മലയാളികളുടെ പ്രിയ താരം ഭാവനയ്ക്ക് ഇന്നലെ പിറന്നാളായിരുന്നു. ഭാവനയുടെ പ്രിയ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, രമ്യ നമ്പീശന്‍, ശില്‍പ ബാല, സയനോര, മൃദുല മുരളി, ആര്യ തുടങ്ങി നിരവധിപ്പേരാണ് ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ഇപ്പോളിതാ ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ അനൂപ് മേനോന്‍ പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. എപ്പോഴത്തെയും പോലെ സുന്ദരിയും ധീരയുമായിരിക്കണമെന്നാണ് അനൂപ് കുറിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ താരം ആശംസകള്‍ നേര്‍ന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജന്മദിനാശംസകള്‍ പ്രിയപ്പെട്ട ഭാവ്. എപ്പോഴും എന്നത്തേയും പോലെ സുന്ദരിയും ധീരയുമായിരിക്കുക. ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ചിത്രീകരണത്തിനിടെ ഈ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ നമ്മള്‍ എത്രമാത്രം ബുദ്ധിമുട്ടിയെന്ന് ഇപ്പോഴും ഓര്‍ക്കുന്നു (നീ ചിരിയുടെ വക്കിലെത്തിയിരുന്നു). നിന്റെ വഴിയില്‍ എന്തൊക്കെ തടസങ്ങള്‍ വന്നിട്ടും നിന്റെ സുന്ദരമായ ചിരിയും ഊര്‍ജവും നിന്നെ വിട്ടുപോയിട്ടില്ല. നിങ്ങള്‍ ഈ ഭൂമിയിലെ ഏറ്റവും മികച്ചവരില്‍ ഒരാളാണ്