ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. തൃശൂര്‍ നല്ലങ്കരക്കാരിയാണ് റബേക്ക സന്തോഷ്. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമകളിലും സീരിയലുകളിലും വേഷമിട്ടാണ് റബേക്ക കസ്തൂരിമാനില്‍ എത്തിയത്. ഈ സീരിയലിലേക്ക് എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. കാവ്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് സീരിയലില്‍ റബേക്ക അവതരിപ്പിക്കുന്നത്. റബേക്ക പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ ദിവസം ഭാവിവരന്‍ ശ്രീജിത്തുമായുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചതും വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്റെ 21 മത്തെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് വൈറലാകുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭാവി വരന്‍ ശ്രീജിത്തിനും ഒപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.
കണ്ടാല്‍ പ്രായവും പക്വതയും തോന്നിക്കുമെങ്കിലും വളരെ പ്രായം കുറവാണ് താരത്തിന്. താരത്തിന്റെ 21മത്തെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഭാവി വരന്‍ ശ്രീജിത്തിനുമൊപ്പമാണ് റബേക്ക് പിറന്നാള്‍ ആഘാഷിച്ചത്. യഥാര്‍ത്ഥത്തില്‍ ജൂലൈ 26നാണ് റബേക്കയുടെ പിറന്നാള്‍ എന്നാല്‍ താരം ഷൂട്ടിനു പോകുന്നതു കൊണ്ടാണ് പിറന്നാള്‍ ഇത്രയും ദിവസം മുന്‍പ് ആഘോഷിച്ചത് എന്ന് സുഹൃത്തുകള്‍ കുറിച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ക്കൊപ്പം ഇത്രയും വലിയൊരു സര്‍പ്രൈസ് ഒരുക്കിയതിന് റബേക്ക സുഹൃത്തുക്കളോട് നന്ദിയും പറയുന്നുണ്ട്. റബേക്കയുടെ അമ്മയും സഹോദരിയും സുഹൃത്തുക്കളും ഭാവി വരന്‍ ശ്രീജിത്തുമാണ് ചിത്രങ്ങളിലുളളത്. എത്ര ഊതിയാലും കെടാത്ത മെഴുകുതിരി ഊതി അണയ്ക്കാന്‍ പാടുപെടുന്ന റബേക്കയുടെ വീഡിയോ ചിരിപടര്‍ത്തുകയാണ്. കേക്ക് മുറിക്കുന്നതിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കള്‍ പങ്കുവച്ചത് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കയാണ്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ ശ്രീജിത്തിനൊപ്പമായിരുന്നു റബേക്കയുടെ പിറന്നാള്‍ ആഘോഷം.