തെന്നിന്ത്യയിലെ മിന്നും താരങ്ങളില്‍ ഒരാളാണ് കമലഹാസന്‍. വിവിധ ഭാഷകളില്‍ കമല്‍ഹാസന്‍ തിളങ്ങയിട്ടുണ്ട്. തമിഴ് സിനിമാ ലോകത്തെ മുന്‍നിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസന്‍ ബാലതാരമായി അഭിനയിച്ചായിരുന്നു കമലഹാസന്റെ തുടക്കം. പിന്നീട് തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത് കമല്‍ഹാസന്റെ ജീവിതവിജയമാണ്. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍, തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി കമല്‍ഹസന്‍ അഭിനയിക്കാത്ത ഭാഷകള്‍ ചുരുക്കം. ദശാവതാരത്തിലൂടെ കഥ,തിരക്കഥ, സംവിധാനം , അഭിനയം എന്നീ മുഹൂര്‍ത്തങ്ങള്‍ക്ക് അദ്ദേഹം അനായാസേന കൈവരിച്ചു. നടന്‍ സംവിധായകന്‍, ഗായകന്‍, കഥാരചയിതാവ് രാഷ്ട്രീയക്കാരന്‍ തുടങ്ങി കമല്‍ഹസന്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്. സിനിമാ നടന്‍ എന്ന നിലയില്‍ വിജയിക്കാന്‍ കമലഹാസന് കഴിഞ്ഞെങ്കിലും താരത്തിന്റെ ദാമ്പത്യജീവിതങ്ങള്‍ അമ്പേ പരാജയമായിരുന്നു.
വിവാഹത്തിന് മുമ്പ് തന്നെ നിരവധി നടിമാര്‍ക്കൊപ്പം കമലഹാസന്റെ പേര് ചേര്‍ത്ത് കേട്ടിരുന്നു. എങ്കിലും തന്റെ 24ാം വയസില്‍ തന്നെ കമലഹാസന്‍ കുടുംബജീവിതത്തിലേക്ക് കടന്നു. നര്‍ത്തകിയും നടിയുമായ വാണി ഗണപതിയെയാണ് കമലഹാസന്‍ പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം പത്തുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. വാണിയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താതെ തന്നെ നടി സരികയുമായി നടന്‍ പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കുകയും ചെയ്തു. കമലും വാണിയും പിരിയാന്‍ കാരണം കമലിന്റെ പിടിവാശികളാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
സരികയുമായി ലിവിങ്ങ് ടുഗെദറിലായിരുന്നു കമല്ഹാസന്‍. മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു ഇവരുടെ ഔദ്യോഗിക വിവാഹം. എന്നാല്‍ വാണിക്ക് സംഭവിച്ചത് തന്നെ സരികയുടെ ജീവിതത്തിലും സംഭവിച്ചത്. സരികയുമായിട്ടുള്ള കമലിന്റെ വിവാഹജീവിതം 2004ല്‍ വേര്‍പിരിയലിലേക്ക് എത്തി. പിന്നീട് 80-90 കാലഘട്ടങ്ങളില്‍ തന്റെ നായികയായി തിളങ്ങിയ ഗൗതമിയെയുമായി ലിവിങ് ടുഗദര്‍ ജീവിതത്തില്‍ നടന്‍ ഏര്‍പ്പെട്ടു. ഗൗതമിക്ക് ക്യാന്‍സര്‍ വന്ന ഘട്ടത്തിലുള്‍പ്പടെ കമല്‍ഹാസന്‍ ഒപ്പമുണ്ടായിരുന്നു. മക്കളും അച്ഛന്റെ ഈ ബന്ധത്തില്‍ ഹാപ്പിയായിരുന്നു. എന്നാല്‍ 2005ല്‍ തുടങ്ങിയ ആ ബന്ധം 2016ല്‍ അവസാനിച്ചു. ഇപ്പോള്‍ തമിഴിലും മലയാളത്തിലും തിളങ്ങിയ ഒരു നടിക്കൊപ്പമാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നു സ്ത്രീകള്‍ക്കൊപ്പം ജീവിതം പങ്കിട്ട കമല്‍ഹാസന്റെ പേര് മലയാളത്തിന്റെ പ്രിയ നടി ശ്രീവിദ്യക്കൊപ്പവും ഉയര്‍ന്നു കേട്ടിട്ടുണ്ട്. ഇരുവരും ചെറുപ്പകാലത്ത് നിരവധി സിനിമകളില്‍ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്. ഇന്‍ഡസ്ര്ടി മൊത്തം പരന്ന അതിതീവ്ര പ്രണയമായിരുന്നു ഇവരുടേത്. വീട്ടുകാര്‍ അറിഞ്ഞായിരുന്നു ഈ പ്രണയമെങ്കിലും കമലഹാസന് മറ്റ് ചില നടികളുമായുള്ള പ്രണയം ശ്രീവിദ്യയുടെ കാതിലെത്തിയതോടെയാണ് ആ ബന്ധം അവസാനിച്ചത്. ശ്രീവിദ്യയുടെ അമ്മയും കമല്‍ഹാസനുമായുള്ള ചില് ഈഗോ പ്രശ്‌നങ്ങളും ഈ ബന്ധത്തെ ഉലച്ചു.. എങ്കിലും കാന്‍സര്‍ ബാധിച്ച് മരണശയ്യയില്‍ കടക്കവേ ശ്രീവിദ്യയെ കാണാന്‍ കമല്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. പ്രിയാമണി നായികയായ തിരക്കഥ എന്ന സിനിമ ഇവരുടെ പ്രണയപശ്ചാലത്തില്‍ പറഞ്ഞ കഥയാണ്.
അന്തരിച്ച നടി ശ്രീദേവിയുമായും കമല്‍ഹസാന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. 24 ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. ശ്രീദേവിയെ വിവാഹം കഴിച്ചൂടെ എന്ന് നടിയുടെ അമ്മ ചോദിച്ചിട്ടുണ്ടെങ്കിലും താന്‍ ശ്രീദേവിയെ സഹോദരിയായി മാത്രമേ കണ്ടിട്ടുള്ളു എന്നു ശ്രീദേവിയുടെ അനുസ്മരണചടങ്ങില്‍ നടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീദേവിക്ക് പിന്നാലെ ശ്രീവിദ്യയുമായി കമല്‍ഹാസന്‍ പ്രണയം സൂക്ഷിച്ചിരുന്നു എന്നും ഗോസിപ്പുകള്‍ ഒരുപാട് വന്നിട്ടുണ്ട്. സ്ത്രീവിഷയങ്ങളില്‍ വിവാഹങ്ങള്‍ എത്തുമ്പോള്‍ നിങ്ങള്‍ എന്റെ വിവാഹങ്ങളെ വിവാദമാക്കാതെ എന്നിലെ നടനെ മാത്രം നോക്കു എന്നാണ് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ പങ്കാളി ഇല്ലെങ്കിലും രണ്ടു പെണ്‍മക്കള്‍ക്കായിട്ടാണ് താന്‍ ജീവിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട് കമലഹാസന്‍.