ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 'ഉണ്ട'യുടെ ഷൂട്ടിങ് വയനാട്ടില്‍ പുനരാരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മമ്മൂട്ടി ഇന്നേവരെ ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളില്‍ നിന്നും ഏറെ വേറിട്ട വേഷമായിരിക്കും ഉണ്ടയിലെ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന വേഷം. വിനയ് ഫോര്‍ട്ട്, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ലുക്ക്മാന്‍, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗസ്റ്റ് റോളില്‍ ആസിഫ് അലിയും എത്തുന്നുണ്ട്.