Latest News

പ്രശസ്ത ചലചിത്ര നിര്‍മാതാവ് സദാനന്ദ് തൂങ്ങി മരിച്ച നിലയില്‍...!

Malayalilife
പ്രശസ്ത ചലചിത്ര നിര്‍മാതാവ് സദാനന്ദ് തൂങ്ങി മരിച്ച നിലയില്‍...!

പ്രശസ്ത ചലചിത്ര നിര്‍മാതാവ് സദാനന്ദ് തൂങ്ങി മരിച്ച നിലയില്‍. മുംബൈയിലെ ഗ്രാന്റ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സദാനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.  സിനിമാ നിര്‍മാതാവും മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദിനെ (51) ആണ് ബുധനാഴ്ച രാവിലെ ലന്ദന്‍ചാ ഗണപതി ക്ഷേത്രത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഒരു വ്യവസായിയുടെ ഉപദ്രവം സഹിക്കാനാകാത്തതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് കുറിപ്പ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മകന്‍ അങ്കൂര്‍ ലാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ ജി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി മറാത്തി ചിത്രങ്ങള്‍ സദാനന്ദ് നിര്‍മിച്ചിട്ടുണ്ട്.


 

Film Producer ,Sadanand Alias Pappu,Commits Suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES