Latest News

അനുമോള്‍ തന്റെ മകളാണെന്ന് വെളിപ്പെടുത്തി മോഹന്‍; വാനമ്പാടി ഇനി എട്ട് എപ്പിസോഡുകള്‍ മാത്രം

Malayalilife
അനുമോള്‍ തന്റെ മകളാണെന്ന് വെളിപ്പെടുത്തി മോഹന്‍; വാനമ്പാടി ഇനി എട്ട് എപ്പിസോഡുകള്‍ മാത്രം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി. സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്‌സിലേക്ക് കടന്നിരിക്കയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നവരും ഇക്കാര്യങ്ങള്‍ സ്്ഥിരീകരിച്ചിരുന്നു. അച്ഛനെ തേടി അലയുന്ന അനുമോളുടെ സങ്കടം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇടയ്ക്ക് റേറ്റിങ്ങില്‍ പിന്നോക്കം പോയ വാനമ്പാടി ഇപ്പോള്‍ നില മെച്ചപ്പെടുത്തിയാണ് മുന്നേറുന്നത്.  തന്റെ അച്ഛനമ്മമാരുടെ തനിനിറം പത്ിനി തിരിച്ചറിഞ്ഞിരുന്നു. പത്മിനിയുടെ ഭൂതകാലം അറിഞ്ഞിട്ടും പത്മിനിയെയും അതിലുപരി സ്വന്തം മകളല്ലാത്ത തമ്പുരുവിനെയും മോഹന്‍ സ്നേഹിക്കുന്നുണ്ട്. പത്മിനിയുടെ ഭൂതകാലം മോഹന്‍ അറിഞ്ഞെന്ന് മനസിലാക്കുന്ന പത്മിനിയുടെ അച്ഛന്‍ മോഹനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുന്നു.

 സീരിയല്‍ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ചിലര്‍ ഹാപ്പി എന്‍ഡിങ്ങാണെന്ന് പറയുമ്പോള്‍ ചിലര്‍ അല്ലെന്നാണ് പറയുന്നത്. സീരിയലിന് ശുഭപര്യവസാനം അല്ലെന്നും പത്മിനി  നല്ല കുട്ടി ആകുമെന്നും മുന്‍പ് സുചിത്ര വ്യക്തമാക്കിയിരുന്നു. മോഹന്‍ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോള്‍ മോഹന്റെയും നന്ദിനുയുടെയും മകളാണെന്ന് മനസ്സിലാക്കുന്നു. താന്‍ അറിഞ്ഞ സത്യങ്ങളെക്കുറിച്ച് അനുമോളോട് ചോദിക്കുകയാണ് പത്മിനി. മോഹന്‍വാങ്ങിയ വീടിനുളളിലെ വലിയ ഛായ ചിത്രത്തിലെ സത്രീ തന്റെ അമ്മയാണെന്ന് അനുമോള്‍ സമ്മതിക്കുന്നു. നിന്റെ അച്ഛനാരാണെന്ന് അറിയാമോ എന്ന പത്മിനിയുടെ ചോദ്യത്തിന് അറിയാമെന്ന് അനുമോള്‍ പറയുന്നതും. മോഹന് എതിരെ തന്റെ പക്കല്‍ ഉണ്ടായിരുന്ന ആയുധം അനുവാണെന്ന് മേനോന്‍ പത്മിനിയോട് പറയുന്നു.

അനുമോളുടെ ജന്മ രഹസ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരേയും അറിയിക്കുന്നതിനായി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മേനോന്‍.മോഹന്റെയും നന്ദിനിയുടേയും മകളാണ് അനുവെന്നും പുതിയ വീട് അനുവിനായി മോഹന്‍ വാങ്ങിയതാണെന്നും അറിഞ്ഞതിന്റെ ഞെട്ടലിലാണ് പത്മിനി. മേനോന്റെ അമിത ആഥത്മവിശ്വാസവും പരസ്യമായ വെല്ലുവിളിയുമൊക്കെ മോഹനും കണ്ടുനില്‍ക്കുകയാണ്. ഇനി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് നേരില്‍ കണ്ടറിയാമെന്നായിരുന്നു മോഹന്‍ പറഞ്ഞത്. എല്ലാവരേയും വിളിച്ചുകൂട്ടി രഹസ്യം പരസ്യമാക്കാനും മോഹന്റെ അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയിക്കാനുമുള്ള വ്യാഗ്രതയിലാണ് മേനോന്‍.

താന്‍ മോഹന്റെ മകളാണെന്നറിഞ്ഞാല്‍ മുത്തശ്ശി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നോര്‍ത്താണ് അനു ആശങ്കപ്പെടുന്നത്. നീ ആരാണെന്നുള്ള കാര്യം എല്ലാവരും അറിയട്ടെയെന്നായിരുന്നു തംബുരു പറഞ്ഞത്. മേനോന്റെ തുറന്നുപറച്ചിലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. എന്നാല്‍ ഇന്നത്തെ എപ്പിസോഡ്പ്രൊമോ എത്തിയതോടെ പ്രേക്ഷകരും ആശങ്കയിലാണ്. സത്യങ്ങളെല്ലാം മേനോന്‍ വെളിപ്പെടുത്തുന്നതോടെ അനുവിനെ അവളുടെ മാമിയേയോ മാമനെയോ കൊണ്ടുപോയി ഏല്‍പ്പിക്കാന്‍ അച്ഛമ്മ പറയുന്നതാണ് പ്രെമോ. എന്നാല്‍ അത് സാധ്യമല്ല എന്ന് മോഹന്‍ പറയുന്നു.

 അനുമോള്‍ തന്റെ മകളാണെന്നും നന്ദിനിയില്‍  തനിക്ക് ജനിച്ച മകളാണ് അനുവെന്നും ശ്രീമംഗലം തറവാടിന്റെ അവകാശി കൂടിയാണ് അനുവെന്നും മോഹന്‍ വെളിപ്പെടുത്തുന്നുണ്ട്. അവസാനഭാഗങ്ങള്‍ക്ക് ഇനി എട്ട് എപ്പിസോഡുകള്‍ മാത്രമാണ് ഉളളത്. എന്നാല്‍ അത്  അച്ഛമ്മ വിശ്വസിക്കാന്‍ സാധ്യതയില്ല  എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മോഹന് ഒരു കുഞ്ഞ് മാത്രമേ ഉളളുവെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ തംബുരുവാണ് മോഹന്റെ മകളെന്ന് അച്ഛമ്മ പറയും. ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത് തംബുരുവിന്റെ പിതൃത്വത്തെക്കുറിച്ച് മോഹനോട് ദേവകിയമ്മ ചോദിക്കുന്നതാണ്. മോഹന്‍ അതിന് ഉത്തരം നല്‍കുന്നില്ല. തംബുരു മോഹന്റെ മകളല്ലെന്ന സത്യം പത്മിനി വെളിപ്പെടുത്തുമെന്നും വിശ്വനാഥനും രുക്മിണിക്കും എതിരായി നില്‍ക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.


മിക്കവാറും മേനോന്‍ പറഞ്ഞ ആ  കലാശക്കൊട്ട് തീരാറാകുമ്പോഴേക്കും തോമസ് സര്‍ മേനോനെതിരെയുള്ള എല്ലാ തെളിവുകളുമായി... അയാള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് മേനോനേ അറസ്റ്റ് ചെയ്യാന്‍ വരും.... അതിന്റെ കൂടെ തമ്പുരുവിന്റെയും ജന്മ രഹസ്യം കൂടെ മോഹന്‍ സര്‍  പുറത്ത് വിട്ടാല്‍ ദേവകിയമ്മ ആരെയൊക്കെ ശ്രീമംഗലത്ത് നിന്നും പുറത്താക്കുമെന്ന് കാത്തിരുന്ന് കാണണം. അനുമോള്‍ പുതിയ ഡ്രസ് ഇട്ട് നില്‍ക്കുന്നു...അമ്മാമ്മ പുറത്തു പോകാന്‍ പറഞ്ഞതുകൊണ്ട് മോഹന്‍ അനുമോളെ പുതിയ വീട്ടിലേക്ക് കൊണ്ട് പോകാനാണോ എന്നൊക്കെ കമന്റുകള്‍ എത്തുന്നുണ്ട്. അനുവിന്റെ ജന്മരഹസ്യം പുറത്തായപോലെ തംബുരുവിനെക്കുറിച്ചും എല്ലാവരും അറിയണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.


 

Read more topics: # vanamabadi serial latest episode
vanamabadi serial latest episode

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക