Latest News

സച്ചിനു ശേഷം ക്രിക്കറ്റില്‍ ഞാന്‍ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരാളില്ല; തുറന്ന് പറഞ്ഞ് ജോണി ആന്റണി

Malayalilife
സച്ചിനു ശേഷം ക്രിക്കറ്റില്‍ ഞാന്‍ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരാളില്ല; തുറന്ന് പറഞ്ഞ് ജോണി ആന്റണി

ലയാള ചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ജോണി ആന്റണി. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജു സാംസണെന്ന് തുറന്ന് പറയുകയാണ്. സച്ചിനുശേഷം ക്രിക്കറ്റില്‍ താന്‍ ഏറെ സ്‌നേഹിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

ജോണി ആന്റണിയുടെ വാക്കുകള്‍:

സച്ചിനു ശേഷം ക്രിക്കറ്റില്‍ ഞാന്‍ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകന്‍ ബേസില്‍ ജോസഫ് വഴി കുറച്ച് നാള്‍ മുന്‍പ് സഞ്ജുവും ഞാനും ഫോണ്‍ മുഖേന പരിചയപ്പെടുന്നത്.

കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോണ്‍ വരുന്നു ”ചേട്ടാ ചേട്ടന് ഞാന്‍ ഒരു ജേഴ്‌സി തരാന്‍ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരില്‍ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓര്‍മ്മകളും ഒരു നിമിഷം ഞാന്‍ ഒന്ന് ഓര്‍ത്തു പോയി.

ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓര്‍മകളും ചില തമാശകളും പങ്കുവച്ചു…, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തില്‍ തന്നെ സഞ്ജുവിന്റെ പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാള്‍ക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളില്‍ ഒന്നാണിത്…

johny antony words about sanju samson

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES