Latest News

ദാരിദ്ര്യം നിറഞ്ഞ ബാല്യം; അമ്മാവന്റെ കടയിലെ തുന്നൽ പഠനവും സ്വന്തവുമായൊരു തയ്യൽ കടയും; സംഭവബഹുലമാക്കി പെണ്ണുകാണൽ; നാടകങ്ങളിലൂടെ സിനിമയിലേക്ക്; നടൻ ഇന്ദ്രൻസിന്റെ സംഭബഹുലമായ ജീവിതത്തിലൂടെ

Malayalilife
ദാരിദ്ര്യം നിറഞ്ഞ ബാല്യം; അമ്മാവന്റെ കടയിലെ തുന്നൽ പഠനവും സ്വന്തവുമായൊരു തയ്യൽ കടയും; സംഭവബഹുലമാക്കി പെണ്ണുകാണൽ; നാടകങ്ങളിലൂടെ സിനിമയിലേക്ക്; നടൻ ഇന്ദ്രൻസിന്റെ സംഭബഹുലമായ ജീവിതത്തിലൂടെ

ലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ താരമാണ്  ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ താരം  മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയും ചെയ്തു. നിരവധി കോമഡി കഥാപാത്രങ്ങൾ താരം ആരാധകർക്ക് സമ്മാനിച്ചപ്പോഴും തനിക്ക് കോമഡി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിക്കുകയും ചെയ്തു.

1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമാതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി തിരുവനന്തപുരത്തെ  കുമാരപുരത്ത് ആണ് ഇന്ദ്രൻസിന്റെ ജനനം. കുമാരപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ശാസ്താംകോട്ട ഗവണ്മെന്റ് കോളേജിൽ നിന്നും msc മൈക്രോ ബയോളജിയിൽ നിന്നും  ബിരുദാനന്തരബിരുദവും പൂർത്തീകരിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ചെയ്തു. തുടർന്ന് അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന ഇന്ദ്രൻസ്  നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്.  താരത്തിന്റെ ആദ്യ സീരിയലായ കളിവീട് എന്ന പേരാണ് താരം സ്വന്തം വീടിനും ഇട്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

1985 ഫെബ്രുവരി 23-ന് ആണ് താരം  ശാന്തകുമാരിയെ വിവാഹം കഴിച്ചത്.  ഒരു മകളും മകനുമാണ് ദമ്പതികൾക്ക് ഉള്ളത്. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ താരത്തിന്റെ  അളിയനാണ്. വളരെ നിഷ്‌കളങ്കതയോടെ ജീവിക്കുന്ന ഇന്ദ്രന്‍സിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള രസകരമായ കഥകളും പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. അത്തരത്തിൽ വന്ന ഒരു കഥയാണ് ഭാര്യ ശാന്തയെ പെണ്ണുകാണാൻ പോയ സംഭവം.  പെണ്ണ്  കാണാൻ ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നില്‍ക്കുന്നത് കൊണ്ട് നിവര്‍ന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നും ഇന്ദ്രൻസ് ഒരുവേള തുറന്ന് പറഞ്ഞിട്ടുണ്ട്.

കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ കുറേ അലഞ്ഞ് നടന്നിരുന്നു. മനസില്‍ പ്രണയവിവാഹം തന്നെയാണ്. പക്ഷേ അങ്ങനെ ആരെയും ഒത്തില്ല. അന്ന് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാര്‍ന്നേല്‍ മുഖത്ത് നോക്കിയാല്‍ ഇത് നടക്കില്ലായിരുന്നുവെന്ന് ഇടയ്ക്ക് പറയുമെന്ന് തമാശരൂപേണ ഇന്ദ്രന്‍സ് പറയുന്നു. പെണ്ണ് കാണാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട് എന്നും അവസാനമാണ് ഇവരുടെ വീട്ടിൽ ചെന്നത് എന്നും പറഞ്ഞു. ആദ്യമേ ഈ വീട്ടിൽ കയറിയിരുന്നേൽ വേറെ എവിടെയും പോകണ്ടായിരുന്നു എന്നൊക്കെ വളരെ രസകരമായി താരം വെളിപ്പെടുത്തിയിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് അർഹമായിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും താരത്തെ തേടി എത്തിയിരുന്നു.ലാളിത്യമാണ് ഇന്ദ്രൻസ് എന്ന വ്യക്തിയെ അന്തർദേശീയ പുരസ്കാരങ്ങള്‍ അടക്കം തേടിയെത്തിയ താരമാണെങ്കിലും  വേറിട്ട് നിർത്തുന്നത്. കോവിഡ് പോരാട്ടത്തിൽ സംസ്ഥാനം ഒറ്റക്കെട്ടായി നിന്നപ്പോൾ മാസ്ക് തുന്നി നൽകിയാണ് ഇന്ദ്രൻസ് തന്‍റെ പിന്തുണ അറിയിച്ചതും. 

 

Read more topics: # Actor indrans realistic life
Actor indrans realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക