Latest News

മോഡലിങ്ങ് ഇപ്പോള്‍ ഇഷ്ടം; നടിയാകാനും താല്‍പര്യം; ഇനി അവസരം ലഭിച്ചാല്‍ വേണ്ടെന്ന് വയ്ക്കില്ല; ആകെ ഒരു ജീവിതമല്ലേ ഉള്ളൂ; ബോള്‍ഡ് ഫോട്ടോഷൂട്ടിന് പിന്നാലെ മനസിലുള്ളത് തുറന്ന് പറഞ്ഞ് അമൃത സുരേഷ്

Malayalilife
മോഡലിങ്ങ് ഇപ്പോള്‍ ഇഷ്ടം; നടിയാകാനും താല്‍പര്യം; ഇനി അവസരം ലഭിച്ചാല്‍ വേണ്ടെന്ന് വയ്ക്കില്ല; ആകെ ഒരു ജീവിതമല്ലേ ഉള്ളൂ; ബോള്‍ഡ് ഫോട്ടോഷൂട്ടിന് പിന്നാലെ മനസിലുള്ളത് തുറന്ന് പറഞ്ഞ് അമൃത സുരേഷ്

ശ്രദ്ധേയയായ സിനിമാ പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ബോസിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയും നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. വിവാഹമോചനത്തിന് ശേഷം മകള്‍ അവന്തികയ്ക്കൊപ്പം അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് അമൃത കഴിയുന്നത്. സ്റ്റേജ് ഷോകളും യൂട്യൂബ് ചാനലുമെല്ലാം അമൃതയ്ക്കുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫാഷന്‍ ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. ബോള്‍ഡ് ലുക്കിലെത്തിയ താരത്തിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. അതേപറ്റി മനസുതുറന്നിരിക്കയാണ് ഇപ്പോള്‍ അമൃത. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മോഡലിങ്ങും ഫാഷനും തനിക്ക് വഴങ്ങുമോ എന്നു സംശയിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ സംശയിച്ചു മാറി നില്‍ക്കുന്ന ആള്‍ അല്ല താന്‍ എന്ന് പറയുകയാണ് അമൃത. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ട്. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയാതായി അമൃത മനോരമയോട് പറഞ്ഞു.

അതേസമയം തനിക്ക് നടിയാകാനും താല്‍പര്യമുണ്ടെന്നും അമൃത പറയുന്നു. ബിഗ്‌ബോസ് കഴിഞ്ഞ സമയത്ത് തമിഴില്‍ നിന്നും ഓഫറുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് അതിനോടൊക്കെ നോ പറഞ്ഞു.അതിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നില്ല.ഒപ്പം അഭിനയിക്കാനുളള ആത്മവിശ്വാസമുണ്ടായില്ല. ഇപ്പോള്‍ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന ദു:ഖവും തോന്നുന്നുണ്ട്. സിനിമയിലേയ്ക്ക് ഇനി തനിക്ക് വിളി വന്നാല്‍ നല്ല ഒരു അവസരം ലഭിച്ചാല്‍ ഒരിക്കലും താനത് വേണ്ടെന്നു വയ്ക്കില്ലെന്നും അമൃത വ്യക്തമാക്കി.

ആകെ ഒരു ജീവിതമല്ലേയുള്ളു. അതില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് അമൃതയുടെ പോളിസി.അതുകൊണ്ടു തന്നെ ഇനിയും പുത്തന്‍ പരീക്ഷണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും താരം പറയുന്നു. ഇപ്പോള്‍ വന്ന മാറ്റങ്ങള്‍ ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ജീവിതത്തിലെ കുറേ അനുഭവങ്ങളാണ് ഇത്തരമൊരു ചിന്തയിലേയ്ക്ക് എത്തിച്ചത് എന്നും അമൃത വ്യക്തമാക്കി. . കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഇത് ഇനിയും മെച്ചപ്പെടും എന്നാണ് താന്‍ വിചാരിക്കുന്നത് എന്നും അമൃത പറയുന്നു.


 

what to do more in modelling says amrutha suresh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക