Latest News

ഉപ്പും മുളകിലെ നീലുവിന് പിറന്നാള്‍; നിശാ സാരംഗിന്‌ ആശംസകളോടെ താരങ്ങളും ആരാധകരും

Malayalilife
 ഉപ്പും മുളകിലെ നീലുവിന് പിറന്നാള്‍;  നിശാ സാരംഗിന്‌ ആശംസകളോടെ താരങ്ങളും ആരാധകരും


പ്രായഭേദമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന സീരിയലാണ് മഴവില്‍ മനോരമയിലെ ഉപ്പും മുളകും. സാധാരണ സീരിയലുകളുടെ വലിച്ചു നീട്ടലുകളോ വിരസതയോ ഇല്ലാത്തതു കൊണ്ടും സാധാരണ ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്നകൊണ്ടുമാണ് സീരിയല്‍ ഇത്രയധികം ജനപ്രിയമായത്. ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ താരമാണ് നിഷ സാരംഗ്. ബിഗ്‌സ്‌ക്രീനില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായിട്ടാണ് നിഷ ശ്രദ്ധിക്കപ്പെട്ടത്.

അഞ്ചുമക്കളുടെ അമ്മയായ നീലു എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്.  ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും നിഷാ സാരംഗും തങ്ങള്‍ക്ക് അച്ഛനും അമ്മയും പോലെയാണെന്നാണ് മക്കളായി അഭിനയിക്കുന്ന താരങ്ങളും പറയുന്നത്. ഉപ്പും മുളകും താരങ്ങളുടെയെല്ലാം പിറന്നാളും ന്യൂയറുമൊക്കെ സെറ്റില്‍ എല്ലാവരും ഒരുമിച്ച് ആഘോഷിക്കാറാണ് പതിവ് അതിന്റെ ചിത്രങ്ങളും ആരാധകരുമായി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ലച്ചുവായി അഭിനയിക്കുന്ന ജൂഹി ഇടയ്ക്ക് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ കൊറണ കാരണം  ഇടയ്ക്ക് നിര്‍ത്തി വച്ചിരുന്ന ഉപ്പും മുളകും ഇളവുകള്‍ എത്തിയതോടെ കര്‍ശനമായ നിയന്ത്രണങ്ങളും നിബ്ധനകളും പാലിച്ചുകൊണ്ട് തുടര്‍ന്നിരിക്കയാണ്.

എന്നാല്‍ കുഞ്ഞായതിനാല്‍ പാറുക്കുട്ടി താത്കാലികമായി സീരിയല്‍ഷൂട്ടിങ്ങിന് എത്തുന്നില്ല.  സീരിയലില്‍ നീലുവായി അഭിനയിക്കുന്ന നിഷാസാരംഗിന്റെ ജന്മദിനമാണ് ഇന്നലെ. ഇന്നലെ 50 തികഞ്ഞിരിക്കയാണ് താരത്തിന്. കഴിഞ്ഞ തവണ ഉപ്പും മുളകും ടീമിനൊപ്പം ഗംഭീര ആഘോഷമാിരുന്നു ഉണ്ടായിരുന്നത്. എന്നാണ് ഇത്തവണ കോവിഡ് കാരണം ആഘോഷങ്ങള്‍ ഉണ്ടാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 50 ആയെങ്കിലും 25 ന്റെ ചുറുചുറുക്കും മികവുമാണ് താരത്തിന്. മക്കളശും താരങ്ങളും ആരാധകരമായി നിരവധി പേരാണ്  താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ എല്ലാവരുടെയും അമ്മയായി മാറിയ നിഷയ്ക്ക് ആശംസകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

 

 

uppum mulkum neelu celebrates her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക