വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ സന്തോഷം കണ്ടെത്തി കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണെന്ന് നടി വരദ. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും സങ്കടങ്ങളെയും അതിജീവിക്കാന്‍ തനിക്ക് സാധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയില്‍ അഭിനയമാരംഭിച്ച് പിന്നീട് മിനിസ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് വരദ. നടന്‍ ജിഷിന്‍ മോഹനായിരുന്നു വരദയുടെ ഭര്‍ത്താവ്. ഇരുവരും വിവാഹമോചിതരായ ശേഷം വരദ തന്റെ കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കി വരികയാണ്.
താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ജീവിതത്തിലെ ഏത് സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിയുന്നയാളാണെന്നും വരദ പറയുന്നു. 'ഏത് സമയത്തും സന്തോഷത്തോടെയിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മനുഷ്യസഹജമായ സങ്കടങ്ങള്‍ ഉണ്ടാകാമെങ്കിലും, ആ വിഷമങ്ങളില്‍ നിന്ന് വളരെ പെട്ടെന്ന് പുറത്തുവരാന്‍ എനിക്ക് സാധിക്കാറുണ്ട്. ഏത് പ്രതിസന്ധികളെയും വേഗത്തില്‍ നേരിടാന്‍ എനിക്ക് കഴിയും. ഏറെക്കാലം വിഷമിച്ചിരിക്കാന്‍ ഞാന്‍ വിടാറില്ല,' ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വരദ പറഞ്ഞു.
മനുഷ്യനല്ലേ സങ്കടമൊക്കെ എനിക്കും വരും. എപ്പോഴും ഹാപ്പിയാണെന്ന് ഉദ്ദേശിച്ചത് സങ്കടം അത് കഴിഞ്ഞാല്‍ വളരെ പെട്ടന്ന് അതില്‍ നിന്ന് പുറത്ത് കടക്കാനും എനിക്ക് സാധിക്കാറുണ്ട് എന്നാണ്. ഏതൊരു സിറ്റുവേഷനും എനിക്ക് പെട്ടന്ന് ഹാന്റില്‍ ചെയ്യാന്‍ പറ്റാറുണ്ട്. വിഷമിച്ച് കുറേക്കാലം ഇരിക്കാറില്ല. എല്ലാവരുടേയും ലൈഫില്‍ കണ്‍ഫ്യൂഷന്‍സുണ്ടാകും. എന്റെ ജീവിതത്തിലും അത് ഉണ്ടായിട്ടുണ്ടെന്നും വരദ പറയുന്നു.
2006-ല്‍ പുറത്തിറങ്ങിയ 'വാസ്തവം' എന്ന ചിത്രത്തിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് എത്തിയത്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. 2008-ല്‍ പുറത്തിറങ്ങിയ 'സുല്‍ത്താന്‍' എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. എന്നാല്‍ സീരിയലുകളിലൂടെയാണ് വരദ കൂടുതല്‍ ശ്രദ്ധേയയായത്. എമിമോള്‍ എന്ന യഥാര്‍ത്ഥ പേരുള്ള വരദയ്ക്ക് 'വരദ' എന്ന പേര് നല്‍കിയത് സംവിധായകന്‍ ലോഹിതദാസാണ്.
ബിഗ് ബോസ് ഹൗസില്‍ വെച്ച് ജീവിത കഥ പറഞ്ഞപ്പോഴും വരദേയയും മകനേയും കുറിച്ച് ജിഷിന്‍ സംസാരിച്ചിരുന്നു. അമല എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ജിഷിനുമായി വരദ പ്രണയത്തിലായതും പിന്നീട് വിവാഹം ചെയ്തതും.