Latest News

 ബ്രൂവറി അഴിമതിയില്‍ സീരിയല്‍-നടനും; ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിന് പിന്നില്‍ സിനിമ, സീരിയല്‍ രംഗത്തെ നടനെന്നു പത്ര റിപ്പോര്‍ട്ട്; മദ്യക്കടത്തു കേസില്‍ കുടുങ്ങിയ ആ നടന്‍ ലിഷോയി എന്നു സൂചന

Malayalilife
 ബ്രൂവറി അഴിമതിയില്‍ സീരിയല്‍-നടനും; ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിന് പിന്നില്‍ സിനിമ, സീരിയല്‍ രംഗത്തെ നടനെന്നു പത്ര റിപ്പോര്‍ട്ട്; മദ്യക്കടത്തു കേസില്‍ കുടുങ്ങിയ ആ നടന്‍ ലിഷോയി എന്നു സൂചന

ഇരിങ്ങാലക്കുടയല്‍ ഡിസ്റ്റിലറി അനുവദിച്ചുകിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിന് പിന്നില്‍ സിനിമ, സീരിയല്‍ രംഗത്തെ നടനാണ് എന്ന മട്ടില്‍ ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഈ നടന്‍ ആരാണ് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കൊഴുക്കുന്നത്.അതേസമയം ആ പ്രമുഖ നടന്‍ ലിഷോയ് ആണെന്ന തരത്തിലാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

ഇന്നാണ് ഒരു മലയാള ദിനപത്രത്തില്‍ ഒരു പ്രമുഖ സീരിയല്‍ സിനിമാ നടനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ത്ത വന്നത്. സിപിഎമ്മിന്റെ 2 ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള ഈ നടനു ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളനെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോവയില്‍നിന്നു വില കുറഞ്ഞ മദ്യം കേരളത്തിലേക്കു കടത്തിയ കേസില്‍ ഈ നടനെതിരെ എക്സൈസ് അന്വേഷണം നടത്തിയിരുന്നു. വിദേശത്തേക്കു മദ്യം കയറ്റുമതി ചെയ്യാന്‍ ഡിസ്റ്റിലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയില്‍ ഇവര്‍ക്കു ഡിസ്റ്റിലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നതെന്നുമാണ് എക്സൈസ് കമ്മിഷണര്‍ ഫയലില്‍ കുറിച്ചത്. ബവ്റിജസ് കോര്‍പറേഷനിലെ മുന്‍ ഉദ്യോഗസ്ഥനാണു ശ്രീചക്രയുടെ തലപ്പത്തുള്ളത്. ഗോവയില്‍നിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലര്‍ത്തി വില്‍പന നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കു പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു.

അതേസമയം സര്‍ക്കാരിനു പേരുദോഷം വരുമെന്നതിനാല്‍ അന്നത്തെ അന്വേഷണത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലാണ് ഒരു നടന്റെ തൃശൂരിലെ വീട്ടില്‍നിന്നു വില കുറഞ്ഞ ഗോവന്‍ ബ്രാന്‍ഡി എക്സൈസ് സംഘം പിടിച്ചെടുത്തത്. ഈ കേസും പിന്നീടു പലവിധ സമ്മര്‍ദങ്ങള്‍ കൊണ്ട് എങ്ങുമെത്തിയില്ല. ഗോവയിലെ ഡിസ്റ്റിലറി ലോബിയുടെ പണമാണ് ഇരിങ്ങാലക്കുട പദ്ധതിക്കു പിന്നിലെന്നാണു സൂചന. അതേസമയം ലിഷോയ് ആണ് ഈ നടനെന്നാണ് ആരോപണം ഉയരുന്നത്.  ബവ്റിജസ് കോര്‍പറേഷനിലെ മുന്‍ ഉദ്യോഗസ്ഥനും ലിഷോയും ചേര്‍ന്നാണ് കൂട്ടുകച്ചവടം നടത്തുന്നതെന്നും സൂചനകള്‍ ഉയരുന്നുണ്ട്. കുഞ്ചാക്കോബോബന്‍ നായകനായ കസ്തൂരിമാനിലൂടെയാണ് ലിഷോയ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് പല സീരിയലുകളിലും സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ലിഷോയിയുടെ മകള്‍ ലിയോണയും പ്രശസ്തയായ നടിയും മോഡലുമാണ്.


 

Brewvery case cinema-serial actor Lishoy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക