സേമിയ പായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ എളുപ്പത്തിൽ ഒരു സേമിയ പായസം തയ്യാറാക്കാം!!
ആവശ്യമായ സാധനങ്ങൾ
സേമിയ - 1കപ്പ്
പാൽ - 1 ലിറ്റർ
നെയ്യ് - 2 ടേബിൾ സ്പൂണ്‍
കണ്ടൻസ്ഡ് മിൽക്ക് - 200 ഗ്രാം
ഏലക്ക - 2,പൊടിച്ചത്
കശുവണ്ടി,ഉണക്ക മുന്തിരി - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
1. ആദ്യം കുറച്ചു നെയ്യിൽ കശുവണ്ടി,മുന്തിരി വറുത്തു മാറ്റി വെക്കുക. അതേ നെയ്യിൽ തന്നെ സേമിയ ബ്രൌണ്‍ ആകുന്ന വരെ വറക്കുക.
2. ഒരു പാത്രത്തിൽ പാൽ തിളപിച്ചു വറുത്ത സേമിയ വേവിക്കുക. ഏലക്ക പൊടി ചേർക്കുക.
3.സേമിയ വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ് ചെയ്യുക.
4. കശുവണ്ടി,ഉണക്ക മുന്തിരി ചേർക്കുക.