കണ്‍മണിക്കുട്ടിക്ക് പിറന്നാള്‍ ആഘോഷമാക്കി മുക്തയും റിങ്കുവും..! സമ്മാനങ്ങളുമായി റിമികൊച്ചമ്മയും..! കിയാരമോളുടെ പിറന്നാള്‍ പെളിച്ചടുക്കി റിമി ടോമി..!

Malayalilife
topbanner
കണ്‍മണിക്കുട്ടിക്ക് പിറന്നാള്‍ ആഘോഷമാക്കി മുക്തയും റിങ്കുവും..! സമ്മാനങ്ങളുമായി റിമികൊച്ചമ്മയും..!  കിയാരമോളുടെ പിറന്നാള്‍ പെളിച്ചടുക്കി റിമി ടോമി..!


തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. . കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാര ഇന്നലെ  മൂന്നാം പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍ അടക്കമുളള മുക്തയുടെ പോസ്റ്റാണ്  ഇപ്പോള്‍ വൈറലാകുന്നത്.

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് എല്‍സ ജോര്‍ജ്ജ് എന്ന മുക്ത. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്.  നടി കാവ്യ മാധവനാണ് അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ തന്നെ മുക്തയെ പോലെ കിയാരയും ആരാധകര്‍ക്ക് പ്രിയപ്പെത്തതാണ്. ഇപ്പോള്‍ മകള്‍ ജനിച്ച ദിവസത്തെ ചില ചിത്രങ്ങള്‍ പങ്കുവച്ചാണ് മുക്ത പൊന്നുമോള്‍ക്ക് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്.

muktha daughter birthday celebration

'ഞങ്ങളുടെ സ്നേഹ സമ്മാനത്തിന് ' ഇന്ന് 3 വയസ്സ് പിറന്നാള്‍ ആശംസകള്‍ 'കണ്മണി കുട്ടി ' എന്നാണ് മകളുടെ ജനിച്ച ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മുക്ത കുറിച്ചത്. നിരവധി പേര്‍ കണ്‍മണിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ കണ്ടാല്‍ റിമി ടോമിയെ പോലുണ്ടെന്നും കമന്റുകളുണ്ട്. റിമിക്കും ഏറെ പ്രിയമാണ് കിയാരയോട്. കിയാരയോടൊത്തുള്ള പല ചിത്രങ്ങളും വീഡിയോയും റിമി പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ ദിനത്തിലും കിടിലന്‍ സമ്മാനങ്ങളാണ് കിയാരക്കായി റിമി കാത്തുവച്ചിരിക്കുന്നത്. കുടുംബത്തോടുള്ള ചെറിയ ചടങ്ങിലായിരുന്നു കുടുംബത്തിന്റെ പിറന്നാള്‍ ആഘോഷമെന്നാണ് സൂചന.

malayalam actress muktha daughter kiyara birthday celebration

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES