താരങ്ങളുടെ മക്കള്‍ ആരായിതീരും എന്ന് ചോദിച്ചാല്‍ താരങ്ങള്‍ എന്ന ഉത്തരമേ എല്ലാവര്‍ക്കും കാണൂ. ചെറുപ്പം മുതല്‍ പ്രശസ്തിയുടെ വെള്ളിത്തിളക്കത്തില്‍ നില്‍ക്കുന്ന അച്ഛന്റെയോ അമ്മയുടെയോ പാത പിന്തുടര്‍ന്ന് സിനിമാ മേഖലയില്‍ തന്നെ മിക്കവരും എത്തിച്ചേരും. അച്്ഛന്റെയോ അമ്മയുടെയോ കഴിവും ഇവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാന്‍ ഇവര്‍ക്ക് സിദ്ധിച്ചേക്കും. എന്നാല്‍ സൂപ്പര്‍സ്റ്റാറായ അച്ഛനെ പിന്തുടര്‍ന്ന് സിനിമയിലേക്കെത്താകെ സ്വന്തം നിലയില്‍ പ്രശസ്തനായി രാജ്യത്തിന് മുഴുവന്‍ അഭിമാനമായിരിക്കുകയാണ് നടന്‍ മാധവന്റെ മകന്‍ വേദാന്ത്.
തമിഴിലെ സൂപ്പര്‍സ്റ്റാര്‍ മാധവന്റെ മകന്‍ വേദാന്താണ് അച്ഛന്റെ പിന്നാലെ സിനിമയിലെത്താതെ സ്വന്തം നിലയ്ക്ക് കൈയടി വാങ്ങി മറ്റ് താരങ്ങളെയും മക്കളെയും ഞെട്ടിച്ചത്. ദില്ലിയില്‍ നടക്കുന്ന 64ാം മത് എസ്ജിഎഫ്ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസിലാണ് സ്വര്‍ണമെഡല്‍ നേടി വേദാന്ത് ഒന്നാമതായത്. ദേശീയ തലത്തില്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് വേദാന്തിന്റെ സുവര്‍ണനേട്ടം..
മാധവന്‍ തന്നെയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെത്.. ദൈവത്തിന് നന്ദി . നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കു എന്നാണ് മകന്റെ നേട്ടം പങ്കുവച്ച് താരം ട്വിറ്ററില്‍ കുറിച്ചത്. ഏപ്രിലില്‍ നടന്ന രാജ്യാന്താര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വേദാന്ത് മെഡല്‍ നേടിയിരുന്നു. മുംബൈയിലാണ് വേദാന്ത് പഠിക്കുന്നത്. തായ് ലന്‍ഡില്‍ നടന്ന നിന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മെഡല്‍ നേടിയത് വേദാന്തായിരുന്നു. അന്നും മകന്റെ നേട്ടം പങ്കുവച്ച് മാധവന്‍ രംഗത്തെത്തിയിരുന്നു. മാധവന്‍ സരിത ദമ്പതികളുടെ ഏക മകനാണ് വേദാന്ത്. അതേസമയം വേദാന്തിന് അഭിനന്ദനവുമായി സിനിമാലോകവും എത്തിയിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ നടന്‍മാര്‍ ആശംസകളുമായി എത്തിക്കഴിഞ്ഞു..
അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ സിനിമയിലെത്തുന്ന താരപുത്രന്‍മാരും പുത്രികളും വേദാന്തിനെ കണ്ട് പഠിക്കണമെന്ന് അടക്കം പറച്ചിലുകളാണ് ഇപ്പോള്‍ ടോളിവുഡിലെ സംസാരവിഷയം.