Latest News

ഏഴാം ക്ലാസ്സിൽ പഠനം നിർത്തി; ജയിലുകൾ കയറിയിറങ്ങി; വിവാദങ്ങൾ കൂടപ്പിറപ്പ്; നടി ഗീതയെ തേടി സിനിമ ലോകം

Malayalilife
ഏഴാം ക്ലാസ്സിൽ പഠനം നിർത്തി; ജയിലുകൾ കയറിയിറങ്ങി; വിവാദങ്ങൾ കൂടപ്പിറപ്പ്; നടി ഗീതയെ തേടി സിനിമ ലോകം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നായികയാണ് ഗീത. നിരവധി സിനിമകളിലൂടെ സ്ർധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാളത്തില്‍ വ്യക്തിത്വമുള്ള വേഷങ്ങള്‍ ചെയ്ത നടികളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ഇന്നും നടി ഗീത. തന്റേടിയും ദു:ഖപുത്രിയുമായെല്ലാം തന്നെ ആരാധക ഹൃദയങ്ങൾ മിന്നി മറഞ്ഞിട്ടുമുണ്ട്. കര്‍ണാടകക്കാരിയാണെങ്കിലും, ഗീത മലയാളത്തിന് സ്വന്തമാണ്.


തെക്കെ ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ഗീത. തെലുങ്ക് മാതൃഭാഷയായിട്ടുള്ള ഗീത ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ ഭൈരവിയിലാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗീത ആദ്യമായി അഭിനയിക്കുന്നത്. അന്ന് ഗീത പഠനം മതിയാക്കുകയും ചെയ്തിരുന്നു.  തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഗീത കുറച്ച് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ സ്കൂൾ ജീവിതം ബെംഗളൂരു പിന്നീട് കോളേജ് പഠിത്തം ചെന്നൈയിലുമാണ് ഗീത ചെയ്തത്.1978 ആണ് ഗീത സിനിമയിലേക്ക് വരുന്നത് ,ഭൈരവി (തമിഴ്) ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനി യുടെ സഹോദരി ആയി അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ മലയാളം സിനിമയിലാണ് ഗീതക്ക് നല്ല അവസരങ്ങൾ ലഭിച്ചത്. നല്ല അർത്ഥവത്തായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഉറച്ചു നിൽക്കാൻ ഗീതക്ക് കഴിഞ്ഞു. സംവിധായകൻ കെ. ബാലചന്ദർ ആയിരുന്നു ഗീതയുടെ മലയാളത്തിലെ ഗുരു. നടൻ മോഹൻലാലിനോടൊപ്പം അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണേന്ത്യൻ ഭാഷകൾ, കുറച്ചു ഹിന്ദി സിനിമകൾ അടക്കം 200 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഗീത ,കെ .ബാലചന്ദർ സംവിധാനം ചെയ്ത തമിൾ ടെലീ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. 1997 ൽ ഗീത വിവാഹിതയായി ,കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സന്തോഷ്‌ സുബ്രമാണിയം (തമിഴ്) , ഉണക്കും എന്നക്കും(തമിഴ്) എന്നി ചിത്രങ്ങളിലുടെ ശക്തമായ തിരിച്ചു വരവ് നടത്തി.

മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായി അഭിനയിച്ച ഗീത സിനിമയില്‍ നിന്നും ഏറെ കാലം മാറി നിന്നിരുന്നെങ്കിലും തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ പ്രായം കൂടി വരുന്നതിനനുസരിച്ച് സിനിമയില്‍ അമ്മ വേഷങ്ങളിലേക്ക് തഴയപ്പെടുന്നതും, നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതെ വരുന്നതിനെ കുറിച്ചും നടി ഒരുവേള തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടുന്നവയായിരുന്നു. 1997 ല്‍ അഭിനയ ജീവിതം ഉപേക്ഷിച്ച ഗീത പിന്നീട് ഇടയ്ക്ക് പല സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ സജീവമായിരുന്നില്ല. ഇഷ്ടപ്പെട്ട വേഷം കിട്ടാത്തത് കൊണ്ടായിരുന്നു താന്‍ സിനിമയിലേക്ക് മടങ്ങി വരാതിരുന്നതെന്നാണ് ഗീത പറയുന്നത്.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ സൗഹൃദങ്ങള്‍  ഗീതയ്ക്ക് കുറവാണ്. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികമാരായി അഭിനയിച്ചുട്ടുണ്ടെങ്കിലും അവരുമായി അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ല.  അതേസമയം വൈശാലി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്ന അപകടത്തില്‍ താന്‍ മരിച്ചു പോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി നടി ഗീത അപകടത്തില്‍ മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. മൊബൈയില്‍ ഫോണില്ലാതിരുന്ന കാലമായിരുന്നതിനാല്‍ വീട്ടുകാരും ബന്ധുക്കളും ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് തന്നെ വിളിച്ചിരുന്നതെന്നും ഗീത പറയുന്നു. അതേസമയം പരമ്പരകളിൽ എല്ലാം തന്നെ താരം സജീവവുമായിരുന്നു. മലയാളത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ജയിലില്‍ കിടന്ന് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷെ, ഇത്രയേറെ തടവുകാരിയുടെ വേഷം ചെയ്ത നടി മലയാളത്തില്‍ ഉണ്ടാവില്ല എന്നാണ് ഗീത ഒരുവേള തുറന്ന് പറഞ്ഞത്. അതേസമയം ഭിന്നലൈംഗിക വ്യക്തിത്വമുള്ള ജോഡികളെ പരസ്യമായി  താരം ആക്ഷേപിച്ചതും എല്ലാം തന്നെ ശ്രദ്ധ നേടുന്നവയിരുന്നു.

1997 ൽ ഒരു ചാർട്ടെർഡ് അകൌണ്ടന്റ് ആയ വാസനെ വിവാഹം കഴിച്ചു. ഇവർ ഇപ്പോൾ ന്യൂയോർക്കിൽ താമസമാണ്.
 

Read more topics: # Actress geetha,# realistic life story
Actress geetha realistic life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക