ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാനായി ഗ്യാലറിയിലുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചടങ്ങില്‍ ഈ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജെഴ്സിയും കിറ്റും മോഹന്‍ലാല്‍ പുറത്തിറക്കി. കഴിഞ്ഞ സീസണില്‍ നിവിന്‍ പോളിയായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍