Latest News

തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീര്‍ത്തും സ്വകാര്യമായ തീരുമാനങ്ങള്‍ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്; കുറിപ്പ് പങ്കുവച്ച്‌ അഞ്ചു പാർവതി പ്രഭീഷ്

Malayalilife
തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീര്‍ത്തും സ്വകാര്യമായ തീരുമാനങ്ങള്‍ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്; കുറിപ്പ് പങ്കുവച്ച്‌ അഞ്ചു പാർവതി പ്രഭീഷ്

ഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇരുവരും ചിത്രം സോഷ്യൽ മീഡിയയിലൂടെ  പങ്കുവെച്ചിരുന്നു.  ഇരുവരും ചിത്രം പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.- എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്. എന്നാൽ ഇപ്പോള്‍ സംഭവവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി പ്രഭീഷ്.

അഞ്ജു പാര്‍വതിയുടെ കുറിപ്പ്, ഇഷ്ടമില്ലാത്ത ബന്ധങ്ങളില്‍ നിന്നും കഷ്ടപ്പെടാതെ ഇറങ്ങി പ്പോരൂ എന്ന് ഭിത്തികളില്‍ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകള്‍ നിരത്തിയവരെല്ലാം സോഷ്യല്‍ മീഡിയാ കവലകളില്‍ ഒത്തു കൂടി സ്മാര്‍ത്ത വിചാരണ ചെയ്യുന്ന സുന്ദരമായ കാഴ്ചയാണ് എങ്ങും. ഒക്കെയും ഈ ചിത്രത്തെ ചുറ്റിപ്പറ്റി ! അയ്യേ ഈ സിനിമാക്കാര്‍ക്ക് ഇത് തന്നെ പണിയെന്നും ബാല നേരത്തേ രക്ഷപ്പെട്ടുവെന്നും ഒക്കെ മുക്കിലും മൂലയിലും ഉഗ്രമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അന്യന്റെ സ്വകാര്യതകള്‍ക്കു മേല്‍ ഒളിച്ചുനോട്ടം നടത്തി അത് നാടൊട്ടുക്കും വിളമ്പുന്ന മാധ്യമങ്ങള്‍ അര നാഴിക ഇടവിട്ട് ഈ വാര്‍ത്ത തന്നെ പല രൂപത്തിലും ഭാവത്തിലും നിറത്തിലും ജനസമക്ഷം എത്തിക്കുന്നുമുണ്ട്.

A divorced daughter is better than a dead daughter എന്നും A divorced daughter is much much better than an unmarried daughter എന്നുമൊക്കെ രണ്ടു ദിവസം മുമ്പ് സ്റ്റാറ്റസ് ഇട്ട് ആഘോഷിച്ചവരൊക്കെ സെക്കന്റ് ഹാന്‍ഡ്, ഓടി തുരുമ്പിച്ച വണ്ടി എന്നൊക്കെ എഴുതി സ്ത്രീ ശാക്തീകരണത്തിന് മാറ്റ് കൂട്ടുന്നുണ്ട്. മല്ലു പൊളിയാണ് , തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീര്‍ത്തും സ്വകാര്യമായ തീരുമാനങ്ങള്‍ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്. ഒരു മുഖത്തിനുള്ളില്‍ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി . അവന് ഒരു ദിവസം തന്നെ പല മുഖമാണ്. ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോള്‍ ഒരു മുഖം. അടുത്തവന്റെ പോസ്റ്റിനോ വാര്‍ത്തയ്‌ക്കോ കീഴെ പോസ്റ്റിടുമ്പോള്‍ മറ്റൊരു മുഖം . വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍ വീണ്ടുമൊരു മുഖം. നൂറ് പോസ്റ്റില്‍ പോയി നൂറ് തരം വാദഗതികള്‍ നിരത്തി സ്വയം ആത്മരതി അടയുന്ന കൂട്ടര്‍. ! സ്വന്തം കാരുണ്യഭാവത്തെ വാഴ്ത്തി പോസ്റ്റിട്ട ശേഷം അടുത്ത നിമിഷം അടുത്തൊരാളോട് എംപതി കാട്ടാനറിയാത്ത മനുഷ്യര്‍. എന്നാലും ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധര്‍ എന്നാണ്.

ഗോപി സുന്ദര്‍ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിന്റെ ഗുണവും ദോഷവും അയാള്‍ക്ക് മാത്രമുള്ളത്. അത് നമ്മളെയോ സമൂഹത്തെയോ യാതൊരു വിധത്തിലും ബാധിക്കുന്നതേയില്ല. ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ പത്തു വര്‍ഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്‌സണല്‍ ചോയ്‌സ്. അതിന്റെ നെല്ലും പതിരും ചികയേണ്ടതും അതിന്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടതും അവര്‍ മാത്രം. അത് ജഡ്ജ് ചെയ്യാന്‍ നമ്മളാര്? സെലിബ്രിട്ടികളുടെ ജീവിതം കോപ്പി ചെയ്ത് മാതൃകയാക്കാന്‍ തക്ക വെളിവുകേട് ഉള്ളവര്‍ ഈ 2022 ല്‍ ഉണ്ടെങ്കില്‍ അത് അവരുടെ മാത്രം ബുദ്ധിശൂന്യത. ഒരു സംഗീത സംവിധായകന്റെ ട്യൂണുകളെ ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതിരിക്കാം. അത് നമ്മുടെ ചോയ്‌സ്. ഒരു ഗായികയുടെ ആലാപനത്തെയും സ്വരമാധുരിയേയും ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതെയിരിക്കാം. അതും നമ്മുടെ ചോയ്‌സ്. പക്ഷേ അവരുടെ തീര്‍ത്തും പേഴ്‌സണലായ തീരുമാനങ്ങളെ ; അതും സമൂഹത്തിന് ഒരു രീതിയിലും ബാധകമാവാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ നമുക്ക് എന്തവകാശം? അവരായി; അവരുടെ പാടായി! 

Anju parvathy prabheeesh note about amritha suresh and gopi sundhar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക