വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എട്ടിന് വെന്റിലേറ്റര്‍ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത്.
ഉദരഭാഗത്തുണ്ടായ പരുക്കുകള്‍ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകള്‍ക്കും കാലിനും നടത്തിയ ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.