ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. വാനമ്പാടിയിലൂടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെ അവതരിപ്പിച്ച് മികവുറ്റതാക്കിയതോടെയാണ് മലയാളത്തിലെ വാനമ്പാടിയിലേക്കും സായ്കിരണിന് നറുക്കുവീണത്. മലയാളം അറിയില്ലെങ്കിലും തിലകന്റെ മകന്‍ ഷോബി തിലകന്റെ ശബ്ദത്തിലൂടെയും തന്റെ അഭിനയത്തിലൂടെയും സായ്കിരണ്‍ മലയാളി മനസില്‍ ഇടം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വാനമ്പാടി വിജയകരമായി മുന്നേറുമ്പോള്‍ പല സംസ്ഥാനങ്ങളിലായി ഓടിനടന്ന് അഭിനയിക്കുകയാണ് സായ്കിരണ്‍. സീരിയലിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആരാധകരേറെയാണ്. എന്നാലിപ്പോള്‍ സീരിയല്‍ അവസാനിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. മുന്‍പും ഇത്തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നുവെങ്കിലും അതൊക്കെ തെറ്റാണ് പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ വാനമ്പാടി അവസാനിക്കാന്‍ പോകുകയാണെന്ന് താരങ്ങളും സ്ഥിരീകരിക്കുന്നതായാണ് സൂചന. എങ്ങനെയായിരിക്കും സീരിയല്‍ അവസാനിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മോഹന് സംഭവിച്ച അപകടത്തെതുടര്‍ന്ന് ഇപ്പോള്‍ അനുമോള്‍ സുചിത്രയെ ചോദ്യം ചെയ്യുന്നതും തന്റെ തെറ്റുകള്‍ ബോധ്യപെടുത്തുന്നതുമായ രംഗങ്ങളാണ് കാണിക്കുന്നത്. തനിക്ക് പറ്റിയ അപകടമൊക്കെ ഷൂട്ട് ചെയ്തത് ഹൈദരബാദിലാണെന്ന് സായ്കിരണ്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പരമ്പര അവസാനിക്കുകയാണെന്ന് സൂചന നല്‍കി നായകനായ സായ് കിരണ്‍ റാമും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത.വീഡിയോയിലൂടെയാണ് അദ്ദേഹം വാനമ്പാടി അവസാനിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. തൊഴുതുനില്‍ക്കുന്ന വീഡിയോയില്‍ താങ്ക് യൂ ടീം വാനമ്പാടി, എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരണ്‍ കുറിച്ചത്. നിരവധി പേരാണ് വാനമ്പാടി അവസാനിക്കുകയാണോ അതോ മോഹന്റെ കഥാപാത്രം സീരിയലില്‍ അവസാനിക്കുകയാണോ എന്ന സംശയങ്ങളുമായി എത്തുന്നത്. സായ് കിരണ്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാലായിരിക്കും അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. വാനമ്പാടി ടീമിനൊപ്പമുളള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വാനമ്പാടി ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഉമ നായരും എത്തിയിരുന്നു. ചിപ്പിയുള്‍പ്പടെയുള്ള താരങ്ങള്‍ ഫോട്ടോയിലുണ്ടെങ്കിലും സായ് കിരണ്‍ ഉള്‍പൈടെയുള്ള പ്രധാനതാരങ്ങള്‍ എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പപ്പിയെന്ന കഥാപാത്രമായി എത്തുന്ന സുചിത്ര നായരും ക്ലൈമാക്‌സ് എപിസോഡ് ദിനങ്ങളിലെ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സത്യമെല്ലാം മനസിലാക്കി തെറ്റുകള്‍ തിരിച്ചറിഞ്ഞ് വില്ലത്തരമെല്ലാം ഉപേക്ഷിച്ച് അനുമോളെ സ്വന്തം മകളായി കണ്ട് പപ്പി സ്വീകരിക്കുമെന്നും മോഹനും പപ്പിയും തംമ്പുരുവും സന്തോഷത്തോടെ ജീവിക്കുന്നതാകാം ക്ലൈമാക്‌സെന്നും അതല്ല മോഹന്‍ മരിക്കുമെന്നും കുറ്റബോധത്തില്‍ അനുമോളെ സ്വന്തം മകളായി പപ്പി സ്വീകരിക്കുമെന്നുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
|