Latest News

കൂടത്തായ് ജോളിയുടെ കഥ സിനിമയാക്കുന്നതില്‍ പ്രതിക്ഷേധിച്ച് ജോളിയുടെ മക്കള്‍ കോടതിയില്‍ ! കൂടത്തായി ക്കേസിനെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു!

Malayalilife
കൂടത്തായ് ജോളിയുടെ കഥ സിനിമയാക്കുന്നതില്‍ പ്രതിക്ഷേധിച്ച് ജോളിയുടെ മക്കള്‍ കോടതിയില്‍ !   കൂടത്തായി ക്കേസിനെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു!

ലയാളി മനസാക്ഷിയെ ആകെ ഞെട്ടിച്ചതാണ് കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍. ജോളി എന്ന കൊടുംക്രിമിനല്‍ തന്റെ വഴിയില്‍ തടസം നിന്നവരെ നിഷ്‌കരുണം സഡയൈന് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെ ഇതിവൃത്തമാക്കി രണ്ടു സിനിമകളും രണ്ടു സീരിയലുകളും അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ ജോളിയുടെ മക്കള്‍ രംഗത്ത് വന്നിരിക്കയാണ്.

ജോളിയുടെ ജീവിതം പ്രമേയമാക്കി കൈരളിയില്‍ ഇപ്പോള്‍ തന്നെ കൂടത്തായി പരമ്പര സംപ്രേക്ഷണം ചെയ്യുന്നുണ്ട് ഇതിന് പുറമേ പ്രശസ്തമായ മറ്റൊരു ചാനലില്‍ ഇതേ പ്രമേയത്തില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ്. മുക്തയാണ് ഈ സീരിയലില്‍ കേന്ദ്രകഥാപാത്രമാകുന്നതെന്നാണ് സൂചന. രണ്ടു സിനിമകളും കൂടത്തായി കഥയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. ഇതിനൊക്കെ ഒപ്പം മലാളത്തിലെ  സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത്.

എന്നാല്‍ ഇതിനൊക്കെ പൂട്ട് ഇട്ടിരിക്കയാണ് താമരശേരി മുന്‍സിഫ് കോടതി. കൂടത്തായി ക്കേസിനെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ഇതനുസരിച്ച് ജനുവരി 13ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. പരേതനായ റോയ് തോമസിന്റെയും ജോളി തോമസിന്റെയും മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നീക്കം.

 കൂടത്തായ് കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കും മുന്‍പേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഇതിനകം തന്നെ  മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോള്‍ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഈ ഹര്‍ജിയിലാണിപ്പോള്‍ കോടതി സിനിമകളുടെയും സിരിലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

 

 

Read more topics: # koodathai joly ,# movie
koodathai joly movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES