സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നസ്രിയ നസീം ഉടന്‍ തമിഴിലേക്കില്ല. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് നസ്രിയയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിവാഹശേഷം നാലുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടയിലൂടെയാണ് മടങ്ങി വന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും നസ്രിയ നായികയായെത്തുന്നുണ്ട്.