കലാഭവന്‍ മണി ഓര്‍മ്മയായി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ിന്നും കഥാപാത്രങ്ങളിലൂടെയും മികച്ച ചിത്രങ്ങളിലൂടെയും മണി സിനിമാ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കലാഭവന്‍ മണിയുടെ എക്കാല ത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. 1999 ല്‍ വിനയന്‍ കഥ എഴുതി ജെ. പള്ളാശ്ശേരിയുടെ തിരക്കഥയില്‍ പിറന്ന ചിത്രമായിരുന്നു ഇത്. കലാഭവന്‍ മണിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ രാമു. ചിത്രത്തിലെ താരത്തിന്റ പ്രകടനത്തിന് 1999-ലെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. . ഈ ചിത്രം പിറക്കാനുള്ള കാരണവും മണി തന്നെയായിരുന്നു എന്ന് സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തിയിരിക്കയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്നു പറച്ചില്‍. ഇതേക്കുറിച്ച് വിനയന്‍ പറയുന്നത് ഇങ്ങിനെയാണ്.
തന്റെ ചിത്രമായ കല്യാണ സൗഗന്ധികത്തിന്റെ സെറ്റായിരുന്നു അത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം മണിയും അഭിനയിക്കുന്നുണ്ട്. ഇടവേള സമയം. ഒരു ഐറ്റം കാണിച്ച് തരമെന്ന് പറഞ്ഞ് മണി റോഡ് മുറിച്ച് കടക്കുന്ന അന്ധനെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു സംഭവം കലക്കി എന്ന് ഞാന്‍ മണിയോട് പറയുകയും ചെയ്തു. ഇത് വെച്ചൊരു സിനിമ ചെയ്താലോ എന്ന് ഞാന്‍ മണിയോട് പറയുകയായിരുന്നു. ഈ ചിത്രത്തില്‍ നിന്നെ തന്നെ പ്രധാന കഥാപാത്രം ആക്കിയാലോ എന്നും മണിയോട് ചോദിച്ചു. ഇത് കേട്ടതും മണിയുടെ കണ്ണൊക്കെ നിറഞ്ഞ് കരയുകയായിരുന്നു.
ഇത് തന്നെയായിരുന്നു രാജമണിയുടെ കാര്യത്തിലും നടന്നത്. രാജമണിയെ ഞങ്ങള്‍ തിരഞ്ഞെടുത്തപ്പോഴും ഇതുപോലെ കരഞ്ഞു. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞത് മണി മനസില്‍ കൊണ്ട് നടന്നു. തന്നെ കാണുമ്പോഴെല്ലാം സിനിമയെ കുറിച്ച് ചോദിക്കുമായിരുന്നു. സാര്‍ കഥ സിനിമ എന്തായി എന്ന് ചോദിക്കുമായിരുന്നു. കല്യാണ സൗഗന്ധികം പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുറത്തു വരുന്നത്. ഇതിനിടയില്‍ തന്റെ മികച്ച ചിത്രങ്ങളിലും മണി അഭിനയിച്ചിരുന്നു. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ മണി ചിത്രത്തില്‍ ഉണ്ടായിരുന്നു.
കര്‍ക്കിടക മാസത്തിലെ കറുത്ത വാവിനായിരുന്നു ഞങ്ങള്‍ പാട്ടിന്റെ കമ്പോസിങ്ങ് തുടങ്ങിയത. മോഹന്‍ സിത്താര ട്യൂണ്‍ ഇടുന്നു . മണി നിലത്തിരുന്നു പാടുന്നു. അന്ന് മണി തിരക്കുള്ള താരമാണ്. സിനിമ ചിത്രീകരണം നിര്‍ത്തി വെച്ചാണ് മണി കമ്പോസിങ് സ്ഥലത്ത് എത്തുന്നത്. മോഹന്‍ സിത്താരയ്ക്ക് ഒപ്പം തന്നെ മണിയും പാടുമായിരുന്നു. ആലില കണ്ണ ട്യൂണ്‍ ചെയ്യുന്ന സമയത്ത് തന്നെ മണി ആ പാട്ട് പഠിച്ചിരുന്നു- വിനയന്‍ പറഞ്ഞു