Latest News

വിവാഹശേഷമാണ് സിനിമയിൽ എത്തിയത്; എയര്‍ഹോസ്റ്റസായ ഭാര്യയും അത്‌ലറ്റായ മകനും; നടന്‍ മാധവന്റെ ജീവിത കഥ

Malayalilife
വിവാഹശേഷമാണ് സിനിമയിൽ എത്തിയത്; എയര്‍ഹോസ്റ്റസായ ഭാര്യയും അത്‌ലറ്റായ മകനും; നടന്‍ മാധവന്റെ ജീവിത കഥ

 

രു കാലത്ത് തമിഴ് നാട്ടിലെ റൊമാന്റിക് താരമായിരുന്നു മാധവൻ. അലൈപായുതേ എന്ന ഒരു സിനിമയിലൂടെ തന്നെ കേരകത്തിലും നിരവധി ആരാധകരെ സമ്പാദിക്കാൻ മാധവന് സാധിച്ചു. ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ. മാധവൻ ഒരു ഇന്ത്യൻ നടനും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമാണ്. പ്രധാനമായും തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടനാണ് മാധവൻ. ഏഴ് വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള സിനിമകളിൽ അഭിനയിച്ച പാൻ-ഇന്ത്യൻ ആകർഷണം നേടാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇന്നും സിനിമകളിൽ നിര സാന്നിധ്യമാണ് താരം. ആക്ഷൻ ആയാലും റൊമാൻസ് ആയാലും ഏതൊരു കഥാപാത്രവും നന്നായി വഴങ്ങുമെന്ന് കാട്ടിത്തന്ന നടൻ കൂടിയാണ് മാധവൻ.

1970 ൽ ബിഹാറിലെ ഒരു തമിഴ് ബ്രാഹ്മിണ കുടുംബത്തിലാണ് താരം ജനിച്ചത്. ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെയും ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മാനേജരായ സരോജയുടെയും മൂത്ത മകനായി ആണ് താരം ജനിച്ചത്. താരത്തിന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ദേവിക എന്ന ഒരു ഇളയ സഹോദരിയുണ്ട്. മാധവന്റെ സഹോദരി ലണ്ടനിലാണ് ഇപ്പോൾ താമസിക്കുന്നത്. മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാ‍ഹം 1999 ൽ കഴിഞ്ഞു. 2005 ൽ ഇരുവർക്കും ഒരു മകനുണ്ടായി. 1988 ൽ, കോലാപൂരിലെ രാജാറാം കോളേജിൽ നിന്ന് സ്കോളർഷിപ്പ് നേടിയ മാധവൻ, റോട്ടറി ഇന്റർനാഷണലുമായി ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കാനഡയിലെ ആൽബെർട്ടയിലെ സ്റ്റെറ്റ്‌ലറിൽ ഒരു വർഷം ചെലവഴിച്ചു. കൊഹ്‌ലാപുരിലാണ് താരം ബി എസ സി ഇലക്ട്രോണിക്സ് പഠിച്ചത്. കോളേജ് കാലഘട്ടത്തിൽ, മാധവൻ പാഠ്യേതര സൈനിക പരിശീലനത്തിൽ സജീവമായി ഏർപ്പെട്ടു. 22 വയസ്സുള്ളപ്പോൾ മഹാരാഷ്ട്രയിലെ പ്രമുഖ എൻ‌സി‌സി കേഡറ്റുകളിൽ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെടുകയും ചെയ്തു.

തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്. 1996 ന്റെ തുടക്കത്തിൽ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഒരു ചന്ദന ടാൽക് പരസ്യത്തിൽ മാധവൻ അഭിനയിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു. ഇരുവർ സിനിമയുടെ ഓഡിഷൻ മുംബൈയിലെ ലോഖന്ദ്വാലയിൽ നടക്കുമ്പോൾ മാധവനെ ഒരു ടെലിവിഷൻ എക്സിക്യൂട്ടീവ് കണ്ടിരുന്നു. അദ്ദേഹം ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ പങ്കെടുക്കാൻ മാധവനെ റിക്രൂട്ട് ചെയ്തു. 2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിത എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. അരങ്ങേറ്റ ചലച്ചിത്ര നിർമ്മാതാവായ ദിലീപ് കുമാറിനൊപ്പം മാര, റോക്കറ്റ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രമായ റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്നിവയ്ക്കൊപ്പം മാധവൻ അവസാനമായി അഭിനയിച്ചത്.

ബിരുദം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലുടനീളമുള്ള വർക്ക് ആശയവിനിമയവും പൊതു സംസാരത്തിന്റെയും വർക്ഷോപ്പുകൾ താരം നടത്തി. അങ്ങനെ 1991 ൽ മഹാരാഷ്ട്രയിൽ വച്ച് നടന്ന ഒരു വർക്ക്‌ഷോപ്പിൽ വച്ചാണ് ഭാര്യ സരിത ബിർജെയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഇവിടുന്ന് മാധവന്റെ അടുത്ത് നിന്ന് സരിത പഠിച്ചതൊക്കെ ഒരു എയർ ഹോസ്റ്റസ് ആകാൻ സാഹിയിച്ചിട്ടുണ്ടെന്നു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് പാസ് ആയപ്പോഴേക്കും ഇവർ തമ്മിലും അടുത്ത് തുടങ്ങിയിരുന്നു. മാധവൻ മുഖ്യധാരാ സിനിമകളിൽ പ്രവേശിക്കുന്നതിന് മുമ്പ് 1999 ൽ അവർ വിവാഹിതരായി. പിന്നെ എല്ലാത്തിനും പിന്തുണ ഭാര്യ തന്നെയായിരുന്നു. മാധവന്റെ ഏതാനും ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായും ഭാര്യ സരിത പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ മാധവന് കോവിഡ് പോസിറ്റീവ് ആയതൊക്കെ വാർത്ത ആയിരുന്നു.

madhavan tamil actor romance life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES