പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണ് ആഗസ്റ്റ് 27. ഇപ്പോഴിതാ ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജെബിത അജിത് നിര്‍മിക്കുന്ന ദ്വിഭാഷാ ചിത്രമാണ് 'ആഗസ്റ്റ് 27'. സൗന്ദര്യമത്സരരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ. അജിത് രവി പെഗാസസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കുമ്പളത്ത് പദ്മകുമാറാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിവ്വഹിച്ചിരിക്കുന്നത് കൃഷ്ണ പി.എസ് ആണ്.
ഷിജു അബ്ദുള്‍ റഷീദ്, ജസീല, റിഷാദ്, സുഷ്മിത ഗോപിനാഥ് , എം .ആര്‍ ഗോപകുമാര്‍, സജിമോന്‍ പാറയില്‍, നീന കുറുപ്പ്, താര കല്യാണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത്. കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ശാന്തി അലന്‍, അമല്‍ വിജയ്, വള്ളിക്കോട് രമേശന്‍, മധു മുണ്ഡകം എന്നിവരുടെ വരികള്‍ക്ക് അഖില്‍ വിജയ്, സാം ശിവ എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോര്‍ജ്ജ് ആണ്.
കലാസംവിധാനം: ഗ്ലാട്ടന്‍ പീറ്റര്‍, സഹസംവിധായകര്‍: സബിന്‍. കെ. കെ, കെ. പി അയ്യപ്പദാസ്. മേക്കപ്പ്: സൈജു, എഡിറ്റിങ്: ജയചന്ദ്ര കൃഷ്ണ, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജബ്ബാര്‍ മതിലകം, ജിതിന്‍ മലയിന്‍കീഴ്, കളറിസ്റ്റ്: മഹാദേവന്‍, സൗണ്ട് ഇഫക്ട്സ്: രാജ് മാര്‍ത്താണ്ഡം, സ്റ്റില്‍സ്: ജിനീഷ്, ഡിസൈന്‍: ഷിബു പത്തുര്‍(പെഗാസസ്), പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് മാസത്തില്‍ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്