നടൻ പ്രിത്വിരാജിന്റെ നായികയായി മലയാള സിനിമയിലേക്ക് ചുവട് വച്ച താരമാണ് ഗായത്രി രഘുറാം. നിരവധി സിനിമകളിലൂടെ മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താരം പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകൾ കൂടിയാണ്. നടി മലയാളത്തിലേക്ക് പൃഥ്വിരാജ് നായകനായി എത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ട് ഒരു രാജകുമാരി എന്ന സിനിമയിലൂടെയാണ് എത്തിയത്. കുറച്ചുകാലം സിനിമയില്‍ കൊറിയോഗ്രാഫര്‍ ആയും താരം പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ തന്റെ ഇരുപത്തിമൂന്നാം വയസ്സിലെ വിവാഹമോചനത്തെക്കുറിച്ചാണ് ഗായത്രി പറയുന്നത്.
വിവാഹമോചനം തന്നെ മാനസികമായി തളര്‍ത്തിയിട്ടില്ലെന്ന് ഗായത്രി പറയുന്നു. അത് ഞങ്ങള്‍ രണ്ടുപേരും കൂടി എടുത്ത തീരുമാനം ആയിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സാമൂഹം എന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പല കമന്റുകള്‍ പറയാന്‍ തുടങ്ങി. ഞങ്ങളുടെ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു , പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരുങ്ങിയ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആ ജീവിതം ഞാന്‍ മറന്നു. ഞങ്ങള്‍ രണ്ടുപേരും അതില്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് വന്നു.
ഒരു നടിയോ നടനോ വിവാഹമോചനം നടത്തുന്നുവെങ്കില്‍ അത് ഫ്‌ലാഷ് ന്യൂസ് ആണ്, എനിക്കത് വലിയ കൗതുകമായി തോന്നിയെന്നും താരം പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം എവിടെയാണ് മറ്റൊരു വിവാഹം കഴിച്ചോ എന്നൊന്നും എനിക്കറിയില്ല. വിവാഹമോചനത്തിനു ശേഷം ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇരുപത്തിമൂന്നാം വയസ്സിലായിരുന്നു വിവാഹമോചനം. അതിനുശേഷം ഒരു പ്രണയമോ ക്രഷോ തോന്നിയിട്ടില്ല, വിവാഹം കഴിക്കാന്‍ തോന്നിയില്ല. ഇപ്പോള്‍ സിംഗിള്‍ ലൈഫ് ആണ് ഇഷ്ടം.