എല്ലാ കഥയും എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. ചില നടന്മാരോട് നടിമാരോ ചില കഥ കേട്ട് വേണ്ട എന്ന് വയ്ക്കും. അത് വേറെ ചിലർക്ക് ഇഷ്ടപെടും. അവർ ചെയ്യും. ചിലപ്പോൾ അത് ഹിറ്റ് ആകും ചിലപ്പോൾ അത് വിജയിക്കണം എന്നുമില്ല. എന്നാൽ ചില നടന്മാർ ചില ഹിറ്റുകൾ ആദ്യമേ വേണ്ടാതെ വച്ചിട്ടുണ്ട്. പിന്നീട് ആ സിനിമകൾ ഒക്കെ മലയാളം കണ്ടതിൽ വച്ച വമ്പൻ ഹിറ്റുകളായി മാറി. ചില സിനിമകൾക്ക് അവരുടേതായ വിധി ഉണ്ട്. ഇത് ആദ്യം ചില നടന്മാരെ സമീപിക്കുന്നു, പക്ഷേ നിരസിച്ചാൽ അത് മറ്റ് നടന് നൽകുന്നു. ചില മലയാള സൂപ്പർസ്റ്റാറുകൾ നിരസിച്ച മലയാള ഹിറ്റുകളുണ്ട്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലെത്തിച്ച ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. സുരേഷ് ഗോപി നായകനായി എത്തിയ ഏകലവ്യന്‍, ഇപ്പോൾ രണ്ടാം ഭാഗം വരെ ഇറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യം, ദേവാസുരം, മെമ്മറീസ്, റണ്‍ ബേബി റണ്‍, മണിച്ചിത്രത്താഴ്, ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങിയ സിനിമകളൊക്കെയും മമ്മൂട്ടി അഭിനയിക്കാതെ ഒഴിവാക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജിന്റെ വേഷം മമ്മൂക്കയ്ക്ക് ആയിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് പൃഥ്വിരാജ് ചെയ്തത്.
മമ്മൂക്ക മാത്രമല്ല ലാലേട്ടനും ചില ഹിറ്റുകൾ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കൈൽ ഭാഗ്യം വന്നിട്ട് അത് തെന്നി മാറി പോയിട്ടുണ്ട്. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ്. കെ മധു സംവിധാനം ചെയ്ത ഈ ചിത്രം മോഹന്‍ലാല്‍ അഭിനയിക്കാതെ ഒഴിവാക്കുകയായിരുന്നു. പല ഭാഗങ്ങൾ ഇറങ്ങിയ ചിത്രം വമ്പൻ ഹിറ്റുകളായിരുന്നു ഉണ്ടാക്കിയത്. 2007 ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ ശിവാജി ദി ബോസ് എന്ന ചിത്രത്തിലെ പ്രധാന വില്ലൻ ആദിശേശന്റെ വേഷം പോലും മോഹൻലാലിന് വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ അദ്ദേഹം അതും നിരസിച്ചു.
ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ സിനിമകൾ ഇറങ്ങുകയും അതൊക്കെ ഹിറ്റുകളുമാകുന്ന നടനാണ് ദിലീപ്. ജനപ്രിയ നായകനും ചില ചിത്രങ്ങൾ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍, ജയസൂര്യ നായകനായി എത്തിയ ചതിക്കാത്ത ചന്തു എന്നിവയാണ് ജനപ്രിയനായകന്‍ ദിലീപ് അഭിനയിക്കാതെ ഒഴിവാക്കിയ മലയാള ചിത്രങ്ങള്‍. അങ്ങനെ ഒരുപാടൊന്നും കഥകൾ നിരസിക്കാത്ത ആളാണ് ദിലീപ്. അതുപോലെ നർമം നിറഞ്ഞ കഥകളുമായാണ് പലരും അദ്ദേഹത്തിനെ സമീപിക്കാറുള്ളതും.
ഇപ്പോഴത്തെ നടന്മാരിൽ സെലെക്ടിവ് അയി ചിത്രങ്ങൾ എടുക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശേഷം പൃഥ്വിരാജ് ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയറിന്റെ ഭാഗമാകാൻ ഒരുങ്ങുന്നതായി അഭ്യൂഹമുണ്ടായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത 2012 ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് അദ്ദേഹം നിരസിചിരുന്നു. ഇത് പിന്നീട് ഫഹദ് ഫാസിൽ ചെയ്യുകയും മികച്ച കളക്ഷൻ നേടുകയും ചെയ്തു. വൈശക് സംവിധാനം ചെയ്ത 2012 ൽ പുറത്തിറങ്ങിയ മല്ലു സിംഗിലെ പ്രധാന വേഷം അദ്ദേഹത്തിനാണ് ആദ്യം പോയത്. അതിനായി അദ്ദേഹം ചില ഫോട്ടോഷൂട്ടുകൾ പോലും ചെയ്തു, പക്ഷേ പിന്നീട് അത് ഫലവത്തായില്ല. ഈ വേഷം ഉണ്ണി മുകുന്ദൻ ചെയ്യുകയും ഉണ്ണിക്ക് ഒരു മികച്ച കാരിയർ ബ്രെക്ക് കൊടുക്കുകയും ചെയ്തു.
മലയാളത്തിൽ അന്നും ഇന്നും ഒരേ ചോക്ലേറ്റ് ബോയെ ഉള്ളു. അത് ചാക്കോച്ചനാണ്. 2006 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ലാസ്മേറ്റ്സിലെ നരയന്റെ വേഷം ആദ്യമായി കുഞ്ചാക്കോ ബോബന് സംവിധായകൻ ലാൽ ജോസ് വാഗ്ദാനം ചെയ്തു. എന്നാൽ സിനിമകളിൽ നിന്ന് ഇടവേള എടുത്ത് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം എടുത്ത കുഞ്ചാക്കോ മനസ്സില്ലാമനസ്സോടെ ആ വേഷം നിരസിച്ചു. കുഞ്ചാക്കോ നിരസിച്ച മറ്റ് രണ്ട് സിനിമകളും പിന്നീട് നരേയൻ ചെയ്തു. പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മിൽ , മമ്മൂട്ടി-ദിലീപ് അഭിനയിച്ച കമ്മത്ത് & കമ്മത്ത് എന്നിവയാണ് ആ ചിത്രങ്ങൾ.
ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. ഈ ചിത്രം കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ്. മലയാള ചലച്ചിത്രമേഖലയിലെ പ്രതിഭയും നവയുഗത്തിലെ സൂപ്പർസ്റ്റാറുമായ ഫഹദ് ഫാസിൽ താൻ ചെയ്യുന്ന സിനിമകിളിലൊക്കെ സെലെക്ടിവ് ആയ നടനാണ്. അതുകൊണ്ടു തന്നെ നിരവധി സിനിമകൾ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു. അദ്ദേഹം നിരസിച്ച കൂടുതൽ ചിത്രങ്ങളും പിന്നീട് പൃഥ്വിരാജാണ് ചെയ്തത്. സപ്താമശ്രീ തസ്കരഹ, ഡബിൾ ബാരൽ, ഇവിടെ എന്നിവയാണ് അത്തരം ചിത്രങ്ങളിൽ ചിലത്.