ബോളിവുഡ്നടിയും മോഡലുമായ ദിയ മിര്‍സ വിവാഹമോചിതയാകുന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് സാഹില്‍ സംഘയുമായുള്ള അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന് നടി വ്യക്തമാക്കിയത്. 2014 ഏപ്രിലില്‍ ആയിരുന്നു വിവാഹം.
രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടാകും. ജീവിതത്തില്‍ ഞങ്ങള്‍ രണ്ട് വഴിയിലാകുകയാണ്. അപ്പോഴും പരസ്പരമുണ്ടായ കരുതലിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്- ദിയ മിര്‍സ പറയുന്നു.
കുടുംബത്തോടുംസുഹൃത്തുക്കളോടും നല്‍കിയ സ്നേഹത്തിനും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. ഞങ്ങളെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല- ദിയ മിര്‍സ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്. ഏഴ് വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.