ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. 2018 ജൂൺ 24-ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. മലയാള ചലച്ചിത്ര നടൻ മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക. മത്സരാർത്ഥികൾ എപ്പോഴും മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ എന്നതും പ്രധാനപ്പെട്ട നിയമമാണ്. ആശയവിനിമയത്തിനായി മലയാളം ഒഴികെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാൻ പാടില്ല. ഇങ്ങനെയൊക്കെ പറഞ്ഞാണ് ആ വീട്ടിലെ നിയമങ്ങൾ. ചുറ്റും ക്യാമറകാലുമായുള്ള 100 ദിവസമാണ്.
കൊറോണ കുറഞ്ഞപ്പോൾ ഉടൻ ഇതിന്റെ മൂന്നാം പതിപ്പ് തുടങ്ങി. എല്ലാ മത്സരാർത്ഥികളും വന്നു പല അടിയും വഴക്കും പിണക്കവും എലിമിനേഷനും വരെ കഴിഞ്ഞു. ഈ വട്ടം വന്നവരിൽ ഭൂരിഭാഗവും കല്യാണം കഴിയാത്തവർ ആണ്. അതുകൊണ്ടു തന്നെ പല കിംബദന്തികളും പരക്കുന്നുണ്ട്. ആദ്യ സീസണിലെ പേര്ളിയും ശ്രീനിഷും ഇപ്പോൾ കുഞ്ഞിന് കാത്തിരിക്കുകയാണ്. അതുപോലെയൊരു പ്രണയകഥയാണ് ഇപ്പോള് ആരാധകർ കാത്തിരിക്കുന്നത്. ആദ്യം ആർക്കും പ്രണയം ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ പലരുടെയും പേരാണ് കേൾക്കുന്നത്. ആദ്യം കെട്ടവരുടെ പേരല്ല ഇപ്പോൾ കേൾക്കുന്നത് അങ്ങനെ പല കഥകളാണ്.
മണിക്കുട്ടൻ ഇത്രയും നാളായി കല്യാണം കഴിക്കാതെ നിൽക്കുകയാണ്. മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു. വന്ന സമയമേ ലാലേട്ടൻ മണികുട്ടനോട് പ്രണയവും കല്യാണവുമൊക്കെ ഒന്ന് സൂചിപ്പിച്ചിരുന്നു. മണിക്കുട്ടൻ ഇഷ്ടമാണെന്ന് ആദ്യമേ പറഞ്ഞായിരുന്നു ആലപ്പുഴക്കാരിയായ ഏയ്ഞ്ചൽ തോമസ് ബിബി വീട്ടിലേക്ക് എത്തിയത്. ആദ്യമൊക്കെ മണികുട്ടന്റെ പുറകെ നടന്നെങ്കിലും പിന്നീട് അവരെ തമ്മിൽ ചില പ്രശ്നങ്ങൾ ഒക്കെ വരുകയും അടി ആവുകയുമൊക്കെ ചെയ്തു. അങ്ങനെ ആ പ്രണയം അവിടെ നിന്ന്.
പിന്നീടാണ് വീട്ടിൽ എത്തി കഴിഞ്ഞ് ഏയ്ഞ്ചൽ അഡോണിയോട് അടുത്തു. അഡോണി ഇവർ തമ്മിൽ ഒന്നുമില്ല എന്ന് ആദ്യം കാമറ നോക്കി പറഞ്ഞിരുന്നു. ലാലേട്ടൻ വരുന്ന ഒരു എപ്പിസോഡിൽ ബിബി വീട്ടിലെ സൗഹൃദ കാഴ്ചകളിലേക്ക് ഒന്നു നോക്കാമെന്ന് പറഞ്ഞ് അവതാരകൻ മോഹൻലാൽ ചില ദൃശ്യങ്ങൾ മറ്റും കാണിച്ചു. ആരോടെങ്കിലും എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് നാണച്ചിരിയുമായി കുണുങ്ങി കുണുങ്ങി നിൽക്കുകയായിരുന്നു ഏയ്ഞ്ചൽ. എന്നോടാണോ പ്രണയമെന്നാണ് ചോദിച്ചത്, അല്ലെങ്കിൽ പച്ചയുടുപ്പിട്ട മറ്റാരെയെങ്കിലുമാണോ എന്നും ലാൽ ചോദിച്ചു. പിന്നീട് അഡോണിയെയാണ് എഴുന്നേൽപ്പിച്ചത്. ലാലും അഡോണിയും പച്ച നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അഡോണിയോട് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരങ്ങൾ വ്യക്തമായിരുന്നില്ല. ഞങ്ങൾക്കിടയിൽ നല്ല സൌഹൃദം മാത്രമാണ് ഉള്ളതെന്നാണ് അഡോണി പറഞ്ഞത്. അതിന് ഞാനങ്ങനെയൊന്നും ചോദിച്ചില്ലല്ലോ എന്നാണ് അപ്പോൾ തന്ത്രപൂർവ്വം ലാൽ പറഞ്ഞത്. ഇങ്ങനെ ഒരു രസകരമായ രീതിയിലാണ് അന്ന് ആ സംസാരം തീർന്നത്. ഇങ്ങനെ ഇവർ തമ്മിൽ പ്രണയം പൂത്തു തുടങ്ങിയപ്പോഴായിരുന്നു കഴ്ഞ്ഞ ആഴ്ച്ച ഏയ്ഞ്ചൽ ഔട്ട് ആയത്. അതോടെ ആ പ്രണയം അവിടെ നിന്ന്.
ഇപ്പോൾ മണികുട്ടനോട് മറ്റൊരു ക്രഷ് കൂടി ഉയർന്നു വരുകയാണ്. സൂര്യയാണ് ആ കുട്ടി എന്ന് ഇപ്പോൾ എല്ലാ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും അറിയാം. ആദ്യമേ സൂര്യ ക്യാമറയുടെ മുന്നിൽ വന്നു തനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഞാൻ എങ്ങനെ പറയും മണിക്കുട്ടനെ ഇഷ്ടമാണെന്ന്, എങ്ങനെ അത് എകക്സ്പ്രസ് ചെയ്യും. ഇഷ്ടാണ് ഒത്തിരി ഇഷ്ടാണ്,എന്താ ഇപ്പോൾ ചെയ്യുക, ഞാൻ കവിത എഴുതി കൊടുത്തു, കണ്ണ് കൊണ്ട് പ്രണയം പറഞ്ഞു, എന്നിട്ടും എന്‍റെ സ്നേഹം മണിക്കുട്ടൻ കണ്ടില്ലെന്ന് നടിക്കുകയാണ്, മണിക്കുട്ടാ ഐ ലവ് യു എന്നും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന കൂട്ടത്തിൽ സൂര്യ പറയുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് ഇവിടെ പ്രണയിക്കാന്‍ ചിലപ്പോൾ കുറച്ചുസമയമേ ലഭിക്കൂ. ഇവിടെ നൂറ് ദിവസമേ ഉളളൂ. ഇവിടെ ഞാന്‍ വീക്ക് ആയികഴിഞ്ഞാല്‍ അത് ചിലപ്പോൾ പലര്‍ക്കും ഒരു ഗെയിം പ്ലാന്‍ ആയി മാറാനിടയുണ്ടെന്നും ഞാനത് ആഗ്രഹിക്കുന്നില്ലെന്നും മണിക്കുട്ടൻ, സൂര്യയോട് പറഞ്ഞു. ഇത് ഇപ്പോഴും അന്ത്യം കാണാതെ മുന്നോട്ട് പോവുകയാണ്.
ഇതിനിടയ്ക്ക് മണികുട്ടന് റിതു മന്ത്രയോട് പ്രണയമാണെന്നും കേൾക്കുണ്ടായിരുന്നു. ഒരു എപ്പിസോഡിൽ കളിയാട്ടം എന്ന ടാസ്ക്കിന്റെ ഭാഗമായി തങ്ങൾക്ക് കിട്ടിയ വേഷങ്ങളെ ആടിത്തിമിർക്കുകയായിരുന്നു ഓരോരുത്തരും. അതിൽ മീശമാധവന്റെ രൂപത്തിൽ മണിക്കുട്ടനും ചതിക്കാത്ത ചന്തുവിലെ പ്രേതത്തിന്റെ രൂപത്തിൽ ഋതുവും എത്തിയിരുന്നു. കളിയുടെ ഇടയിലെ അവരുടെ സംഭാഷങ്ങളും ശ്രദ്ധ നേടിയതായിരുന്നു. അഞ്ച് വർഷമായി നിന്റെ പിറകേ അല്ലെ, ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ എന്ന് മണിക്കുട്ടൻ ഋതുവിനോടായി പറഞ്ഞത് ശ്രദ്ധേയമായി മാറി. ഇതോടെ ഇവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്നും മണികുട്ടന് ഋതുവിനോട് എന്തെങ്കിലും ഉണ്ടോ എന്നായി സംശയങ്ങളും ചോദ്യങ്ങളും.
പക്ഷെ റിതു റംസാൻ പേരുകൾ നേരത്തെ തന്നെ ഉയർന്ന കേട്ടതാണ്. റിതു റംസാന്റെ പുറകെ നടക്കുന്നത് എല്ലാവരും ശ്രദ്ധിച്ചതാണ്. അപ്പോഴൊക്കെയും റംസാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ലവ് ട്രാക്ക് പേടിച്ചിട്ടാണ് റംസാന്‍ റിതുവിനെ അവഗണിക്കുന്നതു എന്നൊക്കെ സംസാരം ഉണ്ടായിരുന്നു. ഋതുവിന്റെ ഉദ്ദേശം പ്രണയം ആണെന്നും അത് റംസാന് തലപര്യമില്ലാത്തത് കൊണ്ടാണ് റംസാൻ ഒഴിവാക്കുന്നത് എന്നും ഒക്കെ എല്ലാരും പറയുന്നുണ്ടായിരുന്നു. എല്ലാ കഥ പോലെയും ഇവരും ഒരു തീരുമാനത്തിൽ ആയിട്ടില്ല.