മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തുടക്കം കുറിച്ച താരം പിന്നീട് സൂര്യ മ്യൂസിക്കിലെ അവതാരകനായി തന്നെ പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു. താരത്തിന്റെ ഭാര്യാ അപർണ അറിയപ്പെടുന്ന ഒരു നടിയും മോഡലുമാണ്. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഇപ്പോൾ ഇരുപത്തിയഞ്ചാമത്തെ വയസിൽ വിവാഹിതനായതിനെക്കുറിച്ച് പറയുകയാണിപ്പോൾ താരം.
പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നിച്ചവരാണ് ഞങ്ങൾ. പ്രണയിക്കുന്നതും വിവാഹശേഷമുള്ള ജീവിതവും നല്ല വ്യത്യാസമുണ്ട്. ഞാനും അപർണയും വിവാഹിതരായിട്ട് ഏഴ് വർഷമായി. ഇന്നേവരെ ഞങ്ങൾ പഴയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല.”ഒരു വഴക്കിലും അതെടുത്തിടാറില്ല’
ഞാൻ ഇരുപത്തിയഞ്ച് വയസിൽ വിവാഹിതനായ വ്യക്തിയാണ്. നേരത്തെ വിവാഹം ചെയ്തത് തെറ്റായിപോയിയെന്ന് ഇതുവരെ തോന്നിയിട്ടില്ല. തീരുമാനം തെറ്റായിരുന്നുവെന്ന് അപർണ എന്നെ ഇന്നേവരെ തോന്നിപ്പിച്ചിട്ടില്ല. എന്നോട് ചോദിച്ചാൽ വിവാഹം ഒരു പ്രായത്തിലെ നടത്താവുവെന്ന് ഞാൻ പറയില്ല.
നമുക്ക് പറ്റിയ പങ്കാളിയാണെന്ന് തോന്നുകയാണെങ്കിൽ ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹിതനാകാം.”ഞാൻ ഈ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആരും വീട്ടിൽ പ്രശ്നമുണ്ടാക്കുകയും ചെയ്യരുത്. അപർണയെ ഞാൻ ഷിട്ടുമണി എന്ന് വിളിക്കുന്നത് ബോറാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. അത് എന്റെ ഇഷ്ടമാണ്.