സംവിധായകന്‍ വികെ പ്രകാശിന്റെ വഴിയേ മകള്‍ കാവ്യയും സിനിമാ സംവിധാനത്തിലേക്കാണ് ചുവട് വെക്കുന്നു.ഏറെകാലമായിയുള്ള തന്റെ ആഗ്രഹമായിരുന്നു സംവിധാനം എന്ന് കാവ്യ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് . ആര്‍ ഉണ്ണിയുടെ പ്രശസ്ത കഥ ആയ വാങ്ക് ആണ് സിനിമയാകുന്നത്.
ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണം എന്നുള്ള ആഗ്രഹവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. നവഗതയായ ഷബന മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ട്രാന്‍സിന്റെ ബാനറില്‍ ബിടെക് എന്ന സിനിമയുടെ സംവിധായകന്‍ മൃദുല്‍ നായര് ചിത്രം നിര്‍മ്മിക്കുന്നു.