Latest News

ഇളയ്ക്ക് കൂട്ടാവാന്‍ പുതിയ അതിഥിയെത്തുന്നു; സഹോദരന്റെ ഭാര്യയുടെ വിശേഷം പങ്ക് വച്ച് നടി അമലാ പോള്‍; സന്തോഷം പങ്ക് വച്ച് വീഡിയോയുമായി നടി

Malayalilife
ഇളയ്ക്ക് കൂട്ടാവാന്‍ പുതിയ അതിഥിയെത്തുന്നു; സഹോദരന്റെ ഭാര്യയുടെ വിശേഷം പങ്ക് വച്ച് നടി അമലാ പോള്‍; സന്തോഷം പങ്ക് വച്ച് വീഡിയോയുമായി നടി

നടി അമല പോളിന്റെ മകന്‍ ഇലൈക്ക് രണ്ട് വയസ് വയസ് തികയാന്‍ പോകുന്നു. 2024ലായിരുന്നു കുഞ്ഞിന്റെ പിറവി. ഗുജറാത്തില്‍ നിന്നുള്ള ഹോസ്പിറ്റാലിറ്റി പ്രൊഫഷണല്‍ ജഗത് ദേശായിയുടെയും അമലയുടെയും മകനാണ് ഇത്. മകന് രണ്ട് വയസ് തികയാറാകുന്ന വേളയില്‍ കുടുംബത്തില്‍ ഒരു കുഞ്ഞ് ഹൃദയമിടിപ്പ് കൂടി കടന്നുവരുന്ന സന്തോഷത്തിലാണ് അമല

നടിയുടെ അനുജന്‍ അഭിജിത് പോളിന്റെയും ഭാര്യ അല്‍ക്കയുടെയും വിശേഷമാണ് നടി പങ്കിട്ടത്.  അനുജനും ഭാര്യയും കൂടിയുള്ള പ്രെഗ്‌നന്‍സി വീഡിയോ ഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടാണ് അമല തന്റെ മനസിലെ അതിരില്ലാത്ത സന്തോഷം പങ്കിട്ടത്. 

നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി. പാര്‍ട്ണര്‍ ഇന്‍ ക്രൈമിനെ കാണാന്‍ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കള്‍ക്കുള്ള ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു.''-വിഡിയോ പങ്കുവച്ച് അമല കുറിച്ചു. 

2021ലാണ് അഭിജിത് പോളും അല്‍ക്ക കുര്യനും വിവാഹിതരായത്. മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അഭിജിത് പോള്‍. 'ലൈല ഓ ലൈല' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.2024 ജൂണ്‍ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
 

Read more topics: # അമല
Amala Paul her brother Abhijit Paul wife Alka Kurian pregnent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES