേല്‍ തീഷ്ണമായാണ് ഇഷാന്‍ ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ഉണ്ണിമുകുന്ദനുമായുള്ള ഇഷാന്റെ രംഗങ്ങള്‍, പ്രത്യേകിച്ച് അവര്‍ക്കിടയിലെ വൈകാരിക കൈമാറ്റങ്ങള്‍ സിനിമയുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിമിഷങ്ങളായി മാറി. ഇഷാനെ വ്യത്യസ്തനാക്കുന്നത് കഥാപാത്രത്തിന്റെ അന്തരീകലോകത്തിന്റെ പ്രത്യേകതയാണ്. വിക്ടര്‍ സ്വന്തം അന്ധതയുടെ സങ്കീര്ണതകളെ അവിശ്വസനീയമായ സംവേദനക്ഷമയോടെ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ റിയലിസത്തിന്റെ മറ്റൊരു തലം ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവെക്കുന്നു.

മാര്‍ക്കോ കഥപറച്ചിലിലെത്തന്നെ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് ആണ്. ആഖ്യാന വൈവിധ്യങ്ങള്‍ക്കു പേരുകേട്ട ഹനീഫ് അദെനി ആഴത്തിലുള്ള വൈകാരിക തലങ്ങള്‍ സൃഷ്ട്ടിച്ചു പ്രേക്ഷകരില്‍ ഭീതി ധ്വനിക്കുന്ന ഒരു കഥ വീണ്ടും രൂപമെടുത്തു അതില്‍ വിജയിച്ചു. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും നീതി പിന്തുടരുന്നതിനുമായി പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടുന്ന മാര്‍ക്കോയുടെ സ്വയം കണ്ടത്തെലിന്റെയും ആക്രമണ സ്വഭാവമുള്ള പ്രതിരോധത്തിന്റെയും യാത്രയാണ് സിനിമ.

വിക്ടര്‍ എന്ന ഇഷാന്റെ  വേഷം കഥയുടെ വൈകാരികതലങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും കുടുംബത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളും എടുത്തുപറയേണ്ടതാണ്. ആഖ്യാനത്തിലെ പൂര്‍ണത, അതാണ് ഇഷാനും ഉണ്ണിമുകുന്ദനും തമ്മിലുള്ള രസതന്ത്രത്തിന്റെ  വിജയം. എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തതോടെ മാര്‍ക്കോ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്മിച്ചതില്‍ ഏറ്റവും അക്രമാസക്തമായ സിനിമ എന്ന നിലയില്‍ മാര്‍ക്കോ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ഒരു പാന്‍ ഇന്ത്യന്‍ അനുഭവം പ്രധാനം ചെയ്യാന്‍ മലയാളത്തിനും കഴിയുമെന്ന് മാര്‍ക്കോ തെളിയിച്ചിരിക്കുന്നു. ഇതിനകം നിരൂപക ശ്രദ്ധ നേടിയ ഇഷാന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന രണ്ടു മൂന്നു സംരംഭങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ നിന്നും അഭിനയപഠനം പൂര്‍ത്തിയാക്കിയ ഇഷാന്‍  2022 ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത നടനുള്ള പുരസ്‌ക്കാരം തുടങ്ങി മറ്റു ഒട്ടേറെ അംഗീകാരങ്ങളും വാരി കൂട്ടിയിട്ടുണ്ട്. പുതിയ പ്രതിഭകളുടെ ഉദയം പതുക്കെ സംഭവിക്കാറാണ് പതിവ്, സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും!  എന്നാല്‍ ഇഷാന്റെ വരവ് ഈ വിലയിരുത്തലിനെ മാറ്റി മരിച്ചിരിക്കുന്നു. ദൃതഗതിയിലുള്ള ചലനങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനാകാന്‍ ഒരുങ്ങുകയാണ് ഇഷാന്‍. മാര്‍ക്കോ ഒരു തുടക്കമാണെങ്കില്‍ വരാനിരിക്കുന്ന സിനിമകള്‍ ഇഷാന്‍ എന്ന നടന്റെ ആധികാരികത ഉറപ്പിക്കുന്ന ചിത്രങ്ങളായി വരും എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമേതുമില്ല


 

ishan shaukat marco

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക