Latest News

25-ാം വയസില്‍ വിവാഹം;പിന്നീട് നിരാശയും പശ്ചാത്താപവും; സീരിയല്‍ നടന്‍ അരുണിന്റെ ദാമ്പത്യത്തില്‍ സംഭവിച്ചത്

Malayalilife
 25-ാം വയസില്‍ വിവാഹം;പിന്നീട് നിരാശയും പശ്ചാത്താപവും; സീരിയല്‍ നടന്‍ അരുണിന്റെ ദാമ്പത്യത്തില്‍ സംഭവിച്ചത്

ഭാര്യ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ താരമാണ് നടന്‍ അരുണ്‍ രാഘവ്. ഈ പരമ്പര അവസാനിച്ച ശേഷം പൂക്കാലം വരവായിലെ അഭിമന്യു എന്ന കഥാപാത്രത്തിലൂടെ വീണ്ടും എത്തിയ അരുണ്‍ ഇപ്പോള്‍ മിസ്സിസ് ഹിറ്റ്ലറിലെ നായക വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഒരേ സമയം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും സ്ത്രീ വേഷത്തില്‍ ആടി തിമിര്‍ത്തും ഒക്കെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് അരുണ്‍ രാഘവ് കയറിക്കൂടിയത്. മുന്‍പ് നിരവധി പരമ്പരകളില്‍ അഭിനയിച്ചുവെങ്കിലും ഭാര്യയിലെ ശരത് എന്ന വേഷമാണ് നടന്റെ പേര് മിനിസ്‌ക്രീന്‍ രംഗത്ത് രേഖപ്പെടുത്തിയത്. അതിനു ശേഷവും മുന്‍ നിര നായകന്മാരോടൊപ്പം തന്നെ അരുണ്‍ രാഘവും മിനി സ്‌ക്രീനില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ കരിയറില്‍ കൂടുതല്‍ ശ്രദ്ധിച്ച് ഉയര്‍ന്നു വരേണ്ട കാലത്ത് നടന്ന അരുണിന്റെ വിവാഹവും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരിക്കുന്നത്.

സീരിയല്‍ രംഗത്ത് എത്തും മുന്നേയാണ് നടന്റെ അരുണിന്റെ പ്രണയം ആരംഭിക്കുന്നത്. 24-ാം വയസില്‍ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനും അതുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫിയും ചെയ്യാന്‍ പോയ വഴിയാണ് ദിവ്യയെ ആദ്യമായി കാണുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ പ്രണയം തുറന്ന് പറഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ അരുണ്‍ തന്റെ പ്രണയത്തെ കുറിച്ച് വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അങ്ങനെ അരുണിന്റെ 24 ാം വയസ്സിലാണ് ഇങ്ങനെയൊരു വിവാഹക്കാര്യം താരം വീട്ടില്‍ പറയുന്നത്.

എന്നാല്‍ കാര്യം കേട്ട് കഴിഞ്ഞപ്പോഴുളള താരത്തിന്റെ അച്ഛന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. നീ ആരെ വിവാഹം കഴിക്കണം എന്ന കാര്യം തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. പക്ഷേ നീയും, ദിവ്യയും തമ്മില്‍ രണ്ടുവയസിന്റെ വ്യത്യാസമേ ഉള്ളൂ. ഒരു നാല്‍പ്പത് വയസ്സ് ആകുമ്പോള്‍ നീ നല്ല യങ് ആയിരിക്കും. പക്ഷേ ലേഡീസ് അങ്ങനെ അല്ല ഡെലിവറി ഒക്കെ കഴിഞ്ഞു വരുമ്പോള്‍ അതിന്റെ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്നായിരുന്നു അച്ഛന്റെ വാക്കുകള്‍. എന്നാല്‍ അതുകൊണ്ടൊന്നും തന്റെ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ അരുണ്‍ തയ്യാറായിരുന്നില്ല. ദിവ്യയുമായുള്ള പ്രണയവുമായി തന്നെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള തീരുമാനത്തിലായിരുന്നു. അങ്ങനെ 25-ം വയസ്സില്‍ അരുണും ദിവ്യയും വിവാഹിതരായി. എന്നാല്‍ ദാമ്പത്യത്തിന്റെ ഹണിമൂണ്‍ കാലഘട്ടമെല്ലാം കഴിഞ്ഞപ്പോള്‍ എടുത്തുചാടി വിവാഹം കഴിക്കേണ്ടിയിരുന്നില്ലായെന്ന് തോന്നിയ സംഭവങ്ങളായിരുന്നു അരുണിന്റെ ജീവിതത്തില്‍ നടന്നത്.

വിവാഹം കഴിക്കുമ്പോള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു അരുണ്‍. ആ ജോലി രാജി വച്ചാണ് അഭിനയമേഖലയിലേക്ക് ചേക്കേറിയത്. എന്നാല്‍ സീരിയലില്‍ നിന്നും ലഭിക്കുന്ന ശമ്പളം അക്കാലത്ത് ഒന്നിനും തികയില്ലായിരുന്നു. കാറിന് അടയ്ക്കാനുളള ഇഎംഐക്കുളള തുക പോലും ആദ്യത്തെ സീരിയലില്‍ നിന്നും കിട്ടിയിരുന്നില്ല. തുടക്കത്തില്‍ ആകെ നിരാശ ആയിരുന്നു. ഒരു മാസത്തെ പേയ്‌മെന്റ് ഒരുമിച്ചു കിട്ടും എന്നാണ് കരുതിയത്. എന്നാല്‍ അതിനു വിപരീതമായി പത്തുദിവസം വര്‍ക്ക് ചെയ്തപ്പോള്‍ ആ തുകയാണ് ലഭിച്ചത്. ആ പണവും വീട്ടിലെ കാര്യങ്ങളും എല്ലാമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടി. കുടുംബജീവിതത്തിലും ആ പ്രതിസന്ധി നിഴലിച്ചു. വിവാഹമേ കഴിക്കേണ്ടിയിരുന്നില്ലായെന്ന തോന്നലായിരുന്നു ആ കാലത്ത് ഉണ്ടായത്. എന്നാല്‍ ദിവ്യ നല്‍കിയ പിന്തുണയില്‍ പുതിയ അവസരങ്ങള്‍ തേടി മുന്നോട്ടു പോകുകയായിരുന്നു അരുണ്‍. തുടര്‍ന്ന് രണ്ടാമത്തെ സീരിയലില്‍ സാലറി കൂട്ടി ചോദിച്ച് പ്രതിസന്ധികള്‍ പരിഹരിക്കുകയായിരുന്നു.

ഇതിനു ശേഷം അരുണിന്റെ കരിയറില്‍ സംഭവിച്ചതെല്ലാം നടന്റെ പേര് മലയാളി പ്രേക്ഷകരുടെ മനസില്‍ കോറിയിടുന്നതായിരുന്നു. ഇപ്പോള്‍ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയില്‍ ഹിറ്റ്ലര്‍ എന്ന കഥാപാത്രം ചെയ്യുമ്പോള്‍ പേര് പോലെ തന്നെ വളരെയധികം സ്ട്രിക്ട് ആയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ആ കഥാപാത്രം റൊമാന്റിക് തീമില്‍ ഒരുപാട് വേരിയേഷന്‍സ് ഉള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യയിലെ അഭിനയത്തിനു ശേഷം കരിയറില്‍ അരുണിന് അഭിനയ സാധ്യതകള്‍ തെളിഞ്ഞ കഥാപാത്രമാണ് മിസ്സിസ് ഹിറ്റ്ലറിലേത്.

അതേസമയം, സിനിമാ രംഗത്തു നിന്നും സീരിയല്‍ അഭിനേതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അരുണ്‍ തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ ഒരു ആര്‍ട്ടിസ്റ്റിനെ വിളിക്കുന്ന സമയത്ത് ഒരു പുതുമുഖത്തെ അവര്‍ പരിഗണിച്ചാലും ഒരിക്കലും സീരിയലില്‍ നിന്നുള്ളവരെ അവര്‍ പ്രിഫര്‍ ചെയ്യുകയില്ല. അവനോ, അവന്‍ സീരിയല്‍ നടന്‍ ആണ് നമുക്ക് പുതുമുഖത്തെ വച്ച് ചെയ്യാം എന്നാണ് പൊതുവില്‍ ഉള്ള രീതി. പിന്നെ വേറെ സംസാരം കേട്ടിട്ടുള്ളത്. അവന്‍ ഓവര്‍ എക്‌സ്‌പോസ്ഡ് ആണ് എന്നതാണ്. എന്താണ് ഇതുകൊണ്ട് അര്‍ഥം ആക്കുന്നത്. ഒരു ഫേസ് എത്ര ഫെമിലിയാര്‍ ആകുന്നു എന്നുള്ളത് നല്ല കാര്യമല്ലേ എന്നും അരുണ്‍ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

arun raghav life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES