Latest News

ഹാർപിക്കിന്റെ മോഡൽ തൊട്ട് പെട്രോൾ പമ്പിലെ ജോലി വരെ; നടൻ അബ്ബാസിന്റെ ജീവിത കഥ

Malayalilife
topbanner
ഹാർപിക്കിന്റെ മോഡൽ തൊട്ട് പെട്രോൾ പമ്പിലെ ജോലി വരെ; നടൻ അബ്ബാസിന്റെ ജീവിത കഥ

രു താരം പരസ്യങ്ങളിലൂടെ അറിയപ്പെടുക എന്ന് പറയുന്നത് നിസാരകാര്യമല്ല. അതും കുറെയേറെ വർഷങ്ങളായി ഒരേ പരസ്യത്തിൽ അഭിനയിക്കുക എന്ന് പറയുന്നതും നിസാരമല്ല. എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ് പരസ്യങ്ങൾ. സിനിമ കാണുന്നവർക്ക് ആണെങ്കിലും സീരിയൽ കാണുന്നവർക്കാണെങ്കിലും പരസ്യങ്ങൾ ഇല്ലാതെ മുന്നോട്ട് കാണാൻ സാധിക്കില്ല. കൊച്ച് കുട്ടികൾക്ക് പോലും അറിയാം അബ്ബാസിനെ. ഹാർപിക്ക് എന്ന വലിയ ബ്രാൻഡിന്റെ സ്ഥിരം പരസ്യ മോഡലാണ് അബ്ബാസ്. ഇതിലൂടെയാണ് താരം പ്രശസ്തിയിൽ എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഈ പരസ്യമാണ് ഇന്നും അബ്ബാസിനെ പ്രേക്ഷകരുടെ മുന്നിൽ ശ്രദ്ധേയമായി നിർത്തുന്നത്. പഴയകാല തമിഴ് സിനിമകളിലെ താരം കൂടിയാണ് അബ്ബാസ്. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായത് പാരസ്യങ്ങളിലൂടെയാണ്. ഹാർപ്പിക്ക് എന്ന ബ്രാൻഡ് ആയതിനാൽ ഒരുപാടു ട്രോളിന്‌ അബ്ബാസ് തലവച്ച് കൊടുക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇത്രയും വലിയ ബ്രാൻഡിന്റെ മോഡലിന് എത്രയാകും സാലറി എന്ന് നിങ്ങൾ ആലോചിച്ചു നോകീട്ടുണ്ടോ. ഏതു ജോലി ആയാലും അതിനു അതിന്റെതായ ഒരു മഹത്വം ഉണ്ട്.

1975 ൽ കൊൽക്കത്തയിലാണ് അദ്ദേഹം ജനിച്ചത്. തമിഴ് തെലുങ്ക് മലയാളം ഹിന്ദി ചിത്രങ്ങളിലാണ് താരം പ്രധാനമായി കാണപ്പെടുന്നത്. അദ്ദേഹം വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുബൈയിലാ‍ണ്. ആ‍ദ്യ സിനിമ കാതൽ ദേശം എന്ന തമിഴ് ചിത്രമാണ്. ഈ ചിത്രം സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. പിന്നീട് ഒരു പാട് നല്ല ചിത്രങ്ങളിൽ പ്രമുഖ നടന്മാരായ രജനികാന്ത്, കമലഹാസൻ , ശിവാജി ഗണേശൻ, അജിത് എന്നിവരോടൊപ്പം അഭിനയിച്ചെങ്കിലും ഒരു പരിപൂർണ്ണ മുൻ നിര നായകനാകാൻ അബ്ബസിനു കഴിഞ്ഞില്ല. ഫാഷൻ ഡിസൈനറായ എറം ഹുസൈനെ 1997 ൽ അബ്ബാസ് വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. പല ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി എറം പ്രവർത്തിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അയിരത്തിൽ ഒരുവൻ, ഗുരു എൻ ആള് എന്ന ചിത്രങ്ങൾക്ക് വേണ്ടി. അബ്ബാസ് ഇപ്പോൾ കുടുംബത്തോടൊപ്പം ന്യൂസിലാന്റിലെ ഓക്ക്‌ലാൻഡിലാണ് താമസിക്കുന്നത്. സിനിമയില്‍ നിന്ന് മാറിനിന്ന അബ്ബാസ് ന്യൂസീലൻഡിലേക്ക് അന്നേ താമസം മാറ്റി. അവിടെ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.

തൊണ്ണൂറുകളുടെ അവസാനത്തില്‍ തമിഴകത്തെ മിന്നും താരമായിരുന്നു അബ്ബാസ് എന്ന് തീർത്തും പറയാൻ സാധിക്കും. കാതല്‍ദേശം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, വി.ഐ.പി മിന്നലേ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും, മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ആയ കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ മലയാള ചിത്രങ്ങളും അബ്ബാസ് തിളങ്ങി നിന്നു. ഇന്നും ഈ സിനിമകൾ കാരണമാണ് താരത്തിനെ എല്ലാവരും ഓർത്തിരിക്കുന്നത്. പിന്നീട് സിനിമയുടെ തിരക്കുകളില്‍ നിന്ന് അബ്ബാസ് പതിയെ മാറി നിന്നു. വിദേശത്തായിരുന്നു ജീവിതം. ഇടയ്‌ക്കെടെ ഏതാനും ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടുവെങ്കിലും അബ്ബാസ് പഴയത് പോലെ സിനിമയില്‍ സജീവമായില്ല. 2016 ന് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അങ്ങനെയാണ് ന്യുസിലാണ്ടിൽ താമസം ആക്കിയതും മറ്റു ജോലികളിൽ ഏർപെട്ടതും.  

എത്രമാത്രം സിനിമ ചെയ്തിട്ടും ഹാർപിക്കിന്റെ പരസ്യം വച്ച് കളിയാക്കുന്നവരുടെ എണ്ണം കൂടി തന്നെ വന്നു. വിദേശത്ത് ആരും അദ്ദേഹത്തിനെ തിരിച്ചറിയുന്നില്ല. അവിടെ എന്തും ചെയ്യാം എന്ന രീതിയിലാണ് താരം പല ജോലികൾ നോക്കിയത്. പെട്രോൾ പമ്പിൽ കുറച്ചു നാൾ ജോലി നോക്കിയിരുന്നു. വണ്ടികളോട് നല്ല പ്രിയമുള്ള വ്യകതി അപ്പോഴാണ് മെക്കാനിക്കലിലോട്ട് തിരിഞ്ഞത്. പിന്നീട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. അങനെ പല ജോലികളിൽ തരാം മുഴുകി. കക്കൂസ് കഴുകുന്ന ആൾ എന്നൊക്കെ കളിയാക്കിവരെ പതിയെ മറക്കാൻ തുടങ്ങി. അതിനിടയില്‍ തന്നെ അബ്ബാസ് ഓസ്‌ട്രേലിയയില്‍ നിന്ന് പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. ഇത് ബാക്കി ഉള്ളവർക്ക് ഉപകരിക്കുന്നതിനെക്കാൾ സ്വന്തമായി ഉപകരിക്കും എന്ന് തോന്നിയിരുന്നു. കാരണം വളരെ കുഞ്ഞിലേ മുതലേ ആത്മഹത്യാ പ്രേരണ ഉള്ള വ്യക്തിയായിരുന്നു അബ്ബാസ്. കൗമാരക്കാരെ അത്തരം ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കാനും ബോധവത്കരിക്കാനും അബ്ബാസ് ശ്രമിച്ചു. സിനിമയെ കാൾ വലുത് ഇതാണെന്നു താരത്തിന് തോന്നി. തന്നെ പോലെ അനുഭവിക്കേണ്ടി വരുന്നവരെ സഹായിക്കാൻ താരത്തിന് സാധിച്ചതാണ് ഏറ്റവും വലുതായി താരം കണ്ടത്. പരീക്ഷകളിൽ തോൽക്കാൻ തുടങ്ങിയപ്പോഴാണ് താരത്തിന് ആത്മഹത്യാ പ്രേരണ തുടങ്ങിയത്.

ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ലെന്നും ഇപ്പോള്‍ ജീവിതം വളരെ സന്തോഷം നിറഞ്ഞതാണെന്നും അബ്ബാസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ വളരെ മോശമായിരുന്നു. പരീക്ഷ എഴുതാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായതോടെ എനിക്ക് വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ഞാന്‍ വീട് വിട്ട് ഇറങ്ങിപ്പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്ക് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ നുണപറയും. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും, അബ്ബാസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

abbas harpic model advertisement malayalam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES