ഏറ്റവും കൂടുതൽ ആളുകൾ പഠിക്കുന്നത് എഞ്ചിനീറിംഗാണ് എന്ന് എല്ലാവര്ക്കും അറിയാം. കാരണം നൂറിൽ എൺപത്തിയഞ്ചിൽ കൂടുതലും എഞ്ചിനീർമാർ ആയിരിക്കും. എല്ലാവരും എൻട്രൻസ് വഴിയോ അല്ലാതെയൊക്കെ എഞ്ചിനീയറിംഗ് പഠിക്കുന്നു. പഠിച്ചിറങ്ങി ജോലി ഇല്ലാത്തതായും എഞ്ചിനീയർ അല്ലാത്ത ജോലിയുമായൊക്കെ നിരവധിപേരാണ്. പഠിച്ചിട്ട് എഞ്ചിനീയർ അയി ജോലിക്കു പോകുന്നവർ വളരെ കുറവാണ്. ചലച്ചിത്ര താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്നും ചര്‍ച്ചകളില്‍ ഇടം പിടിക്കാറുണ്ട്. മലയാള സിനിമയില്‍ മികച്ച വിദ്യാഭ്യാസം നേടിയവരും പ്രാഥമിക വിദ്യാഭ്യാസം നേടിയവരുമായി നിരവധി താരങ്ങളുണ്ട്. ഈ കൂട്ടത്തിൽ എഞ്ചിനീയർമാർ നിരവധിയാണ്. ഇപ്പോൾ മലയാളത്തിലെ പ്രമുഖ നടന്മാരിൽ പലരും പഠിച്ചതും കുറച്ചു നാൾ ജോലി ചെയ്തതും ഒക്കെ എൻജിനീയറിങ് ആണ്. ആദ്യം മുതൽ തന്നെ പ്രമുഖ മുൻനിര നായകന്മാരിൽ നിന്നും തുടങ്ങാം.
മലയാളികൾ ഇന്നും മാര്കജാത മുഖമാണ് നടൻ ജിഷ്ണുവിന്റേത്. നമ്മളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ജിഷ്ണു രാഘവനും എഞ്ചിനീയറാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് ബിരുദമെടുത്ത ജിഷ്ണു സിനിമയിലും ഐ.ടി രംഗത്തും ഒരുപോലെ സജീവമായിരുന്നു. 1987-ലെ 'കിളിപ്പാട്ട്' എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയലോകത്തെത്തുന്നത്. 2002-ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രലോകത്ത് സജീവമാകുന്നത്. തൊണ്ടക്ക് ബാധിച്ച അർബുദത്തിന് ചികിത്സയിലായിരുന്ന താരം 2016 ലാണ് മരിച്ചത്.
മലയാളത്തിലെ ഇപ്പോഴത്തെ പ്രമുഖ നടന്മാരെ നോക്കിയാൽ അതിൽ പ്രധാനിയാണ് ടോവിനോ തോമസ്. പ്രിയതാരം ടൊവീനോ തോമസും എഞ്ചിനീയറാണ്. ഇരിങ്ങാലക്കുടയിൽ നിന്നുമാണ് താരം എഞ്ചിനീയറിംഗ് പഠിച്ചത്. ശേഷം സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.
2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടിയ താരമാണ് നിവിന്‍ പോളി. തുടര്‍ന്ന് ഇന്‍ഫോസിസില്‍ ജോലിയും ലഭിച്ചു. പിന്നീട് സിനിമയ്ക്കായി ജോലി ഉപേക്ഷിക്കുകയായിരുന്നു. 2010 മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിന്റെ നടനെ പറയുമ്പോൾ അതിലെ സംവിധായകനെ കൂടി പറയണമല്ലോ. പ്രേക്ഷകരുടെ പ്രിയ നടനും സംവിധായകനും പാട്ടുകാരനുമായ വിനീത് ശ്രീനിവാസനും എഞ്ചിനീയറാണ്. കണ്ണൂര്‍ കൂത്തുപ്പറമ്പ് റാണി ജയ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജില്‍ നിന്നുമാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.
ഇതെ സിനിമയിലെ കുട്ടനെ നിങ്ങൾ മറന്നിട്ടില്ലലോ. ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ നിറസാന്നിധ്യമാണ് അജു വർഗീസ്. മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ് സിനിമയിലെത്തും മുന്‍പ് എച്ച്.എസ്.ബി.സി ബാങ്കില്‍ ജോലി ചെയ്തിരുന്നു. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഹിന്ദുസ്ഥാന്‍ കോളോജ് ഓഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് താരം ബിരുദം നേടിയത്. ഇതെ ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് അജു പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ഈ ചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.
മലയാളചലച്ചിത്രങ്ങളിൽ1970 -80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്. ടി ജി രവിയും എഞ്ചിനീയറാണ് എന്നുള്ളതാണു സത്യം. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലും തുടര്‍ന്ന് കുറച്ചുകാലം കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലുമായാണ് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത്.
അച്ഛന്റെ പാത പിന്തുടർന്ന് മകനും വന്നു എന്ന് തന്നെ പറയാം. പ്രേക്ഷരുടെ പ്രിയതാരവും ടി. ജി. രവിയുടെ മകനുമായ ശ്രീജിത്ത് രവിയും എഞ്ചിനീയര്‍ ബിരുദധാരിയാണ്. എന്‍.ഐ.ടി സുറത്കലില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും, ബാംഗ്ലൂരിലെ ഐ.സി.എഫ്.എ.ഐ ബിസിനസ്സ് സ്‌ക്കൂളില്‍ നിന്നും എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. ശ്രീജിത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നത് ചാന്ത്‌പൊട്ട് എന്ന ചിത്രത്തിലെ വേഷമായിരുന്നു.
തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് പൃഥ്വിരാജ്. ചലച്ചിത്രമേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ചെയ്തു. അത് ഇടയ്ക്ക് വച്ച് നിർത്തിയിട്ടാണ് താരം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നത്. അതിന്റെ ഇടയിലാണ് സിനിമയിലേക്ക് താരം എത്തിയത്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം.
ഇദ്ദേഹത്തിന്റെ സഹോദരൻ ഇന്ദ്രജിത്തും സുകുമാരനും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു. പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. സഹോദരനെ പോലെ തന്നെ തിരുനെൽവേലിയിലെ സർദാർ രാജ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും നേടിയിട്ടുണ്ട്.
മലയാളത്തിലെ ഒരു പ്രമുഖ നടനാണ് സണ്ണി വെയ്ൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. ദുൽഖർ സൽമാനോടൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ. ഏകദേശം മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദം നേടിയ എൻജിനീയറാണ് സണ്ണി വെയ്ൻ.
ഫാസിലിന്റെ ലിവിംഗ് ടുഗെദർ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് ശ്രീജിത്ത് വിജയ്. 1978 - ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവ്വേദം എന്ന മലയാളചലച്ചിത്രത്തിന്റെ പുനരാവിഷ്കാരത്തിലാണ് 2011 - ൽ തുടർന്നഭിനയിച്ചത്. ഈ സിനിമയിലെ പപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്. കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് എന്നിവയിൽ ബി ടെക് പൂർത്തിയാക്കിയ അദ്ദേഹം മോഡലിംഗിൽ പ്രവേശിച്ചു. ഭീമ ജുവൽസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് പോലുള്ള ഉയർന്ന ക്ലയന്റുകളുമായി അസൈൻമെന്റുകൾ പൂർത്തിയാക്കിയ ശേഷമാന് താരം സിനിമയിലേക്ക് വന്നത്.
ഇതേ സിനിമയിലൂടേ മലയാളത്തിലേക്ക് വന്ന നടനാണ് ഹേമന്ത് മേനോൻ. മലയാള ചലച്ചിത്ര നടനാണ് ഹേമന്ത് മേനോന്‍. 2010ല്‍ ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, ചട്ടക്കാരി, ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. വടകരയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബി ടെക്ക് ബിരുദം നേടിയ താരമാണ് ഇദ്ദേഹം.
മലയാള ചലച്ചിത്ര നടനാണ് രജത് മേനോൻ. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തെത്തി.പിന്നീട് വെള്ളത്തൂവൽ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അബുദാബി മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തമിഴ്‌നാട്ടിലെ ചെന്നൈ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. പിന്നീട് സിക്കിം മണിപ്പാൽ സർവകലാശാലയിൽ നിന്ന് എച്ച്.ആറിൽ എം.ബി.എയും എടുത്തു.