മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഹാസ് പരമ്പരയാണ് ഉപ്പും മുളകും സീരിയല്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് അന്നും ഇന്നും ഈ പരമ്പരയുടെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. ബാലുവിന്റെയും നീലുവിന്റെയും നാലു മക്കളുടെയും ജീവിത കഥ പറയുന്ന ഈ പരമ്പരയിലൂടെ ഒരു പിടി മികച്ച താരങ്ങള്‍ കൂടിയാണ് വന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു പരമ്പരയിലെ നായിക നീലിമയുടെ മാതാവ് ഭവാനിയമ്മ. പടവലം വീട്ടിലെ കുട്ടന്‍പിള്ളയുടെ ഭാര്യ ഭവാനിയമ്മയായി വേഷമിട്ടത് കെപിഎസി ശാന്ത എന്ന കായംകുളത്തുകാരിയായിരുന്നു.
ഒരുപാട് വര്‍ഷങ്ങളോളം കെപിഎസിയുടേത് അടക്കം നാടകവേദികളില്‍ തിളങ്ങി നിന്ന കെപിഎസി ശാന്ത ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് ഈ മുഖം പരിചിതമായത് ഉപ്പും മുളകിലൂടെയായിരുന്നു. ഒരുപാട് കലാകാരന്മാരെ സ്റ്റേജുകളില്‍ നിന്നും കലയുടെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്ന ഈ പരമ്പര വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജൈത്രയാത്ര തുടരുമ്പോള്‍ പഴയ കലാകാരന്മാരെല്ലാം മാറിയും മറിഞ്ഞും പല എപ്പിസോഡുകളിലായി വരുന്നുണ്ട്. എങ്കിലും കെപിഎസി ശാന്ത പൂര്‍ണമായും അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അതിനു കാരണമായത് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്.
കെപിഎസി നാടകങ്ങളില്‍ അഭിനയിക്കവേയാണ് 1978ല്‍ ഇതാ ഒരു മനുഷ്യന്‍ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ എന്റെ നീലാകാശം എന്ന സിനിമയിലും അഭിനയിച്ചൂവെങ്കിലും പിന്നീട് പൂര്‍ണമായും ഈ രംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്നു. 35 വര്‍ഷത്തോളം കഴിഞ്ഞതിനു ശേഷമാണ് 2015ല്‍ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കെപിഎസി ശാന്ത ഭവാനിയമ്മയായി തിരിച്ചെത്തിയത്. പിന്നീട് മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചൂവെങ്കിലും വെള്ളിവെളിച്ചത്തിലേക്ക് പറന്നുയരും മുന്നേ 59-ാം വയസില്‍ ചിറകൊടിഞ്ഞു വീഴുകയായിരുന്നു ഈ നടി.
2019ല്‍ ഉപ്പും മുളകും പരമ്പരയ്ക്ക് ഒപ്പം തന്നെ തുരീയം എന്ന സിനിമയിലും അഭിനയിച്ചു നില്‍ക്കവേയാണ് കെപിഎസി ശാന്തയുടെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ കത്തികയറവേയാണ് അതുണ്ടായത്. എറണാകുളം സ്വദേശിയായ 31 വയസുള്ള ഒരു ചെറുപ്പക്കാരനുമായി നടിയ്ക്കുണ്ടായ ബന്ധവും തുടര്‍ന്ന് അതിന്റെ വീഡിയോ ക്ലിപ്പുകളും പുറത്തു വന്നതോടെയാണ് മലയാള സിനിമാ സീരിയല്‍ പ്രേക്ഷകര്‍ ഞെട്ടിയത്. വീഡിയോ വൈറലായതോടെ നടി കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. നടിയുടെ വീഡിയോകള്‍ ചെറിയ ക്ലിപ്പുകളായി വാട്സാപ്പിലടക്കം പ്രചരിച്ചതോടെ നിയന്ത്രിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് വീഡിയോ പടര്‍ന്നു കയറുകയായിരുന്നു.
നടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം മന്ദഗതിയിലാവുകയായിരുന്നു. ആ സംഭവം നടിയെ വലിയ രീതിയില്‍ തന്നെ മോശമായി ബാധിച്ചു. ഈ വിഷയം പിന്നീട് ഒത്തുതീര്‍പ്പ് ആയെങ്കിലും അതോടെ സിനിമാ സീരിയല്‍ രംഗത്തു നിന്നും ഒഴിഞ്ഞു മാറി സ്വകാര്യ ജീവിതത്തില്‍ ഒതുങ്ങിക്കൂടുകയായിരുന്നു നടി. ഭര്‍ത്താവും മകനും എല്ലാം ആ സംഭവത്തില്‍ ഒപ്പം നിന്നുവെങ്കിലും മായ്ക്കാന്‍ കഴിയാത്ത പേരുദോഷമായി അതു മാറി. തുടര്‍ന്ന് പരമ്പരയില്‍ നിന്നും നടിയ്ക്ക് വിട്ടുനില്‍ക്കേണ്ടിയും വന്നു. പലപ്പോഴും നടിയുടെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഗ്രഹിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
ഒരിടവേളയ്ക്കു ശേഷം ഉപ്പും മുളകും വീണ്ടു തുടങ്ങിയപ്പോഴും കെപിഎസി ശാന്തയുടെ അഭാവം അതുപോലെ തന്നെ നിന്നു. ആ സ്ഥാനത്തേക്ക് മറ്റാരും വരികയും ചെയ്തില്ല. അതേസമയം, കെപിഎസി ശാന്തയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. അഭിനയവും കലയും എല്ലാം ഉപേക്ഷിച്ച് കഴിയുകയാണ് നടി ഇപ്പോള്‍. കായംകുളത്ത് തന്റെ ഭര്‍ത്താവിനും മകനും ഒപ്പം സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്ന നടി എന്നെങ്കിലും ഒരിക്കല്‍ അഭിനയലോകത്തേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരും.