മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും,അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്,വടക്കുനോക്കിയന്ത്രം,ചിന്താവിഷ്ടയായ ശ്യാമള,
ഉദയനാണ് താരം, കഥ പറയുമ്പോൾ,അറബിക്കഥ തുടങ്ങിയവ താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കൂടിയാണ്.
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. അതേസമയം താരം കൃഷിയിൽ എല്ലാം തന്നെ തന്നെ സജീവമാണ്. ശ്രീനി ഫാംസ് എന്ന പേരില്‍ ഒരു കമ്ബനി താരം ജൈവ കൃഷിക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി തുടങ്ങിയിരുന്നു. എന്നാൽ താരത്തിന്റെ കമ്ബനിയുടെ വ്യാജന്‍മാര്‍ ഉൾപ്പെടെ ഉള്ളവർ വന്നതോടെ അതിനോട് പ്രതികരിച്ചു കൊണ്ട് താരം എത്തിയതും എല്ലാം തന്നെ വാർത്തയിൽ ഇടം നേടുകയും ചെയ്തു. എന്നാൽ താരത്തിന് എതിരെ വനിതാകമ്മീഷന്‍ ഒരുവേള കേസ് രജിസ്റ്റർ വരെ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതിയിൽ ഉന്നയിക്കുന്നതും.
1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം. വിമലയാണ് താരത്തിന്റെ ഭാര്യ. വിനീത് , ധ്യാൻ എന്നിവരാണ് മക്കൾ. ഇരുവരും സിനിമ മേഖലയിൽ സജീവവുമാണ്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റര്‍ വിവാഹം മതി എന്നായിരുന്നു ശ്രീനിവാസന്റെ തീരുമാനം.
ഇന്നസെന്റിനോട് മാത്രമായിരുന്നു വിവാഹക്കാര്യം പറയുന്നത്. സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു. അതില്‍ 400 രൂപയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി. ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.’
‘വൈകുന്നേരമായപ്പോൾ അമ്മ പറഞ്ഞു, താലി കെട്ടി തന്നെ കല്യാണം നടത്തണമെന്ന്. അതും സ്വര്‍ണമാലയില്‍ കോര്‍ത്ത താലി. സാമ്പത്തികമായി ഏറെ മോശം നില്‍ക്കുന്ന അവസ്ഥയാണ് സ്വർണമാലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ശ്രീനിവാസൻ അന്ന് സാധിക്കില്ല.’
‘അതിരാത്രം സിനിമയുടെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ട്. കണ്ണൂരാണ് ലൊക്കേഷൻ. മമ്മൂട്ടിയെ കാണാൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നതുംഞാൻ പറഞ്ഞു ‘നാളെ എന്റെ വിവാഹമാണ്’ അപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘നാളെയോ’. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റർ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും ഞാൻ മമ്മൂട്ടിയോട് പറഞ്ഞു.
തുക തന്നിട്ട് അദ്ദേഹം പറഞ്ഞു കല്യാണത്തിന് ഞാനും വരും. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, ‘കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം കലങ്ങും’. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും പറഞ്ഞു, ‘ആരും അറിയാതെ രെജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്'. എന്നാൽ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
അങ്ങനെ സ്വർണതാലി വാങ്ങി, രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ച് ഞാൻ ആ താലി കെട്ടി. ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീമായ മമ്മൂട്ടി തന്ന രൂപയ്ക്ക് ഹിന്ദുവായ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ സ്വർണ താലി. ഇങ്ങനെയായിരുന്നു തന്റെ വിവാഹം എന്ന്ശ്രീ നിവാസൻ ഒരുവേള ഒരു ചാനൽ പരിപാടിക്കിടെ തുറന്ന് പറഞ്ഞത്.