നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്ത്.
ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. മഞ്ജുവാര്യരും ദിലീപും വേര്‍പിരിയാനുള്ള കാരണങ്ങളിലൊന്ന് അനൂപ് അഭിഭാഷകനോട് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
ഗുരുവായൂരിലെ ഒരു ഡാന്‍സ് പരിപാടിയുമായി ബന്ധപ്പെട്ടാണ് മഞ്ജുവും ദിലീപും തമ്മില്‍ ആദ്യമായി വഴക്കുണ്ടാകുന്നതെന്ന് അനൂപ് ശബ്ദരേഖയില്‍ പറഞ്ഞു. നല്ല ഓഫര്‍ വന്നാല്‍ താന്‍ ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിര്‍ത്തതോടെയാണ് അവര്‍ തമ്മില്‍ അകല്‍ച്ച രൂക്ഷമായതിന്റെ കാരണങ്ങളിലൊന്ന് എന്ന് അനൂപ് ഓഡിയോയില്‍ പറയുന്നു.
അനൂപിന്റെ വാക്കുകള്‍
ഗുരുവായൂരുള്ള പബ്ലിക് ഡാന്‍സ് പെര്‍ഫോമന്‍സ് ഗീതാ പത്മകുമാറാണ് നടത്തിയത്. ഈ ഡാന്‍സ് പ്രോഗ്രാമിന്റെ കാര്യത്തിലാണ് നമ്മുടെ വീട്ടില്‍ മഞ്ജുവാര്യരും ആയി ഒരു വഴക്കുണ്ടാക്കുന്നത്. മീഡിയയില്‍ വന്നു കഴിഞ്ഞിട്ടാണ് മഞ്ജു ഗുരുവായൂരില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ട് എന്നുള്ളത് അറിഞ്ഞത്. ചേട്ടനും അത് അറിഞ്ഞിട്ടില്ല. മഞ്ജുവിനോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് നല്ല ഓഫര്‍ വന്നാല്‍ ഞാന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നുള്ള നിലയില്‍ മഞ്ജു പറഞ്ഞു.
ദിലീപ് അപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. അതു കഴിഞ്ഞപ്പോള്‍ പിന്നെ അവര്‍ തമ്മില്‍ ഒരു അകല്‍ച്ചയായി. ചേട്ടന്‍ വന്നാല്‍ മഞ്ജു മൈന്‍ഡ് ചെയ്യാറില്ല, ഭക്ഷണം കൊടുക്കുന്നില്ല ഒരു രീതിയിലും മഞ്ജു ചേട്ടന്റെ കാര്യങ്ങളും മോളുടെ കാര്യങ്ങളും ശ്രദ്ധിക്കാതെ വന്നു. ശ്രീകുമാര്‍ കല്യാണ്‍ ജൂവലേഴ്സ് പരസ്യം ചെയ്യുന്ന ആളായിട്ടാണ് വരുന്നത്. ശ്രീകുമാര്‍ മേനോന് എന്താണെന്നുവച്ചാല്‍ ചേട്ടനെ വെച്ചിട്ട് പരസ്യചിത്രങ്ങള്‍ ചെയ്യണം. അങ്ങനെ നമ്മുടെ വീട്ടില്‍ വന്നു തുടങ്ങി.
മഞ്ജു ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ ആകും എന്ന നില വന്നതോടെ ശ്രീകുമാര്‍ മഞ്ജുവുമായി അങ്ങോട്ട് അടുത്തു. മഞ്ജുവിന്റെ കാര്യങ്ങള്‍ മഞ്ജുവിന്റെ ഏജന്റ് ആയിട്ട് സാമ്ബത്തിക കാര്യങ്ങള്‍ നോക്കുന്നത് എല്ലാം ശ്രീകുമാര്‍ മേനോന്‍ ആയി. മഞ്ജു ആലുവ ആക്സിസ് ബാങ്കില്‍ ചേട്ടന്‍ അറിയാതെ ഒരു അക്കൗണ്ട് തുടങ്ങുന്നു. അതിനെപ്പറ്റി വീട്ടില്‍ വന്നപ്പോള്‍ മഞ്ജു പറഞ്ഞു, എന്റെ പൈസ ഇടാന്‍ താന്‍ എനിക്ക് അക്കൗണ്ട് വേണം എന്നു പറഞ്ഞു. ചേട്ടന്‍ പറഞ്ഞു എന്റെ എന്തുകാര്യവും ഞാന്‍ നിന്നോട് പറയുന്നതല്ലേ, നീ ഒരു കാര്യം ചെയ്യുമ്ബോള്‍ അത് എന്നോട് പറയേണ്ടതല്ലേ എന്നൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ വന്നിട്ട് അക്കൗണ്ട് തുടങ്ങി എന്ന് പറഞ്ഞു. പിന്നെ ശ്രീകുമാര്‍ മേനോന്‍ വഴി ഡാന്‍സ് പെര്‍ഫോമന്‍സ് ബുക്കിങ് ആയിട്ട് എടുത്തു തുടങ്ങി.
അതിനായി വലിയ കാശ് ചോദിക്കുന്നു. എന്നുവച്ച് കഴിഞ്ഞാല്‍ 7 ലക്ഷം രൂപ 10 ലക്ഷം രൂപ എന്നൊക്കെയുള്ള നിലയില് എന്നുവച്ചാല്‍ വേറെ ആര് ചോദിക്കുന്നതിനേക്കാളുംവളരെ കൂടുതല്‍ കാശ് ചോദിച്ചു തുടങ്ങി അതനുസരിച്ച് ശ്രീകുമാര്‍ മേനോന്‍ മാര്‍ക്കറ്റിങ് ചെയ്യുകയും ചെയ്തു. അമ്ബലത്തിലെ പ്രോഗ്രാമിനു മഞ്ജുവിനെ ശ്രീകുമാര്‍ മേനോന്‍ വഴി അവര്‍ അപ്രോച് ചെയ്തപ്പോള്‍ തിരുവനന്തപുരത്തെ കരിക്കകം അമ്ബലത്തിലെ അവര്‍ വന്ന് കഴിഞ്ഞപ്പോള്‍ മഞ്ജു 10 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അപ്പോ അവര്‍ സംസാരിച്ചിട്ടും മഞ്ജു കുറച്ചില്ല. അപ്പൊ അവര്‍ ചേട്ടനെ കോണ്‍ടാക്‌ട് ചെയ്തിട്ട് ചേട്ടനോട് പറഞ്ഞു, കാശ് അത്രയും ഞങ്ങള്‍ക്ക് പറ്റില്ല കുറപ്പിക്കണം എന്ന് പറഞ്ഞു ചേട്ടന്‍ മഞ്ജുവിനോട് പറഞ്ഞു. അപ്പോള്‍ മഞ്ജു പറഞ്ഞു ഞാനാണ് എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചേട്ടന്‍ എന്താണെന്ന് വച്ചാല്‍ ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല. ചേട്ടന്‍ അതിന്റെ കാശ് കുറയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ മഞ്ജു അത് വിസമ്മതിച്ചു. എന്റെ കാര്യത്തില്‍ ഇടപെടേണ്ട എന്ന് പറഞ്ഞു.
2013 ഏപ്രിലില്‍ ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോകാന്‍ ഇരിക്കുമ്ബോള്‍ മഞ്ജു പറഞ്ഞു ഞാന്‍ വരുന്നില്ല എന്ന്. എനിക്ക് എന്റെ ഫ്രണ്ട്സിനെ കൂടെ വേറെ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞു മഞ്ജു പോയില്ല, അപ്പോഴാണ് ഇത് കുറെക്കൂടി രൂക്ഷമാകുന്നത്. അത് ഇവരെല്ലാം കൂടി പതിനഞ്ചാം തീയതി ഓസ്ട്രേലിയയിലേക്ക് ടൂര്‍ പോയി.
അവര്‍ പോയിട്ട് തിരിച്ചു വരുന്നത് മെയ് അഞ്ചാം തീയതി ആണ്. അതായത് 20 ദിവസം കഴിഞ്ഞ്. ഈ സമയങ്ങളില്‍ ഒക്കെ എന്താണെന്ന് ഗുരുവായൂരിലെ ഡാന്‍സ് കഴിഞ്ഞശേഷം മഞ്ജു വീട്ടില്‍ പറയാതെ പോകുന്നു. ചില ദിവസം തിരിച്ചു വരാറില്ല. ചില ദിവസം ഗീതുവിന്റെ വീട്ടില്‍ താമസിക്കുകയാണ് എന്നൊക്കെ പറഞ്ഞു. മഞ്ജുവിനെ ഫ്രണ്ട്സിന്റെ കൂടെ താമസിക്കുന്നു എന്നൊക്കെ പറഞ്ഞു. ചില ദിവസം വരാറില്ല. ഇവര്‍ പോയി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഞ്ജു ആരോടും പറയാതെ ഇറങ്ങിപ്പോയി. എവിടെ പോവുകയാണെന്ന് അമ്മ ചോദിച്ചപ്പോള്‍ ഞാന്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞു.
ഇതു കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മഞ്ജുവിന്റെ അമ്മയും മധുവിന്റെ ഭാര്യയും കൂടി വന്നു മഞ്ജുവിനെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടു പോയി. താലിയും കല്യാണമോതിരവും ഊരി വച്ചിട്ടാണ് പോയത്. ഇങ്ങനെ വന്നപ്പോള്‍ ബന്ധം തുടരാന്‍ താല്പര്യമില്ല എന്നുള്ള ഒരു ഇത് വന്നു. പിന്നെ അഞ്ചാം തീയതി അവര്‍ വന്നു. ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു. പതിമൂന്നാം തീയതി 'ദേ പുട്ടിന്റെ' ഇനാഗുറേഷന്‍ ആണ്. ചേട്ടന്‍ അങ്ങോട്ട് ഫോണ്‍ ചെയ്ത് സംസാരിക്കാന്‍ ഒക്കെ നോക്കി നോക്കി.
മഞ്ജു ഫോണെടുത്തില്ല. മഞ്ജുവിന്റെ അച്ഛനെ വിളിച്ചു. അമ്മയെ വിളിച്ചു, അവര്‍ക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. മഞ്ജുവിനോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ മഞ്ജു വീട്ടില്‍ ഇല്ല എന്ന് പറഞ്ഞു, മഞ്ജു ബോംബെയില്‍ ആണെന്ന് പറഞ്ഞു. പിന്നീട് മഞ്ജുവിനോട് സംസാരിക്കാന്‍ പോയി.
അവിടെ ശരിക്കും സംസാരിച്ചത് മുഴുവന്‍ പുള്ളിക്കാരിയുടെ അച്ഛനാണ്. എക്സാമ്ബിള്‍ ഒക്കെ ഇട്ട് ഇവര്‍ ഇനി ഒരുമിക്കും എന്ന് തോന്നുന്നില്ല. രണ്ടുപേരും രണ്ടു ധ്രുവത്തിലുള്ളത് ആയിട്ടാണ് തോന്നുന്നതെന്ന്. പിന്നെ അവര്‍ അവര്‍ പിരിയുന്നതായിരിക്കും നല്ലതെന്ന് പുള്ളിയാണ് ആദ്യം പറയുന്നത്. അത് കഴിഞ്ഞാണ് എന്നെ വിളിച്ചു കൊണ്ടുപോയി മാറ്റിനിര്‍ത്തി സംസാരിക്കുന്നത്. രണ്ടുപേര്‍ക്കും താല്‍പര്യമില്ലെങ്കില്‍ അവര്‍ പിരിയട്ടെ. അവരെ ഫ്രീ ആക്ക് ചേട്ടനെ പറഞ്ഞു മനസ്സിലാക്കണമെന്ന്.