അന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ അധികം ലഭിച്ചില്ല. ഇപ്പോള്‍ എന്താണ് തനിക്ക് സംഭവിച്ചതെന്നും കരിയറിലും ജീവിതത്തിലും മാനേജറുടെ ചതിയും വെളിപ്പെടുത്തിയിരിക്കയാണ് മീര.
വാസുദേവന്‍, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തില്‍ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെയാണ് മീര വിജയകരമായി ഒരു മോഡായി പ്രശസ്തി നേടിയത്. ഏതാനും ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു മീരയുടെ മലയാളത്തിലേക്കുളള കടന്നുവരവ്. മലയാളിയാണെന്നായിരുന്നു മീരയെ പറ്റി എല്ലാവരെടുയം ധാരണ. അത്രത്തോളം മലയാളിത്തമായിരുന്നു മീരയ്ക്കുണ്ടായത്. ആദ്യ വിവാഹവും പരാജയപ്പെട്ട ശേഷം തന്റെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മീര ഇപ്പോള്‍. ഏഷ്യാനെറ്റില്‍ ആരംഭിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ഇത്.
മുംബൈയിലെ പരസ്യ ലോകത്ത് നിന്നും മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ തനിക്ക് തന്മാത്രയ്ക്ക് ശേഷം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതിന് കാരണം തുറന്നു പറയുകയാണിപ്പോള്‍ മീര വാസുദേവ്. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു.
പക്ഷെ എന്റെ പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താത്പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടേയും കഥ ഞാന്‍ കേട്ടിട്ടുപോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. താന്‍ മുംബൈയില്‍ ആയിരുന്നത് കൊണ്ട് അതൊന്നും അറിഞ്ഞിരുന്നില്ലെന്നും മീര വെളിപ്പെടുത്തുന്നു.