Latest News

പുളിയും തേയിലയും വീടുതോറും വിറ്റു നടന്നു; ലിവിങ് റ്റുഗെതെർ എന്നുവരെ പറഞ്ഞ് പരത്തി; നടി നിഷ സാരംഗിന്റെ പൂർവ്വകാലം

Malayalilife
പുളിയും തേയിലയും വീടുതോറും വിറ്റു നടന്നു; ലിവിങ് റ്റുഗെതെർ എന്നുവരെ പറഞ്ഞ് പരത്തി; നടി നിഷ സാരംഗിന്റെ പൂർവ്വകാലം

2015 ഡിസംബർ 14 - നാണ് ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിൽ ഉപ്പും മുളകും സംപ്രേഷണം ആരംഭിച്ചത്. അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. ഇപ്പോൾ കുറച്ച് ദിവസമായി ഈ പരമ്പര കാണാൻ ഇല്ല. ചില പ്രേശ്നങ്ങൾ കാരണമാണ് ഷൂട്ട് നടക്കാത്തത് എന്ന് പറഞ്ഞ് താരങ്ങൾ മുൻപേ വന്നിരുന്നു. ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പരിചിതയാണ് അതിലെ നീലു. ഫ‌ളവേഴ്‌സ് ടെലിവിഷൻ  ചാനലിലെ  ഉപ്പും മുളകും എന്ന സീരിയലിലെ നായിക 'നീലു'വായി അഭിനയിക്കുന്ന ചലച്ചിത്ര - ടി.വി. താരം  ആണ് നിഷ സാരംഗ്. സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് നിഷ സാരംഗ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ഫ്‌ളവേഴ്‌സ് ടെലിവിഷൻ  ചാനലിലെ  ഉപ്പും മുളകും എന്ന പരമ്പരയിലെ വീട്ടമ്മയുടെ വേഷം ആണ് പ്രശസ്തി നൽകിയത്.    

നിഷാമോൾ കെ എസ് എന്ന പേരിൽ നിന്നാണ് ഇന്ന് കേരളം മുഴുവൻ അംഗീകരിക്കുന്ന നിഷ സാരംഗ് ആയി താരം മാറിയത്. ഇതിന്റെ പേരിൽ പല ആരോപണങ്ങളും ആളുകളുടെ ഇടയിൽ ഉണ്ടായിരുന്നു. തന്റെ അച്ഛന്റെ പേര് ശാരംഗധരൻ എന്നാണെന്നും അപ്പോൾ നിഷ ശാരംഗധരൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാകും എന്നുള്ളത് കൊണ്ട് പേര് ഇങ്ങനെ ആകട്ടെയെന്ന് കരുതി എന്നാണ് താരം പറഞ്ഞത്. അച്ഛന്റെ ആഗ്രഹപ്രകാരം ആണ് അടുത്തബന്ധുവുമായി താരത്തിന്റെ വിവാഹം നടന്നത്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് ഉടൻ തന്നെ താരത്തിന്റെ വിവാഹവും നടന്നു. വീട്ടുകാരുടെ സമ്മതത്തോടെ അച്ഛന്റെ സഹോദരിയുടെ മകനെയായിരുന്നു നിഷ വിവാഹം കഴിച്ചിരുന്നത്. വിവാഹബന്ധം ഒത്തു പോകാൻ കഴിയാതെ വന്നതോടെ അത് വേർപ്പെടുത്തുകയായിരുന്നു. ബന്ധം വേർപിരിഞ്ഞ നിഷയാണ് മക്കളെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം. നാടകങ്ങളിലും ചില സിനിമകളിലും മറ്റും അഭിനയിച്ചുകൊണ്ടാണ് താരം ഇന്ന് കാണുന്ന നിലയിൽ എത്തിയത്. സിനിമയോ സീരിയലോ നടകമോ ഇല്ലാതിരുന്ന സമയത്തു പണത്തിനായി പല തരം കച്ചവടം വരെ ചെയ്തിട്ടുള്ള പൂർവ്വകാലം നടിക്ക് ഉണ്ട്. പുളി, തേയില അങ്ങനെ പല തരം സാധങ്ങൾ വിറ്റു മക്കളെയും നോക്കി ജീവിച്ചിട്ടുണ്ട്. ഭയങ്കര കൃഷ്ണഭക്ത ആയ നടി കഴിക്കാൻ ഭക്ഷണം വാങ്ങാനുള്ള പണമില്ലായിരുന്ന സമയത്തു ഗുരുവായൂർ നടയിൽ ചെന്ന് കൃഷ്ണന്റെ ഒരു ചെറിയ വിഗ്രഹം വാങ്ങീട്ടുണ്ട് എന്ന് നടി മുൻപ് പറഞ്ഞിട്ടുണ്ട്. അഗ്നി സാക്ഷിക്ക് ശേഷം നിഷയുടെ അച്ഛന്‍ മരിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് താരം അഭിനയരംഗത്തിൽ സജീവം. ഇപ്പോഴും അച്ഛന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന് കരുതുന്നതായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അൻപതാം വയസ്സിൽ എത്തിയപ്പോഴേക്കും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ് നിഷ. ആ ബന്ധത്തിൽ നിഷയ്ക്ക് രണ്ട് പെൺമക്കളുമുണ്ട് അതിൽ മൂത്ത മകൾ വിവാഹിതയാണ്. മൂത്ത മകളുടെ പേര് രേവതിയും മരുമകന്റെ പേര് റോണിയും പേരക്കുട്ടി റയാനുമാണ്. ഇളയ മകൾ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ രേവിതയാണ്.    

ഉപ്പും മുളകുംസീരിയലിന്റെ സംവിധായകൻ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ രംഗത്തെത്തിയിരുന്നു. തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് ആണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം എന്നായിരുന്നു നടി പറഞ്ഞിരുന്ന കാര്യങ്ങൾ. മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങി അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു. തിരികെ വന്നതിന് ശേഷമാണ് തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാകാം വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു എന്നും പറഞ്ഞിരുന്നു. തന്നെക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. ഉപ്പും മുളകിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലമെന്നുമാണ് നിഷ കൂട്ടി ചേർത്തത്. മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. സെറ്റിൽ ഉള്ള നടി, നടന്മാരെ വൃത്തികെട്ട ഭാഷയിൽ ആണ് സംവിധായകൻ അഭിസംബോധന ചെയ്യുന്നതെന്നും നിഷ പറഞ്ഞു. ഇതോടെയാണ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയുടെ സംവിധായകന്റെ യഥാർത്ഥ മുഖം പുറത്തു വന്നത്. ഈ സംവിധായകനുള്ള സീരിയലിൽ ഇനി താൻ അഭിനയിക്കില്ല എന്ന് പറഞ്ഞതോടെ ഇയ്യാളെ പുറത്താകുകയിരുന്നു. ഇനി സീരിയലിലേക്കില്ല എന്ന് പറഞ്ഞെങ്കിലും എന്നാൽ സംവിധായകനെ മാറ്റാൻ ചാനൽ തയ്യാറായതോടെ വീണ്ടും അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു.    

2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടി. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ. മൈ ബോസ്,ആമേന്‍,ഒരു ഇന്ത്യന്‍ പ്രണയകഥ,ദൃശ്യം,അയാള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നേരത്തേ നിഷ സാരംഗിന് സിനിമതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയോഗത്തില്‍ വിവേചനം നേരിട്ടതായി പരാതി ഉയര്‍ന്നിരുന്നു. യോഗത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ നിഷയെ അവഗണിച്ചുവെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി. തണ്ണിമത്തൻ ഡേയ്സ് എന്ന ചിത്രത്തിൽ നീല് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. അജു വഗ്ഗീസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രമാണ് അണിയറയിൽ നടിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങൾ. മേക്കോവർ ലുക്കിലാണ് നിഷ സാരംഗം പൂജാ ചടങ്ങിനെത്തിയത്. മുടിയുടെ നീളം കുറച്ച് വെട്ടി സ്മൂത്തൺ ചെയ്ത് സ്റ്റൈലാക്കിയാണ് നീല് ആരാധകരെ ഏറെ  ഞെട്ടിച്ചത്. 'ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പി'ലും 'നിഷ സാരംഗ്' 'നീലു ഫാൻസ്' ഗ്രൂപ്പുകളിലുമൊക്കെയാണ് തങ്ങളുടെ പ്രിയതാരത്തിൻ്റെ പുതിയ സിനിമാ വിശേഷവും മേക്കോവർ വിശേഷവുമൊക്കെ ചർച്ചയായി മാറിയിരിക്കുന്നത്. ഏതായാലും ആരാധകരൊക്കെ നിഷയുടെ പുത്തൻ വേഷപ്പകർച്ചയ്ക്കായുള്ള കാത്തിരിപ്പിലാണ്.

nisha sarang uppum mulakum lifestory

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക